• Logo

Allied Publications

Europe
വണ്ടാലക്കുന്നേൽ അച്ചൻ നട്ടു, ഈസ്റ്റ് ആംഗ്ലീയ രൂപത നനച്ചു, ദൈവം വാൽസിംഹാമിനെ പുതുചരിത്രമായി വളർത്തി
Share
വാൽസിംഹാം: പതിനാറുവർഷങ്ങൾക്കു മുന്പ് ഈസ്റ്റ് ആംഗ്ലീയ രൂപതയിൽ വൈദികസേവനത്തിനും പഠനത്തിനുമായി ഫാ. മാത്യു ജോർജ് വണ്ടാലക്കുന്നേലിന്‍റെ മനസിൽ ദൈവം നൽകിയ ഉൾക്കാഴ്ചയുടെ വിത്ത് മുളച്ചു വളർന്നു വടവൃക്ഷമായതിന്‍റെ ധന്യതയിലാണ് യുകെ മലയാളികൾ.

കേരളത്തിൽ മാതൃഭക്തി പല രീതിയിൽ പരിശീലിച്ചുവന്ന ക്രൈസ്തവർ യുകെയിലേക്ക് കുടിയേറിയപ്പോൾ ഈ മാതൃഭക്തിയും മാതൃവാത്സല്യവും നഷ്ടമാകാതിരിക്കാൻ പരി. മാതാവ് തന്നെ മാത്യു അച്ചനിലൂടെ പ്രവർത്തിക്കുകയായിരുന്നുവെന്ന് വിശ്വസിക്കുകയാണ് ബ്രിട്ടനിലെത്തിയ മലയാളികൾ. ഇതു ദൈവപരിപാലനയിൽ പിറന്ന ആശയമായിരുന്നു എന്നതിന്‍റെ തെളിവാണ് ആദ്യവർഷം ഏതാനും കുടുംബങ്ങൾ മാത്രം വന്നുചേർന്ന ഈ തീർത്ഥാടനത്തിന് ഇപ്പോൾ എല്ലാവർഷവും ഏഴായിരത്തിലേറെ പേർ സംബന്ധിക്കാനെത്തുന്നത്.

കഴിഞ്ഞ പതിനാറു വർഷത്തിലേറെയായി ഈസ്റ്റ് ആംഗ്ലീയ രൂപതയിലെ വിവിധ ദേവാലയങ്ങളിൽ സേവനമനുഷ്ഠിച്ച മാത്യു ജോർജ് അച്ചൻ കോട്ടയം ജില്ലയിൽ പാലാ രൂപതയിൽപ്പെട്ട പൂവത്തോട് ഇടവകയിൽ വണ്ടാലക്കുന്നേൽ ജോസഫ് ജോർജ്മേരി ജോർജ് ദന്പതികളുടെ ഒൻപതു മക്കളിൽ ആറാമാനായി ജനിച്ചു. ഈസ്റ്റ് ആംഗ്ലീയ രൂപതയിലെ അദ്ദേഹത്തിന്‍റെ വിശിഷ്ടസേവനങ്ങളെ മാനിച്ചു 2016ൽ രൂപത അദ്ദേഹത്തെ കാനൻ പദവിയിലേക്ക് ഉയർത്തി. രൂപതയുടെ ഒൗദ്യോഗികഭരണ നിർവഹണത്തിൽ രൂപതാ മെത്രാന്‍റെ ഉപദേശകരായിവർത്തിക്കുന്നവരാണ് കാനൻ പദവിയിലുള്ളവർ.

2016ൽ ഗ്രേറ്റ് ബിട്ടണ്‍ സീറോ മലബാർ രൂപത ഒൗദ്യോഗികമായി സ്ഥാപിതമാകുന്നതുവരെ ഈസ്റ്റ് ആംഗ്ലീയ രൂപതയിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയപിതാവായും അദ്ദേഹം വർത്തിച്ചിരുന്നു. ഇത്തവണ രൂപതാധ്യക്ഷനൊപ്പെ വാൽസിംഹാമിലെ അൾത്താരയിൽ വണ്ടാലക്കുന്നേലച്ചനും സഹകാർമികനായി പങ്കുചേരും. വരുംനാളുകളിലും അനേകായിരങ്ങൾക്ക് ആശ്വാസവും സന്തോഷവും പകരുന്നരീതിയിൽ ദൈവജനനിയുടെ കൃപകൾ ഇടതടവില്ലാതെ വർഷിക്കുന്ന അനുഗ്രഹവേദിയായി ഈ തീർത്ഥാടനം മാറട്ടെയെന്ന് വണ്ടാലക്കുന്നേലച്ചൻ ആശംസിക്കുന്നു.

ഞാൻ നട്ടു, അപ്പോളോസ് നനച്ചു, എന്നാൽ ദൈവമാണ് വളർത്തിയത്(1 കോറിന്തോസ് 3:6) എന്ന തിരുവചനം പോലെ, വണ്ടാലക്കുന്നേലച്ചൻ നട്ട് ഈസ്റ്റ് ആംഗ്ലീയ രൂപത നനച്ചു ദൈവം വടവൃക്ഷമായി വളർത്തിയ ഈ വാൽസിംഹാം തീർത്ഥാടനത്തിലേക്ക് എല്ലാവരേയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്