• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് ഗ്രിൽ പാർട്ടി നടത്തി
Share
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിഗ് പള്ളി ഗാർഡനിൽ ജൂലൈ 15 ന് ഗ്രിൽ പാർട്ടി നടത്തി. രാവിലെ 11ന് ആരംഭിച്ച പാർട്ടിയിൽ വിവിധ തരം ഇറച്ചികൾ, സോസേജ്, സലാഡുകൾ, പാനീയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി നടത്തിയ വിഭവസമ്യദ്ധമായ ഗ്രിൽ പാർട്ടി കുടുബാംഗങ്ങൾ ആസ്വദിച്ചു.

ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാന്പത്തിക കാര്യങ്ങളെക്കുറിച്ച് വിമർശനാത്മക ചർച്ചകൾ നടത്തി. ആന്‍റണി തേവർപാടം, ജോർജ് ചൂരപ്പൊയ്കയിൽ, ജോർജ് ജോണ്‍, മാത്യു കൂട്ടക്കര, തോമസ് കല്ലേപ്പള്ളി, പോൾ കോടിക്കുളം, മൈക്കിൾ ഇല്ലത്ത് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

ഫിഫ്റ്റി പ്ലസിലെ വനിതകൾ ദീർഘദൂര നടത്തം സംഘടിപ്പിച്ചു. സൈമണ്‍ കൈപ്പള്ളിമണ്ണിൽ, ദിപിൻ പോൾ, ജോബി വർഗീസ് എന്നിവർ വിവിധതരം ഇറച്ചികളും സോസേജകളും ഗ്രിൽ ചെയ്യാൻ മുൻ നിരയിൽ പ്രവർത്തിച്ചു. ഗ്രിൽ പാർട്ടിയിൽ പങ്കെടുത്തവർക്ക് സേവ്യർ ഇലഞ്ഞിമറ്റം എന്നിവർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോണ്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.