• Logo

Allied Publications

Europe
യുക്മ വള്ളംകളി മത്സരത്തിന്‍റെ ആദ്യ റൗണ്ടിൽ 22 ടീമുകൾ ഏറ്റുമുട്ടും
Share
ലണ്ടൻ: യൂറോപ്പിലെ പ്രഥമ വള്ളംകളി മത്സരത്തിന്‍റെ പോരാട്ടചിത്രം വ്യക്തമായി. യു.കെയിലെ 110 മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ, കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം എന്നിവരുടെ സഹകരണത്തോടെ ജൂലൈ 29 ശനിയാഴ്ച്ച നടത്തുന്ന വള്ളംകളി മത്സരത്തിന്‍റെ ആദ്യ റൗണ്ടിൽ ഏതെല്ലാം വള്ളങ്ങളാണ് ഏറ്റുമുട്ടുന്നതെന്നുള്ള തീരുമാനം നറുക്കെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. സ്വാഗതസംഘം ഭാരവാഹികളും വിവിധ ടീമുകളുടെ പ്രതിനിധികളും ജൂലൈ 15 ശനിയാഴ്ച്ച റഗ്ബിയിലെ ഡ്രേക്കോട്ട് സെയിലിങ് ക്ലബിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. യുക്മ ടൂറിസം പ്രമോഷൻ ക്ലബ് വൈസ് ചെയർമാൻ ടിറ്റോ തോമസ് അധ്യക്ഷത വഹിച്ച യോഗം യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോജിമോൻ വറുഗ്ഗീസ് ആമുഖപ്രഭാഷണം നടത്തി.

പ്രോഗ്രാം ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ മത്സരക്രമങ്ങളും പരിപാടികളുടെ നടത്തിപ്പും വിശദീകരിച്ചു. തുടർന്ന് വിവിധ ബോട്ട് ക്ലബ് പ്രതിനിധികൾ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും അതിേ·ലുള്ള ചർച്ച നടത്തുകയും ചെയ്തു. സ്വാഗതസംഘം ഭാരവാഹികളായ ജെയ്സണ്‍ ജോർജ്, പ്രിയ കിരണ്‍, സുരേഷ് കുമാർ, ജോഷി സിറിയക്, ഇഗ്നേഷ്യസ് പെട്ടയിൽ, പോൾ ജോസഫ് എന്നിവർ നേതൃത്വം നൽകി. ബോട്ട് ക്ലബ് പ്രതിനിധികളുടെ കൂടി അഭിപ്രായമനുസരിച്ചാണ് മത്സരക്രമങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്.

ബോട്ട് റേസിന്‍റെ ചുമതലയുള്ള ജയകുമാർ നായർ, ജേക്കബ് ജോയിപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ റൗണ്ട് ഹീറ്റ്സിലേയ്ക്കുള്ള നറുക്കെടുപ്പ് നടത്തിയത്.

ഹീറ്റ്സ് 1: വെള്ളംകുളങ്ങര, തിരുവാർപ്പ്, കുമരങ്കരി, നടുഭാഗം

വെള്ളംകുളങ്ങര (യുണൈറ്റഡ് ബോട്ട് ക്ലബ്, ആന്േ‍റാവർ, കോശിയ ജോസ്)
തിരുവാർപ്പ് (ടൈഗേഴ്സ് ബോട്ട് ക്ലബ്, ഓക്സ്ഫോർഡ്, സിബി കുര്യാക്കോസ്)
കുമരങ്കരി (ഇപ്സ്വിച്ച് ബോട്ട് ക്ലബ്, ഇപ്സ്വിച്ച്, ഷിബി വിറ്റസ്)
നടുഭാഗം (ഷെഫീൽഡ് ബോട്ട് ക്ലബ്, ഷെഫീൽഡ്, രാജു ചാക്കോ)

ഹീറ്റ്സ് 2: നെടുമുടി, കാവാലം, ആലപ്പാട്ട്, പായിപ്പാട്

നെടുമുടി (കെറ്ററിങ് ബോട്ട് ക്ലബ്, നോർത്താംപ്ടണ്‍ഷെയർ, സോബിൻ ജോണ്‍)
കാവാലം (കാമിയോസ് ബോട്ട് ക്ലബ്, കാർഡിഫ്, സുധീർ സുരേന്ദ്രൻ നായർ)
ആലപ്പാട്ട് (സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്‍റ്, റൈക്കോ സെൽവിൻ)
പായിപ്പാട് (റാന്നി ബോട്ട് ക്ലബ്, കുര്യാക്കോസ് ഉണ്ണീട്ടൻ)

ഹീറ്റ്സ് 3: കുമരകം, മന്പുഴക്കരി, ആയാപറന്പ്, പുളിങ്കുന്ന്

കുമരകം (ഇടുക്കി ബോട്ട് ക്ലബ്, പീറ്റർ താണോലിൽ)
മന്പുഴക്കരി (ബാസിൽഡണ്‍ ബോട്ട് ക്ലബ്, ബാസിൽഡണ്‍, ജോസ് കാറ്റാടി)
ആയാപറന്പ് (ഹേവാർഡ്സ് ബോട്ട്ക്ലബ്, ഹേവാർഡ്സ് ഹീത്ത്, സജി ജോണ്‍)
പുളിങ്കുന്ന് (മൈത്രി ബോട്ട് ക്ലബ്, ഗ്ലാസ്ക്കോ, മാത്യു ചാക്കോ)

ഹീറ്റ്സ് 4: രാമങ്കരി, കാരിച്ചാൽ, കൈപ്പുഴ, മങ്കൊന്പ്

രാമങ്കരി (കവ?ൻട്രി ബോട്ട് ക്ലബ്, കവൻട്രി, ജോമോൻ ജേക്കബ്)
കാരിച്ചാൽ (തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റർ, നോബി. കെ. ജോസ്)
കൈപ്പുഴ (ഡാർട്ട്ഫോർഡ് ബോട്ട് ക്ലബ്, ഡാർട്ട്ഫോർഡ്, ജിബി ജോസഫ്)
മങ്കൊന്പ് (പ്രിയദർശിനി ബോട്ട് ക്ലബ്, ലണ്ടൻ, ഡോ. വിമൽ കൃഷ്ണൻ)

ഹീറ്റ്സ് 5: കരുവാറ്റ, കൈനകരി, തായങ്കരി

കരുവാറ്റ (ലയണ്‍സ് ബോട്ട് ക്ലബ്, ലെസ്റ്റർ, ടോജോ ഫ്രാൻസിസ് പെട്ടയ്ക്കാട്ട്)
കൈനകരി (ജി.എം.എ & പിറവം, ഗ്ലോസ്റ്റർ, ജിസ്സോ എബ്രാഹം)
തായങ്കരി (ജവഹർ ബോട്ട് ക്ലബ്, ലിവർപൂൾ, തോമസ്സുകുട്ടി ഫ്രാൻസിസ്)

ഹീറ്റ്സ് 6: എടത്വാ, ചന്പക്കുളം, ചെറുതന

എടത്വാ (യുണൈറ്റഡ് ബോട്ട് ക്ലബ്, എടത്വാ, ജോർജ് കളപ്പുരയ്ക്കൽ)
ചന്പക്കുളം (യോർക്ക്ഷെയർ ബോട്ട് ക്ലബ്, വെയ്ക്ക്ഫീൽഡ്, ജോസ് മാത്യു പരപ്പനാട്ട്)
ചെറുതന (റിഥം ബോട്ട് ക്ലബ്, ഹോർഷം, അനിൽ വറുഗ്ഗീസ്)

ആദ്യ റൗണ്ട് മത്സരങ്ങളിൽ നിന്നും അവസാന 16 ലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകൾ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്‍റെ മാതൃകയിലാവും സെമി ഫൈനൽ , ഫൈനൽ റൗണ്ടുകളിൽ ഏറ്റുമുട്ടുന്നത്. സെമി ഫൈനലിൽ നാല് ടീമുകൾ ഉൾപ്പെടുന്ന നാല് ഹീറ്റ്സുകളിലായിട്ടാവും മത്സരം നടക്കുന്നത്. സെമി ഫൈനൽ ഹീറ്റ്സുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമുകൾ തമ്മിലാവും ഗ്രാന്‍റ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. രണ്ടാം സ്ഥാനക്കാർ ലൂസേഴ്സ് ഫൈനലിലും, മൂന്നും നാലും സ്ഥാനങ്ങളിൽ എത്തിച്ചേരുന്ന ടീമുകൾ യഥാക്രമം സെക്കന്‍റ്, തേർഡ് ലൂസേഴ്സ് ഫൈനലിലും മത്സരിക്കുന്നതാണ്. അവസാന മത്സരമായിട്ടാവും ഗ്രാന്‍റ് ഫൈനൽ നടത്തപ്പെടുന്നത്.

യോഗത്തിലും നറുക്കെടുപ്പിലും വിവിധ ടീമുകളെ പ്രതിനിധീകരിച്ച് പീറ്റർ താണോലിൽ, നോബി. കെ. ജോസ്, കെ.സി രാജു, സിബി കുര്യാക്കോസ്, ബിനു ജേക്കബ്, ഉമ്മൻ കലമണ്ണിൽ, ടോജോ ഫ്രാൻസിസ്, ജോസ് വർഗ്ഗീസ്, ജേക്കബ് ജോർജ്, ജോർജ് തോമസ്, ജോമോൻ ജേക്കബ്, ടിജോ ജോസഫ്, മാർട്ടിൻ ബാബു എന്നിവർ പങ്കെടുത്തു.

ജൂലൈ 29 ശനിയാഴ്ച്ച റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടറിൽ നടക്കുന്ന വള്ളംകളി മത്സരവും കാർണിവലും ഒരു വൻവിജയമാക്കി മാറ്റുന്നതിന് എല്ലാ യു.കെ മലയാളികളുടേയും സഹായ സഹകരണങ്ങൾ സ്വാഗതസംഘം ഭാരവാഹികൾ അഭ്യർത്ഥിച്ചു. പരിപാടിയുടെ വിശദ വിവരങ്ങൾക്ക്; മാമ്മൻ ഫിലിപ്പ് (ചെയർമാൻ): 07885467034, സ്പോണ്‍സർഷിപ്പ് വിവരങ്ങൾക്ക്; റോജിമോൻ വർഗ്ഗീസ് (ചീഫ് ഓർഗനൈസർ): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്