• Logo

Allied Publications

Europe
അഭയാർഥികളെ നാടുകടത്താൻ യൂറോപ്യൻ രാജ്യങ്ങൾക്ക് കോടതിയുടെ അനുമതി
Share
ബ്രസൽസ്: അഭയാർഥികളെ നാടുകടത്താൻ യുറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് കോടതി അനുമതി നൽകി. ആദ്യമായെത്തിയ രാജ്യത്തല്ല അഭയാർഥിത്വത്തിന് അപേക്ഷിക്കുന്നതെങ്കിൽ അവരെ നാടുകടത്താമെന്ന് നിയമമുള്ളതാണ്. പ്രത്യേക സാഹചര്യങ്ങളിൽ ആണെങ്കിൽ പോലും ഈ നിയമത്തിൽ ഇളവ് അനുവദിക്കണമെന്നു നിർബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. ഓസ്ട്രിയയാണ് ഇക്കാര്യം യൂറോപ്യൻ യൂണിയൻ കോടതിയിൽ കേസായി ഫയൽ ചെയ്തത്. അതനുസരിച്ചാണ് യൂണിയൻ കോടതിയുടെ വിധി.

ഓസ്ട്രിയയ്ക്കു പുറമേ സ്ലോവേനിയയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പുതിയ വിധിയുടെ പശ്ചാത്തലത്തിൽ നൂറുകണക്കിന് അഭയാർഥികൾ ഈ രാജ്യങ്ങളിൽ നിന്നു നാടുകടത്തപ്പെടാൻ സാധ്യതയുണ്ട്. ക്രൊയേഷ്യയിൽനിന്ന് ഓസ്ട്രിയയിലെത്തിയ രണ്ട് അഫ്ഗാൻ കുടുംബങ്ങളുടെയും ഒരു സിറിയക്കാരന്‍റെയും കാര്യത്തിൽ മാത്രമാണ് ഇപ്പോഴത്തെ വിധിയെങ്കിലും ഇത് എല്ലാവർക്കും ബാധകമാകും. ആദ്യമെത്തിയത് ക്രൊയേഷ്യയിലായതിനാൽ അവർ അവിടെയായിരുന്നു അഭയാർഥിത്വത്തിന് അപേക്ഷിക്കേണ്ടിയിരുന്നതെന്നും, അതു ചെയ്യാത്തതിനാൽ നാടുകടത്താം എന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ക്രൊയേഷ്യയിലേക്കാണ് ഇവരെ തിരിച്ചയയ്ക്കേണ്ടത്. തുടർന്നുള്ള കാര്യങ്ങൾ ക്രൊയേഷ്യയ്ക്കു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഉണ്ടായ അഭയാർത്ഥിപ്രവാഹത്തിൽ ഒരു മാനദണ്ഡവും കൂടാതെ ഇയു രാജ്യങ്ങളിൽ താമസിയ്ക്കുന്ന അഭയാർത്ഥികൾ നാടുകടത്തലിന് വിധേയമാവും. പ്രത്യേകിച്ച് സിറിയ, ലിബിയ, ഇറാക്ക്, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ. ജർമനിയാവട്ടെ ഇക്കാര്യത്തിൽ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ