• Logo

Allied Publications

Europe
വാൽസിംഹാം തിരുനാളിന് ഇനി ഒരാഴ്ച; അടുത്ത ഞായറാഴ്ച വാൽസിംഹം അമ്മയെ കാണാൻ മലയാളി മക്കളെത്തുന്നു
Share
വാൽസിംഹാം: കഴിഞ്ഞ പത്തുവർഷത്തോളമായി ഈസ്റ്റ് ആംഗ്ലീയ രൂപതയുടെ നേതൃത്വത്തിലും ആതിഥേയത്തിലും നടന്നുവന്നിരുന്ന യുകെ മലയാളികളുടെ വാർഷിക വാൽസിംഹാം തീർത്ഥാടനം ഇത്തവണ മുതൽ പുതിയ സാരഥികളുമായി വിശ്വാസികളെ വരവേൽക്കാനൊരുങ്ങുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ആത്മീയ നേതൃത്വത്തിൽ ഇനിമുതൽ നടത്തപ്പെടുന്ന പ്രസിദ്ധമായ വാൽസിംഹാം തീർത്ഥാടനം ഈ വർഷം ജൂലൈ 16ന് നടത്തപ്പെടുന്നു. കഴിഞ്ഞ പത്തുവർഷമായി ഈസ്റ്റ് ആംഗ്ലീയ രൂപതയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്നതുപോലെ ഈ വർഷവും ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച തന്നെയാണ് തീർത്ഥാടനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

പരി. അമ്മയുടെ സന്നിധിയിൽ മക്കൾ വന്നുചേരുന്ന ഈ അനുഗ്രഹീതദിനം ആരംഭിക്കുന്നത് രാവിലെ ഒന്പതിന് റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ യുകെ ടീമും നേതൃത്വം നൽകുന്ന ധ്യാനചിന്തകളോടെയായിരിക്കും. 11.30 മുതൽ 1.30 വരെ ഉച്ചഭക്ഷണത്തിനും അടിമ സമർപ്പണത്തിനും വ്യക്തിപരമായ പ്രാർത്ഥനയ്ക്കുമായി നീക്കിവച്ചിരിക്കുന്ന സമയമാണ്. ഉച്ചകഴിഞ്ഞ് 1.30ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തിൽ ഉപയോഗിക്കുന്നതിനായി മുത്തുക്കുടകൾ, പൊൻവെള്ളി കുരിശുകൾ, ബാനറുകൾ, മെഗാഫോണുകൾ, ജപമാലകൾ തുടങ്ങിയവ കൊണ്ടുവരണമെന്ന് കോർഡിനേഷൻ കമ്മിറ്റി കണ്‍വീനർ റവ. ഫാ. ടെറിൻ മുല്ലക്കര അറിയിച്ചു. കോച്ചുകളും സ്വകാര്യവാഹനങ്ങളും പാർക്കു ചെയ്യുന്നതിന് വെവേറെ സ്ഥലങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കിൽ ഉച്ചഭക്ഷണ പായ്ക്കറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ജപമാല പ്രദക്ഷിണത്തിനുശേഷം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികനായി ആഘോഷമായ ദിവ്യബലിയർപ്പണവും നടക്കും.

അടുത്ത ഞായറാഴ്ച വാൽസിംഹാം തീർത്ഥാടനത്തിന് എല്ലാവരും ചേരുന്നതിന് സൗകര്യമൊരുക്കുന്നതിനായി സീറോ മലബാർ വി. കുർബാന കേന്ദ്രങ്ങളിൽ കുർബാന ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപതാധ്യക്ഷൻ അറിയിച്ചു. ഇത്തവണത്തെ തീർത്ഥാടനത്തിനു നേത്യത്വം നൽകുന്ന സഡ്ബറി കൂട്ടായ്മയുടെയും മറ്റു വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയായി വരുന്നതായി ജനറൽ കണ്‍വീനർ റവ. ഫാ. ടെറിൻ മുല്ലക്കര അറിയിച്ചു. മാതൃഭക്തി ചെറുപ്പം മുതലേ അഭ്യസിക്കുകയും നൊവേന, വണക്കമാസം, കൊന്തമാസം തുടങ്ങിയ ഭക്താഭ്യാസങ്ങളിലൂടെ മാതൃസ്നേഹം ആഴത്തിൽ അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള കേരളത്തിൽ നിന്ന് യുകെയിലേക്ക് കുടിയേറിയിട്ടുള്ള ക്രൈസ്തവർക്ക് ഗൃഹാതുരത്വത്തിന്‍റെ നിറമാർന്ന ഓർമ്മയും അനുഭവവും കൂടിയാണ് ഈ വാൽസിംഹാം തീർത്ഥാടനം സമ്മാനിക്കുന്നത്.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.