• Logo

Allied Publications

Europe
സന്ദർശകരെ നിയന്ത്രിക്കാൻ നോർവേ നികുതി ഏർപ്പെടുത്തുന്നു
Share
ഓസ്ലോ: വിനോദസഞ്ചാരികളുടെ പ്രവാഹം ദിനംപ്രതിയെന്നോണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നോർവേ ആലോചിക്കുന്നു. വിനോദസഞ്ചാര നികുതി ഏർപ്പെടുത്തുന്നതാണ് പരിഗണിക്കപ്പെടുന്ന പ്രധാന മാർഗം.

2013ൽ പുറത്തിറങ്ങിയ ഫ്രോസൻ എന്ന സിനിമയെത്തുടർന്നാണ് നോർവേയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കുതിച്ചുയർന്നത്. രാജ്യത്തെ ടൂറിസം ഏജൻസിയുടെ പിന്തുണയോടെ തയാറാക്കിയ സിനിമയായിരുന്നു ഇത്. എന്നാൽ, രാജ്യത്തിനു താങ്ങാനാവാത്ത നിലയിലേക്ക് സന്ദർശക പ്രവാഹം വർധിച്ചിരിക്കുന്നു എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ആലോചിക്കുന്നത്.

വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് പ്രാദേശിക ജനവിഭാഗങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് സൂചന. ഇതു പ്രതിരോധിക്കാൻ ടൂറിസ്റ്റ് ടാക്സ് ഏർപ്പെടുത്താനുള്ള നിർദേശത്തെ സോഷ്യലിസ്റ്റ് ലെഫ്റ്റ് പാർട്ടി, ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, റെഡ് പാർട്ടി തുടങ്ങിയവ സർവാത്മനാ പിന്തുണയ്ക്കുന്നു. ഈ വേനൽക്കാലത്ത് സന്ദർശക പ്രവാഹം ക്രമാതീതമായി പെരുകിയപ്പോൾ റോഡരികുകളിൽ താൽകാലിക ബാത്ത്റൂം സംവിധാനം വരെ ഏർപ്പെടുത്തേണ്ട സ്ഥിതി സംജാതമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.