• Logo

Allied Publications

Europe
ഇസ്രയേലും ഈജിപ്തും ജോർദാനും കണ്ട് വ്യത്യസ്തമായൊരു വിശുദ്ധനാട് തീർത്ഥാടനം
Share
ലണ്ടൻ: ഒക്ടോബറിലെ സ്കൂൾ അവധിക്കാലത്ത് വ്യത്യസ്തമായ ഒരു വിശുദ്ധനാട്
യാത്രയൊരുങ്ങുന്നു. ഒക്ടോബർ 26 മുതൽ നവംബർ അഞ്ചുവരെയാണ് ഈ തീർത്ഥാടനം.
ജോർദാൻ, ഈജിപ്ത്, പലസ്തീൻ, ഇസ്രായേൽ എന്നീ നാല് രാജ്യങ്ങളിൽ സന്ദർശനം
നടത്തും. വിശുദ്ധനാട്ടിൽ നിരവധി തവണ തീർത്ഥാടനപരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള ശാന്തിമോൻ ജേക്കബ്, ഫാദർ സിറിയക് വലിയകുന്നുംപുറം എന്നിവർ ഈ പ്രാർത്ഥനായാത്രക്ക് നേതൃത്വം നൽകും.

ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ നിന്ന് ജോർദാനിലെ അമ്മാനിൽ എത്തുന്ന തീർത്ഥാടകർ, മോശയെ സംസ്കരിച്ച മൗണ്ട് നെബോയിൽ എത്തി പ്രാർത്ഥിക്കും. ജോർദാൻ നദിയിലെ ജ്ഞാനസ്നാനതീരവും സന്ദർശിക്കും. ദക്ഷിണ ജോർദാനിലെപെട്ര എന്ന പ്രാചീന നഗരത്തിലും സംഘം ഒരുദിവസം ചിലവഴിക്കും. ബിസി ആറാംനൂറ്റാണ്ടിൽ നിർമിച്ച നഗരമാണ് പെട്ര. മലനിരകളിൽ കൊത്തിയെടുത്ത ശിൽപംപോലെമനോഹരമാണ് ഇവിടം.

ജോർദാനിൽ നിന്ന് തീർത്ഥാടകസംഘം ഇസ്രായേലിലെ ജെറീക്കോയിയിൽ എത്തും. ബൈബിൾ തുകൽച്ചുരുളുകൾ കണ്ടെത്തിയ ഖുംറാൻ ഗുഹകൾ, ബഥനിയിലെലാസറിന്‍റെ കല്ലറ എന്നിവ സന്ദർശിച്ചശേഷം ചാവുകടലിൽ എത്തി കുളിക്കും.പിറ്റേന്ന് ബെത്ലഹേമിലെ യേശുവിന്‍റെ ജനനസ്ഥലം, ഉണ്ണീശോയെ അമ്മമേരിപാലൂട്ടിയ മിൽക്ക് ഗ്രോട്ടോ, ആട്ടിടയ·ാരെ മാലാഖമാർ ഈശോയുടെ ജനനം അറിയിച്ച ’ഷെപ്പേർഡ്സ് ഫീൽഡ്’ എന്നിവ സന്ദർശിക്കും.

അടുത്തദിവസം പ്രഭാതത്തിൽ ഗത്സെമൻ തോട്ടത്തിലെ കത്തീഡ്രലിൽ ദിവ്യബലിയോടെ ആരംഭിക്കുന്ന സന്ദർശന പരിപാടികൾ ഓൾഡ് ജെറുസലേം നഗരദർശനത്തോടെ സമാപിക്കും; യേശുവിന്‍റെ ജീവിതത്തിലെ അവസാന മണിക്കൂറുകൾചിലവഴിച്ച ഇടങ്ങളിലൂടെയാണ് അന്നത്തെ യാത്രകൾ.

പിറ്റേന്ന് യാക്കോബിന്‍റെ കുളം, ബെഥേൽ, ശീലോഹ, സ്നാപക യോഹന്നാൻ ജനിച്ച എയിൻകാരേം തുടങ്ങിയവ സന്ദർശിക്കും. അടുത്തദിവസം പ്രഭാതത്തിൽകാർമ്മൽ മലയിൽ എത്തുന്ന സംഘം അവിടെ ദിവ്യബലി അർപ്പിക്കും.തുടർന്ന് നസ്രത്തിലേക്ക് യാത്ര. മംഗളവാർത്താദേവാലയം,മാതാവിന്‍റെ കിണർ, യൗസേപ്പിതാവിന്‍റെ പണിശാല, ഈശോ ആദ്യമായി വചനംപ്രഘോഷിച്ച സിനഗോഗ് എന്നിവ സന്ദർശിച്ചശേഷം കാനായിൽ എത്തും. യേശുവെള്ളം വീഞ്ഞാക്കിയ ഭവനം ഇന്നൊരു ദേവാലയമാണ്; ഇവിടെവച്ച് ദന്പതികളുടെവിവാഹവൃതനവീകരണം നടക്കും.

അടുത്തദിവസം ഗലീലി തടാകത്തിൽ ബോട്ട് യാത്ര; ഷ്ടസൗഭാഗ്യങ്ങളുടെദേവാലയത്തിൽ ദിവ്യബലി, പത്രോസിന്‍റെ മീൻ പ്രധാനവിഭവം ആയുള്ളഉച്ചഭക്ഷണം, തുടർന്ന് യേശു രൂപാന്തരപ്പെട്ട താബോർ മലയിലേക്ക്.പിറ്റേന്ന് ഈജിപ്തിലെ കൈറോയിൽ എത്തുന്ന സംഘം വിഖ്യാതമായ പിരമിഡുകൾ,മെംഫിസ്, തിരുക്കുടുംബം ഒളിവിൽ കഴിഞ്ഞ അബു സെർഗെയിലെ ഗുഹാദേവാലയം,പരിശുദ്ധ മറിയത്തിനു സമർപ്പിക്കപ്പെട്ട അൽ മുലാഖായിലെ ’ഹാങ്ങിംഗ്ചർച്ച്’ എന്നിവ സന്ദർശിക്കും. രാത്രി നൈൽ നദിയിലൂടെ സഞ്ചരിക്കുന്നഉല്ലാസക്കപ്പലിൽ അത്താഴവിരുന്ന്.

സീനായ് മരുഭൂമിയിലൂടെ സഞ്ചരിച്ച് വിശ്വവിഖ്യാതമായ സൂയസ് കനാൽ കടന്ന് സീനായ് മലയിൽ എത്തും. മോശക്ക് ദൈവം പത്തുകല്പനകൾ നൽകിയ സീനായ് മലയുടെ ഉച്ചിയിൽ തീർത്ഥാടകസംഘം എത്തും. മരുഭൂമിയിലെസെന്‍റ് കാതറിൻ ആശ്രമദേവാലയത്തിലും സംഘം സന്ദർശനം നടത്തും.അടുത്തദിവസം പ്രഭാതത്തിൽ കയ്റോ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക്മടക്കയാത്ര. ആകെ പത്തുദിവസമാണ് ഈ പ്രാർത്ഥനായാത്ര വിശുദ്ധനാടുകളിൽചിലവഴിക്കുന്നത്. എയർകണ്ടീഷൻഡ് കോച്ചുകളിൽ ആണ് യാത്രകൾ. ഫോർ സ്റ്റാർഡീലക്സ് ഹോട്ടലുകളിലാണ് ഫുൾബോർഡ് അക്കൊമൊഡേഷൻ. മുതിർന്നവർക്ക് 1275പൗണ്ടും പന്ത്രണ്ടു വയസിൽത്താഴെ പ്രായമുള്ള കുട്ടികൾക്ക് 1100 പൗണ്ടുമാണ്യാത്രാച്ചിലവ്.

കൂടുതൽ വിവരങ്ങൾക്ക് ശാന്തിമോൻ ജേക്കബ് (മൊബൈൽ 07908 428544), ഇടിച്ചെറിയ
ജോസഫ് (മൊബൈൽ 07830 341721) ഉടനെ എന്നിവരുമായി ബന്ധപ്പെടുക.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ