• Logo

Allied Publications

Europe
സിബി മാണി കുമാരമംഗലം ഇറ്റലിയിൽ ഡെമോക്രാറ്റിക്ക് പാർട്ടി പ്രസിഡന്‍റ് സ്ഥാനത്ത്
Share
റോം: ഇറ്റലിയിലെ ഭരണകക്ഷി പാർട്ടിയുടെ റോമിലെ പ്രസിഡന്‍റായി മലയാളിയായ സിബി മാണി കുമാരമംഗലം തെരഞ്ഞെടുക്കപ്പെട്ടു. ഇത് ആദ്യമാണ് ഒരു വിദേശിയും ഇന്ത്യൻവംശജനുമായ വ്യക്തി പാർട്ടിയിൽ ഈ സ്ഥാനത്ത് എത്തുന്നത്.

ഇറ്റാലിയൻ പാർലമെന്‍റിൽ പാസാക്കാൻ തയ്യാറായിയിരിക്കുന്ന ഇറ്റലിയിൽ ജനിച്ചു വളരുന്ന കുട്ടികൾക്കുള്ള പൗരത്വ നിയമവും (കഡട ടഛഘക) രാജ്യത്തെ അഭയാർഥി പ്രശ്നവും യൂറോപ്യൻ പാർലമെന്‍റിൽ ഉൾപ്പെടെ വലിയ വിവാദം ആയികൊണ്ടിരിക്കുന്പോഴാണ് വിദേശിയയായ സിബിക്ക് പാർട്ടി ഈ ഭാരിച്ച ഉത്തരവാദിത്വം നൽകിയിരിക്കുന്നത് എന്ന കാര്യം ഏറെ ശ്രദ്ദേയമാണ്. പാർട്ടിയെ പടുത്തുയർത്തുക എന്നതായിരിക്കും അദ്ദേഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചുമതല.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ സിബി 1990ൽ എഞ്ചിനിയറിംഗ് വിദ്യാർഥിയായാണ് റോമിൽ എത്തിയത്. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ മുൻ ദേശീയ പ്രവർത്തക സമിതി അംഗമായിരുന്ന സിബി ഇറ്റലിയിലെ മലയാള സംഘടനയായ അലിക്കിന്‍റെ പ്രസിഡന്‍റായും, മറ്റു പല സാമൂഹ്യ സംസാകാരിക സംഘടനകളിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

ദീർഘകാലമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന സിബി മാണിക്കും ഇറ്റലിയിൽ വസിക്കുന്ന വിദേശികൾക്കും പ്രത്യേകിച്ച് ഇന്ത്യക്കാർക്കുള്ള മികച്ച അംഗീകാരം കൂടിയാണ് അദ്ദേഹത്തിനു ലഭിച്ച പ്രസിഡന്‍റ് പദവി. കൊച്ചി തറെപറന്പിൽ റോസ് മേരി സിനിയാണ് സിബിയുടെ ഭാര്യ. മക്കൾ കെവിൻ, ലയ.

റിപ്പോർട്ട്: ജോബി ആന്‍റണി

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.