• Logo

Allied Publications

Europe
കൊളോണ്‍ ദർശന തീയേറ്റേഴ്സിന്‍റെ നാടകം 'സാഫല്യം' നവംബർ 4 നും 11 നും
Share
കൊളോണ്‍: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി ജർമനിയിലെ പ്രത്യേകിച്ചു കൊളോണിലെ മലയാളി സമൂഹത്തിന്‍റെ കലാസാംസ്കാരിക മണ്ഡലത്തിൽ നാടകമെന്ന അഭിനയകലയുടെ സത്തയുൾക്കൊണ്ട ഒരുപറ്റം കലാകാരന്മാരുടെ നിറച്ചാർത്തായ കൊളോണ്‍ 'ദർശന തീയേറ്റേഴ്സ്' വീണ്ടും അരങ്ങിലെത്തുന്നു.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ദർശന വീണ്ടും അഭിമാനപൂർവ്വം അണിയിച്ചൊരുക്കുന്ന 'സാഫല്യം' എന്ന നാടകം ഈ വർഷം നവംബർ 4, 11 ശനിയാഴ്ചകളിൽ കൊളോണ്‍ റാഡർത്താലിലെ സെന്‍റ് മരിയ എംഫേഗ്നസ് ദേവാലയ പാരീഷ് ഹാളിൽ വൈകുന്നേരം 6.30 ന് അരങ്ങേറും.

നാട്ടിൻപുറത്തെ ചെറിയതും ടാറിടാത്തതുമായ വീഥിയിലൂടെ ഞെരിഞ്ഞമർന്നു നീങ്ങുന്ന കാളവണ്ടിചക്രങ്ങളുടെ നടുവിൽ ആടിയുലയുന്ന റാന്തൽ വിളക്കിന്‍റെ അരണ്ട വെളിച്ചത്തിൽ ലോകം ഇതെന്നു പറഞ്ഞ കുറെ ശുദ്ധാത്മാക്കൾ, കാലത്തിന്‍റെ തേരോട്ടത്തിൽ അവരിപ്പോൾ നാഗരീകതയുടെ വർണ്ണപ്പൊലിമയിലേയ്ക്കു പ്രയാണം ചെയ്യുന്നു. എന്നാൽ അവരുടെ ജീവിത സൗഭാഗ്യങ്ങൾക്കൊപ്പം വിളിയ്ക്കാതെ കടന്നുവരുന്ന അശാന്തിയുടെ അലകൾ വിരുന്നുകാരാവുന്നു.

യുവത്വത്തിന്‍റെ ധീരമായ ചുവടുവെയ്പ്പുകളുടെ കൗശലതയാർന്ന കണക്കുകൂട്ടലുകൾ പിഴയ്ക്കുന്പോൾ... എങ്കിലും തണുത്തു വിറങ്ങലിച്ച ശൈത്യകാലത്തിനുശേഷം വസന്തത്തിന്‍റെ മുകുളങ്ങൾ പ്രഭയൂറി വിരിയുന്ന കുടുംബകഥയുമായി 'ദർശന' നിങ്ങൾക്ക് നേർക്കാഴ്ചയൊരുക്കുന്നു. സ്നേഹത്തിന്‍റെ സൗഹൃദത്തിന്‍റെ പശ്ചാത്തലത്തിൽ നർമ്മത്തിന്‍റെ മേന്പൊടി ചേർത്ത സാമൂഹ്യ സംഗീത നാടകമാണ് സാഫല്യം. നാടകത്തിന്‍റെ രചന നിർവഹിച്ചിരിയ്ക്കുന്നത് കേരളത്തിലെ നാടകകൃത്തുകളിൽ പ്രശസ്തനായ ഫ്രാൻസിസ് ടി. മാവേലിക്കരയാണ്. ദർശനയുടെ ഒട്ടുമിക്ക നാടകങ്ങളും സംവിധാനം ചെയ്തിട്ടുള്ള ജോയി മാണിക്കത്ത് ഇത്തവണയും നാടകത്തിന്‍റെ സംവിധാനം നിർവഹിക്കുന്നു. സഹസംവിധാനം ജർമനിയിലെ രണ്ടാംം തലമുറക്കാരനായ ഗ്ളെൻസൻ മൂത്തേടൻ നിർവഹിയ്ക്കുന്പോൾ അഭിനേതാക്കളായി ദർശന കുടുംബത്തിലെ അംഗങ്ങൾ വേഷമിടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ