• Logo

Allied Publications

Europe
വള്ളംകളി ജേതാക്കൾക്ക് എവർറോളിംഗ് ട്രോഫി കിഴക്കിന്‍റെ വെനീസിൽ നിന്നും
Share
ലണ്ടൻ: മഹാനായ ശിൽപി രൂപകൽപന ചെയ്ത് അദ്ദേഹം തന്നെ നിർമ്മിച്ച പത്തര മാറ്റിന്‍റെ പൊന്നിൻ തിളക്കമുള്ള എവർറോളിംഗ് ട്രോഫിയിൽ പ്രഥമ ചാന്പ്യന്മാരായി മുത്തമിടാനുള്ള നിയോഗം ഏത് ടീമിനാനെന്നുള്ള ആകാംഷയാണ് യൂറോപ്പിലെ പ്രഥമ വള്ളംകളി മത്സരത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കവേ യുകെ മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നത്. ജൂലൈ 29 ശനിയാഴ്ച വാർവിക്ഷെയറിലുള്ള റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടറിൽ അരങ്ങേറുന്ന 22 ജലരാജാക്കന്മാരുടെ പോരാട്ടത്തിൽ മറ്റ് 21 ടീമുകളേയും പിന്നിലാക്കി ജേതാക്കളാവുന്ന ടീമിന് നൽകുന്നത് അവരുടെ കായികമികവിനെ അംഗീകരിക്കുന്ന ഏറ്റവും ഉചിതമായ പുരസ്കാരം തന്നെയാണ്.

കേരളത്തിലെ അറിയപ്പെടുന്ന ശില്പികളിലൊരാളായ അജയൻ വി. കാട്ടുങ്ങൽ ട്രോഫിയുടെ രൂപകല്പനയും നിർമ്മാണവും സംബന്ധിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നതോടെയാണ് ഈ വള്ളംകളി മത്സര ജേതാക്കൾക്ക് നൽകുന്ന എവർറോളിംഗ് ട്രോഫി യാഥാർത്ഥ്യമാകുന്നതിലേയ്ക്കുള്ള വഴി തുറക്കുന്നത്. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്ക്കാര ജേതാവായ ആലപ്പുഴ സ്വദേശിയായ അജയൻ സിനിമകളുടെ ആർട്ട് ഡയറക്ടർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.. കലവൂരിൽ ശിൽപ്പ സ്റ്റൂഡിയോ നടത്തുന്നു. പകർന്നാട്ടം, പത്മവ്യൂഹം, ദൈവനാമത്തിൽ (2005) തുടങ്ങി നിരവധി സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

ഏഴ് മനോഹരമായ വ്യത്യസ്തങ്ങളായ ഡിസൈനുകളുമായിട്ടായിരുന്നു അജയൻ ആദ്യം തന്നെ സംഘാടക സമിതിയെ ഞെട്ടിച്ചത്. ഒന്നിനൊന്നിനു മികച്ച ഡിസൈനുകളിൽ നിന്നും ഒടുവിൽ തെരഞ്ഞെടുക്കപ്പെട്ടത് ലളിതമായ ചുണ്ടൻ വള്ളത്തിന്‍റെ മാതൃക തന്നെ. ശില്പനിർമ്മാണം പൂർത്തിയാക്കി വ്യാഴാഴ്ച വൈകിട്ടാണ് കൈമാറിയത്. യുക്മ ടൂറിസം പ്രമോഷൻ ക്ലബ് വൈസ് ചെയർമാൻ ടിറ്റോ തോമസിന്‍റെ നേതൃത്വത്തിൽ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ സ്വീകരണം നൽകി ട്രോഫി ഏറ്റുവാങ്ങും.

യുക്മയുടെ നേതൃത്വത്തിൽ കേരളാ ടൂറിസത്തിന്‍റെ പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന യൂറോപ്പിലെ പ്രഥമ വള്ളംകളി മത്സരത്തിൽ ആദ്യ റൗണ്ടിൽ നാല് ടീമുകൾ ഉൾപ്പെടുന്ന നാല് ഹീറ്റ്സുകളും മൂന്ന് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഹീറ്റ്സുകളും കൂടി ആറ് ഹീറ്റ്സുകളിലായിട്ടായിരിക്കും 22 ടീമുകൾ ഏറ്റുമുട്ടുന്നത്. അവസാന 16 ടീമുകളെ തെരഞ്ഞെടുക്കുന്നതിനായുള്ള നോക്കൗട്ട് മത്സരമാണ് ആദ്യ റൗണ്ടിൽ അരങ്ങേറുന്നത്. ആറ് ഹീറ്റ്സുകളിലും മത്സരിക്കുന്നതിൽ നിന്നും ഓരോ ടീമുകൾ വീതം പുറത്താകും. നാല് ടീമുകൾ മത്സരിക്കുന്ന ഹീറ്റ്സുകളിൽ നിന്നും മൂന്ന് ടീമുകളും മൂന്ന് ടീമുകൾ മത്സരിക്കുന്ന ഹീറ്റ്സുകളിൽ നിന്ന് രണ്ട് ടീമുകളുമാണ് സെമിഫൈനൽ റൗണ്ടിലേയ്ക്ക് (അവസാന 16ലേയ്ക്ക്) പ്രവേശിക്കുന്നത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഏതെങ്കിലും കാരണവശാൽ പി·ാറിയാൽ മറ്റ് ടീമുകൾക്ക് അടുത്ത റൗണ്ടിലേയ്ക്ക് വാക്കോവർ ലഭിക്കുന്നതായിരിക്കും. എന്നാൽ മത്സരത്തിലൂടെ ഹീറ്റ്സ് മത്സരത്തിലെ വിവിധ സ്ഥാനങ്ങൾ നിശ്ചയിച്ച ശേഷമായിരിക്കും വാക്കോവർ ലഭിക്കുന്നത്. ആദ്യ റൗണ്ട് മത്സരങ്ങളിൽ പുറത്താകുന്ന ടീമുകൾക്കും ഈ വള്ളംകളിയിലെ സ്ഥാനം നിർണ്ണയിക്കുന്നതിന് പിന്നീട് പ്ലേ ഓഫ് മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ഹീറ്റ്സ് 1: വെള്ളംകുളങ്ങര, തിരുവാർപ്പ്, കുമരങ്കരി, നടുഭാഗം

വെള്ളംകുളങ്ങര (യുണൈറ്റഡ് ബോട്ട് ക്ലബ്, ആന്േ‍റാവർ, കോശിയ ജോസ്)
തിരുവാർപ്പ് (ടൈഗേഴ്സ് ബോട്ട് ക്ലബ്, ഓക്സ്ഫോർഡ്, സിബി കുര്യാക്കോസ്)
കുമരങ്കരി (ഇപ്സ്വിച്ച് ബോട്ട് ക്ലബ്, ഇപ്സ്വിച്ച്, ഷിബി വിറ്റസ്)
നടുഭാഗം (ഷെഫീൽഡ് ബോട്ട് ക്ലബ്, ഷെഫീൽഡ്, രാജു ചാക്കോ)

ഹീറ്റ്സ് 2: നെടുമുടി, കാവാലം, ആലപ്പാട്ട്, പായിപ്പാട്

നെടുമുടി (കെറ്ററിങ് ബോട്ട് ക്ലബ്, നോർത്താംപ്ടണ്‍ഷെയർ, സോബിൻ ജോണ്‍)
കാവാലം (കാമിയോസ് ബോട്ട് ക്ലബ്, കാർഡിഫ്, സുധീർ സുരേന്ദ്രൻ നായർ)
ആലപ്പാട്ട് (സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്‍റ്, റൈക്കോ സെൽവിൻ)
പായിപ്പാട് (റാന്നി ബോട്ട് ക്ലബ്, കുര്യാക്കോസ് ഉണ്ണീട്ടൻ)

ഹീറ്റ്സ് 3: കുമരകം, മന്പുഴക്കരി, ആയാപറന്പ്, പുളിങ്കുന്ന്

കുമരകം (ഇടുക്കി ബോട്ട് ക്ലബ്, പീറ്റർ താണോലിൽ)
മന്പുഴക്കരി (ബാസിൽഡണ്‍ ബോട്ട് ക്ലബ്, ബാസിൽഡണ്‍, ജോസ് കാറ്റാടി)
ആയാപറന്പ് (ഹേവാർഡ്സ് ബോട്ട്ക്ലബ്, ഹേവാർഡ്സ് ഹീത്ത്, സജി ജോണ്‍)
പുളിങ്കുന്ന് (മൈത്രി ബോട്ട് ക്ലബ്, ഗ്ലാസ്ക്കോ, മാത്യു ചാക്കോ)

ഹീറ്റ്സ് 4: രാമങ്കരി, കാരിച്ചാൽ, കൈപ്പുഴ, മങ്കൊന്പ്

രാമങ്കരി (കവ?ൻട്രി ബോട്ട് ക്ലബ്, കവൻട്രി, ജോമോൻ ജേക്കബ്)
കാരിച്ചാൽ (തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റർ, നോബി. കെ. ജോസ്)
കൈപ്പുഴ (ഡാർട്ട്ഫോർഡ് ബോട്ട് ക്ലബ്, ഡാർട്ട്ഫോർഡ്, ജിബി ജോസഫ്)
മങ്കൊന്പ് (പ്രിയദർശിനി ബോട്ട് ക്ലബ്, ലണ്ടൻ, ഡോ. വിമൽ കൃഷ്ണൻ)

ഹീറ്റ്സ് 5: കരുവാറ്റ, കൈനകരി, തായങ്കരി

കരുവാറ്റ (ലയണ്‍സ് ബോട്ട് ക്ലബ്, ലെസ്റ്റർ, ടോജോ ഫ്രാൻസിസ് പെട്ടയ്ക്കാട്ട്)
കൈനകരി (ജി.എം.എ & പിറവം, ഗ്ലോസ്റ്റർ, ജിസ്സോ എബ്രാഹം)
തായങ്കരി (ജവഹർ ബോട്ട് ക്ലബ്, ലിവർപൂൾ, തോമസ്സുകുട്ടി ഫ്രാൻസിസ്)

ഹീറ്റ്സ് 6: എടത്വാ, ചന്പക്കുളം, ചെറുതന

എടത്വാ (യുണൈറ്റഡ് ബോട്ട് ക്ലബ്, എടത്വാ, ജോർജ് കളപ്പുരയ്ക്കൽ)
ചന്പക്കുളം (യോർക്ക്ഷെയർ ബോട്ട് ക്ലബ്, വെയ്ക്ക്ഫീൽഡ്, ജോസ് മാത്യു പരപ്പനാട്ട്)
ചെറുതന (റിഥം ബോട്ട് ക്ലബ്, ഹോർഷം, അനിൽ വറുഗ്ഗീസ്)

പരിപാടിയുടെ വിശദ വിവരങ്ങൾക്ക്; മാമ്മൻ ഫിലിപ്പ് (ചെയർമാൻ): 07885467034, റോജിമോൻ വർഗ്ഗീസ് (ചീഫ് ഓർഗനൈസർ): 07883068181എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: അഡ്വ.എബി സെബാസ്റ്റ്യൻ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.