• Logo

Allied Publications

Europe
ട്രംപ് പരീസിലെത്തി
Share
പാരീസ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പാരീസിലെത്തി. ബാസ്റ്റിൽ ഡേ ആഘോഷങ്ങൾക്ക് പ്രത്യേക അതിഥിയായാണ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പ്രത്യേക ക്ഷണപ്രകാരം ട്രംപ് വ്യാഴാഴ്ച എത്തിയത്. ട്രംപിനൊപ്പം ഭാര്യ മെലാനിയയും പാരീസിൽ വിമാനമിറങ്ങി. എലീസി പാലസ് ഗ്രൗണ്ടിൽ 14 ന് വെള്ളിയാഴ്ച നടക്കുന്ന പരേഡിൽ ഫ്രഞ്ച് സൈന്യത്തിനൊപ്പം യുഎസ് സൈനികരും പങ്കെടുക്കും.

സന്ദർശനത്തോടനുബന്ധിച്ചു ഫ്രാൻസിലെ പാരീസിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് നടത്തിയിരിയ്ക്കുന്നത്. ബുള്ളറ്റ് പ്രൂഫ് സ്ക്രീനുകളും സ്നിപ്പറുകളും അടക്കമുള്ള സന്നഹാങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പാരീസ് പഴയ പാരീസ് തന്നെയെന്ന് ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഫ്രാൻസ് പഴയ ഫ്രാൻസും പാരീസ് പഴയ പാരീസുമല്ലെന്ന് ട്രംപ് നേരത്തെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. രാജ്യത്ത് അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്‍റെ പരാമർശം.

യുഎസിലെ കുറ്റകൃത്യങ്ങളുടെ റെക്കോഡും ട്രംപിന്‍റെ സൗഹാർദമില്ലാത്ത മനോഭാവവും ചൂണ്ടിക്കാട്ടിയാണ് പാരീസ് മേയർ അന്ന് ഈ പ്രസ്താവനയെ നേരിട്ടത്. ഇപ്പോൾ രണ്ടു ദിവസത്തെ പാരീസ് വാസത്തിനിടെ ഇരുവരും മുഖാമുഖം വരാൻ സാഹചര്യങ്ങൾ ഏറെയാണ്.

അമേരിക്കൻ തെരഞ്ഞെടുപ്പു വേളയിൽ യൂറോപ്പിലെ മിക്കരാജ്യങ്ങൾക്കൊപ്പം ഫ്രാൻസും ട്രംപിനെ നിശ്ചിതമായി വിമർശിയ്ക്കുകയും ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിക്കരുതെന്ന ആഗ്രഹക്കാരനുമായിരുന്നു. എന്നാൽ ട്രംപിന്‍റെ സ്ഥാനാരോഹണത്തിനു ശേഷം ഫ്രഞ്ചുകാരുടെ മനംമാറ്റം പെട്ടെന്നായിരുന്നു. അതുതന്നെയുമല്ല, ഫ്രാൻസിൽ തെരഞ്ഞെടുപ്പും പുതിയ പ്രസിഡന്‍റും അധികാര കൈമാറ്റവും നടന്നിതിനൊപ്പം ഫ്രഞ്ചുകാരുടെ ട്രംപ് മനംമാറ്റവും നടന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ