• Logo

Allied Publications

Europe
കൊളോണ്‍ കേരള സമാജം ചീട്ടുകളി മൽസരം ഓഗസ്റ്റ് 27 ന്
Share
കൊളോണ്‍: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ കൊളോണ്‍ ട്രോഫിക്കു വേണ്ടി ചീട്ടുകളി മൽസരം നടത്തുന്നു. ഓഗസ്റ്റ് 27 ന് (ഞായർ) രാവിലെ 9.30 മുതൽ രാത്രി 10 വരെ കൊളോണ്‍ റാഡർത്താൽ മരിയ എംഫേഗ്നസ് ദേവാലയ ഹാളിലാണ് (Pfarrsaal Maria Empfaengnis Kirche, Raderbergerstr. 199, 50968 Koeln) മൽസരങ്ങൾ.

56 (ലേലം) ഇനത്തിൽ ആയിരിക്കും മൽസരങ്ങൾ. എല്ലാ ടീമുകളും പരസ്പരം മൽസരിക്കേണ്ടിവരും. ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ആദ്യത്തെ മൂന്നു ടീമുകൾക്ക് സെപ്റ്റംബർ ഒന്പതിന് (ശനി) വെസ്ലിംഗ് സെന്‍റ് ഗെർമാനൂസ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാജത്തിന്‍റെ ഓണാഘോഷവേളയിൽ പൊക്കാൽ നൽകി ആദരിക്കും.

അഖില ജർമൻ അടിസ്ഥാനത്തിൽ നടത്തുന്ന മൽസരത്തിൽ ആർക്കുവേണമെങ്കിലും പങ്കെടുക്കാം. താത്പര്യമുള്ളവർ മൂന്നുപേരടങ്ങുന്ന ടീമായി സമാജം ഭാരവാഹികളുടെ പക്കൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

മൽസരങ്ങൾക്ക് പോൾ ചിറയത്ത്, (സ്പോർട്സ് സെക്രട്ടറി), 0157 53422279, ജോസ് പുതുശേരി (പ്രസിഡന്‍റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി) 0221 5904183 എന്നിവരാണ് നേതൃത്വം നൽകുന്നത്.

ഷീബ കല്ലറയ്ക്കൽ (ട്രഷറാർ), സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്‍റ്), ജോസ് കുന്പിളുവേലിൽ(കൾച്ചറൽ സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോയിന്‍റ് സെക്രട്ടറി) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റംഗങ്ങൾ.

വെബ്സൈറ്റ്: http://keralasamajamkoeln.de

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ