• Logo

Allied Publications

Europe
ജിഎംഎഫ് വനിതാ സമ്മേളനം ശ്രദ്ധേയമായി
Share
കൊളോണ്‍:ജർമനിയിലെ കൊളോണിൽ നടക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ ഇരുപത്തിയെട്ടാം പ്രവാസി സംഗമത്തിന്‍റെ രണ്ടാം ദിവസം നടന്ന വനിതാ സമ്മേളനം ശ്രദ്ധേയമായി. മലയാളി പ്രവാസി സമൂഹത്തിന്‍റെ വളർച്ചയിലും, ഇവർ രാജ്യത്തിനു നൽകിവരുന്ന വികസന പങ്കാളിത്തത്തിനു പിന്നിലുള്ള ശക്തമായ ശ്രോതസും അതിനു ഉറച്ച പിന്തുണയുമായി നിലകൊള്ളുന്ന വനിതകളുടെ കൂട്ടായ്മ പ്രവാസി സംഗമത്തിന് അർത്ഥപൂർണമായ മാറ്റുകൂട്ടി. ജെമ്മ ഗോപുരത്തിങ്കലിനൊപ്പം വിവിധ പരിപാടികൾക്ക് എൽസി വേലൂക്കാരൻ, മറിയാമ്മ ചന്ദ്രത്തിൽ, ലില്ലി ചക്യാണ്‍, ഡോ.ലൂസി ജൂലപ്പൻ എന്നിവർ നേതൃത്വം നൽകി.

ന്ധപ്രവാസി മലയാളികളും കേന്ദ്ര സംസ്ഥാന സർക്കാരുകളുംന്ധഎന്ന വിഷയത്തിൽ ജിഎംഎഫ് ഇക്കണോമിക് ഫോറം പ്രസിഡന്‍റ് അഡ്വ. ജൂലപ്പൻ സേവ്യർ നയിച്ച സെമിനാർ വിഷയത്തിന്‍റെ കാര്യഗൗരവവും സർക്കാരുകളുടെ അനാസ്ഥകളും മേലിൽ സ്വീകരിയ്ക്കേണ്ട നടപടികളും അവതാരകൻ സ്ഥാപിച്ചത് ഏറെ ചർച്ച ചെയ്യപ്പെടുകയും അതിലെ പൊതുഅഭിപ്രായം ഉരുത്തിരിഞ്ഞത് സർക്കാരുകളെ അറിയിക്കാനും ഉതകുന്നവയായി. കേന്ദ്രപ്രവാസി വകുപ്പും, കേരള സർക്കാരിന്‍റെ നോർക്കയും പ്രവാസികളുടെ പ്രതീക്ഷയ്ക്കൊത്തവിധം മതിയായ ആശയസംവാദം നടത്തി കാര്യക്ഷമമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.

ചെറുകാട് ക്രിയേഷൻസ് നിർമ്മിച്ച സിറിയക് ചെറുകാടിന്‍റെ അഞ്ചാമത്തെ ഓഡിയോ സിഡിയായ ന്ധസത്യനാദത്തിന്‍റെന്ധപ്രകാശനം ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, ജർമനിയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ജോസ് പുന്നാംപറന്പിലിന് നൽകി നിർവഹിച്ചു.

രണ്ടാം ദിവസത്തിന്‍റെ സായാഹ്നം കലാപരിപാടികളുടെ നിറവിൽ ഏറെ ആസ്വാദ്യജനകമായി. കലാസായാഹ്നത്തിൽ സിറിയക് ചെറുകാട്, മേരി ക്രീഗർ, എൽസി വേലൂക്കാരൻ, ഫാ.സന്തോഷ്, സെബാസ്റ്റ്യൻ കിഴക്കേടത്ത്, ഒൗസേപ്പച്ചൻ കിഴക്കേത്തോട്ടം, ജോയി വെള്ളാരംകാലായിൽ, പോൾ പ്ളാമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

മൂന്നാം ദിവസമായ വെള്ളിയാഴ്ച നടക്കുന്ന സെമിനാറിന് ഡോ.ജോസഫ് തെരുവത്ത് നേതൃത്വം നൽകും. ശനിയാഴ്ച നടക്കുന്ന സമാപനസമ്മേളനത്തിൽ ജിഎംഎഫ് അവാർഡുകൾ വിതരണം ചെയ്യും. നെതർലാന്‍റ്സിലെ ഇൻഡ്യൻ അംബാസഡർ വേണു രാജാമണി അവാർഡുകൾ സമ്മാനിയ്ക്കും. രാജീവ് എക്സ് എംപി, പോൾ തച്ചിൽ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങും.ഇരുപത്തിയാറിന് ആരംഭിച്ച സംഗമം ജൂലൈ മുപ്പതിന് സമാപിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​