• Logo

Allied Publications

Europe
ജി 20 ഉച്ചകോടി ചെലവ് 18 മില്യൻ യൂറോ
Share
ബർലിൻ: കഴിഞ്ഞ വാരാന്ത്യത്തിൽ ജർമനിയിലെ ഹാംബുർഗിൽ നടന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയുടെ ചെലവിന്‍റെ കണക്ക് പുറത്തുവിട്ടു. ഹാംബുർഗ് സിറ്റി മേയർ ഒലാഫ് ഷ്ളോസ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ജർമനി ഇതുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള ശക്തമായ പ്രതിഷേധങ്ങൾക്കു നടുവിൽ നടന്ന ഉച്ചകോടി അവസാനിച്ചപ്പോൾ ജർമനിയുടെ ബാലൻസ് ഷീറ്റിൽ മിച്ചമായുള്ളത് മാനക്കേടു മാത്രമായി.

അതുതന്നെയുമല്ല പ്രതിഷേധക്കാരുടെ ആവേശം കത്തിജ്വലിച്ചപ്പോൾ വെന്തു വെണ്ണീറായതിന്‍റെ നഷ്ടങ്ങൾ സർക്കാർ ഇരുവരെ കണക്കാക്കിയിട്ടില്ലതാനും. അതിന്‍റെ കണക്കെടുപ്പുകൾ ഇൻഷ്വർ കന്പനികൾ നടത്തിക്കൊണ്ടേയിരിയ്ക്കുകയാണ്. ഒരു പക്ഷെ ഉച്ചകോടിയുടെ ചെലവിൽക്കൂടുതലായി നഷ്ടവും അതിലുപരി നഷ്ടപരിഹാരതുക കൂടുതലായിട്ടും വരുന്പോഴാണ് എന്തിനിവിടെ ഇതു നടത്തി എന്ന ചോദ്യം ജർമനിയുടെ നേർക്കുയരുന്നത്.

പ്രതിഷേധം എങ്ങനെ ഇത്ര ശക്തമായി എന്ന ചോദ്യം ജർമനിയുടെ പല ഭാഗത്തു നിന്നും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഉയരുന്നതും ചാൻസലർ മെർക്കലിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുതന്നെയാണ്. കാരണം ജി 20 ഉച്ചകോടിയുടെ അധ്യക്ഷ ആതിഥേയ രാജ്യമായ ജർമനിയുടെ ഭരണകർത്താവെന്ന നിലവിൽ അംഗലാ മെർക്കൽ തന്നെയാണ്.

ജി 20 പ്രക്ഷോഭകർ നിയോ നാസികളും തീവ്രവാദികളും: ജർമൻ ആഭ്യന്തരമന്ത്രി

ജി20 ഉച്ചകോടിക്കെതിരേ പ്രകടനം നടത്തിയവർ നിയോ നാസികളെയും തീവ്രവാദികളെയും പോലെയാണെന്ന് ജർമൻ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അക്രമികളെന്നു സംശയിക്കുന്ന 200 പേരെ പോലീസ് അറസ്റ്റു ചെയ്തു.ഇതിൽ 130 ഓളം ജർമൻകാരും ബാക്കി വിദേശികളുമാണ്.
||
പതിവിലേറെ ആക്രമണോത്സുകമായ പ്രക്ഷോഭങ്ങളാണ് ഇക്കുറി ഹാംബുർഗിൽ അരങ്ങേറിയത്. നിരവധി വ്യാപര സ്ഥാപനങ്ങൾ കത്തിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ചില കടകളിൽ കൊള്ളയും നടന്നിട്ടുണ്ട്. പോലീസിനു നേരെയുണ്ടായ ആക്രമണങ്ങളിൽ ഇരുനൂറോളം ഉദ്യോഗസ്ഥർക്കാണു പരുക്കേറ്റത്.

വിദേശികളിൽ ഫ്രാൻസ് ഇറ്റലി, പോളണ്ട്, റഷ്യ, ടർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണെന്ന് പോലീസ് വെളിപ്പെടുത്തി. അക്രമങ്ങളെയും അതിന്‍റെ ലൈവ് വിഡിയോകളും ഫോട്ടോകളും ജർമനിയിലെ സോഷ്യൽ മീഡിയ വളരെ ശക്തമായി പ്രചരിച്ചിരുന്നു അതോടൊപ്പം പത്രമാധ്യമങ്ങളും അക്രമങ്ങളെ അപലപിച്ചുകൊണ് വാർത്തകൾ നിരന്തരം പുറത്തുവിട്ടുകൊണ്ടിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് പോലീസ് അക്രമികളെ അറസ്റ്റുചെയ്തത്.

അതുകൊണ്ടുതന്നെ ഇത്തരം പ്രകടനങ്ങൾ നടത്തിയവർ പ്രക്ഷോഭകരല്ലെന്നും അവർ ക്രിമിനൽ അരാജകത്വ വാദികളാണെന്നും മെയ്സ്യർ വെളിപ്പെടുത്തി. രാഷ്ട്രീയ കാരണങ്ങളല്ല ഇവരെ നയിച്ചതെന്നും, കൊലപാതകവും കൊള്ളയും മാത്രമായിരുന്നു ഇവരുടെ ലക്ഷ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതു തീവ്രവാദത്തെ ഇനി അവഗണിക്കരുത്: സിഡിയു

ഇടതുപക്ഷ തീവ്രവാദത്തെ നിശബ്ദം അവഗണിക്കുന്ന പതിവു ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ. ഹാംബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെയുണ്ടായ അക്രമാസക്തമായ പ്രക്ഷോഭങ്ങളുടെ വെളിച്ചത്തിലാണ് ഈ പ്രസ്താവന.

കുറ്റകൃത്യങ്ങളോട് ഉദാര സമീപനം സ്വീകരിക്കുന്ന നിലപാടാണ് ഇടതു തീവ്രവാദത്തോട് വർഷങ്ങളായി സ്വീകരിച്ചു വരുന്നത്. ഹാംബർഗിലെ അനുഭവങ്ങളിൽ പാഠം ഉൾക്കൊള്ളണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.

അഞ്ഞൂറോളം പോലീസുകാർക്കാണ് വിവിധ അക്രമങ്ങളിലായി പരുക്കേറ്റത്. നിരവധി കടകൾ തകർക്കുകയും കാറുകൾ കത്തിക്കുകയും ചെയ്തിരുന്നു.ഹാംബുർഗിൽ മാത്രം ആയിരത്തോളം ഇടതുപക്ഷ തീവ്രവാദികൾ താമസിക്കുന്നു എന്നാണ് പോലീസിന്‍റെ കണക്ക്. ഉച്ചകോടിയോടനുബന്ധിച്ച് മറ്റിടങ്ങളിൽനിന്നും നൂറുകണക്കിനാളുകൾ ഇവർക്കൊപ്പം ചേർന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.