• Logo

Allied Publications

Europe
കേരള ജർമൻ കൾച്ചറൽ ഫോറം സമ്മർ ഫെസ്റ്റ് നടത്തി
Share
ഹൈഡൽബർഗ്: ജർമനിയിലെ ഹൈഡൽബർഗ് ആസ്ഥാനമായി രജിസ്ട്രേഷനുള്ള കേരളാ ജർമൻ കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ സമ്മർ ഫെസ്റ്റ് നടത്തി. ഹൈഡൽബർഗിലെ സെന്‍റ് മരിയൻ ദേവാലയ പാരീഷ് ഹാളിലാണ് പരിപാടികൾ അരങ്ങേറിയത്.

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ബേബി കലയംകേരിൽ നടത്തിയ ചെണ്ടമേളത്തിന്‍റെ അകന്പടിയോടുകൂടി ഫെസ്റ്റിന് തുടക്കം കുറിച്ചു. ഐശ്വര്യ ആലപിച്ച വന്ദേമാതരത്തെ തുടർന്ന് ഫോറം പ്രസിഡന്‍റ് വർഗീസ് കാച്ചപ്പള്ളി സ്വാഗതം ആശംസിച്ചു. ജോസ് പുതുശേരി (പ്രസിഡന്‍റ്, കേരള സമാജം കൊളോണ്‍), ജോസഫ് ഞാറപ്പറന്പിൽ (നവോദയാ ഫെറൈൻ, ഗ്രോസ്ഗെരാവു), ജോസഫ് വെള്ളാപ്പള്ളിൽ (പ്രസിഡന്‍റ്, മലയാളി ഡോയ്റ്റ്ഷെ ട്രെഫൻ, ബാഡൻ വ്യുർട്ടൻബെർഗ്), ജോണ്‍സണ്‍ ചാലിശേരി (പ്രസിഡന്‍റ്, കേരള സമാജം, മ്യൂണിക്ക്), റോയി നാൽപ്പതാംകളം (മലയാളി സമാജം ഹൈഡൽബർഗ്), ഗ്ളോറി എബ്രഹാം വാണിയത്ത്(കൈരള ഫെറൈൻ, ഹൈഡൽബർഗ്), ജോസ് കുന്പിളുവേലിൽ (പ്രവാസി ഓണ്‍ലൈൻ ഡോട്ട്കോം), ഫോറം ജനറൽ സെക്രട്ടറി ബേബി കലയംകേരിൽ എന്നിവരുടെ സാന്നിധ്യത്തിൽ ജർമനിയിലെ ഉൾമ് യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രഫ. ഡോ.രാജപ്പൻ നായർ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

വൈവിധ്യങ്ങളായ കലാപരിപാടികളിൽ എസ്എപിയിലെ ഇന്ത്യൻ യുവതികൾ അവതരിപ്പിച്ച തിരുവാതിര, തർശന കനകരത്നം അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം, സാബു ജേക്കബ്, മേരി കലയങ്കേരി എന്നിവരുടെ കാവ്യചൊൽക്കാഴ്ച, ഐശ്വര്യ, മനോഹരൻ, ഫിലോമിന എന്നിവരുടെ ഗാനാലാപനം, എസ്എപിയിലെ കുരുന്നുകളുടെ നൃത്തം,ഖദീജ ആലിയുടെ നൃത്തം, കലയങ്കേരി, കാച്ചപ്പിള്ളി, വെള്ളാപ്പള്ളി, വിനോദ് എന്നിവരുടെ മാപ്പിളപ്പാട്ട്, വിൽസൻ പുത്തൻവീട്ടിൽ ഹാർമോണിയത്തിന്‍റെ ശ്രുതിയിൽ അവതരിപ്പിച്ച ഗസൽ സംഗീതം, വിൻസി തിനംപറന്പിൽ കീബോർഡിൽ ആലപിച്ച ഫ്യൂഷൻ മ്യൂസിക് എന്നിവ കൂടാതെ ചെണ്ടമേളം തുടങ്ങിയവ രാഗതാള മേളങ്ങളുടെ സമ്മേളനത്തിലൊരുക്കിയ കലാസൃഷ്ടികൾ ഫെസ്റ്റിനെ കൊഴുപ്പുള്ളതാക്കി. സ്മിത, അരുണ്‍ എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു.ഫോറം ജനറൽ സെക്രട്ടറി ബേബി കലയംകേരിൽ നന്ദി പറഞ്ഞു. കേരളത്തനിമയിൽ അത്താഴവിരുന്നും ഒരുക്കിയിരുന്നു. ദേശീയ ഗാനത്തോടെ സമ്മർഫെസ്റ്റിന് തിരശീല വീണു.ഐസക് കണ്ണന്താനം, സാജോ ഹെൻറി, ബേബി കലയങ്കേരി, സ്മിത നായർ, വിനോദ് ബാലകൃഷണ എന്നിവർ സഹായികളായി പ്രവർത്തിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട