• Logo

Allied Publications

Europe
ട്രംപും പുടിനും ചർച്ച നടത്തി
Share
ഹാംബുർഗ്: ജി20 ഉച്ചകോടിയുടെ വേദിയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും നേരിട്ട് കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ മുഖാമുഖം ചൂടേറിയ ചർച്ചകളാൽ മുഖരിതവുമായി. ഇരുനേതാക്കളും തമ്മിലുള്ള ചർച്ചകൾക്കു മുന്പ് ലോകം കാത്തിരുന്ന ഹസ്തദാനം നടന്നതോടെ ഇരുനേതാക്കളെയുടെയും ഇടയിൽ സൗഹൃദമില്ലെന്നുള്ള അഭ്യൂഹങ്ങൾക്കും വിരാമമായി.

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന ആരോപണം ട്രംപ് ചർച്ചയിൽ ഉന്നയിച്ചു. പുടിൻ ഇതു ശക്തമായി നിഷേധിച്ചു. രണ്ടു മണിക്കൂറോളം ഇതെക്കുറിച്ചു തന്നെയായിരുന്നു ചർച്ച എന്നാണ് സൂചന. എന്നാൽ, തുടർന്നുള്ള അര മണിക്കൂറിൽ സിറിയയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ധാരണയാകുകയും ചെയ്തു.

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടൽ ട്രംപിനെയാണ് സഹായിച്ചതെന്ന ആരോപണമാണ് യുഎസിൽ ഉയർന്നിരുന്നത്. തുടക്കത്തിൽ ട്രംപും ഇതു നിഷേധിക്കുകയായിരുന്നു. ഇപ്പോൾ ഉച്ചകോടിക്കു തൊട്ടു മുൻപാണ് ട്രംപ് ആദ്യമായി ഈ ആരോപണം സ്വയം ഉന്നയിക്കുന്നത്.

ഇരു നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ സ്ഥിരീകരിക്കുകയും ചെയ്തു. എങ്കിലും സിറിയൻ വെടിനിർത്തൽ സാധ്യമാകുന്ന സാഹചര്യത്തിൽ ചർച്ച ക്രിയാത്മകം തന്നെയായിരുന്നുവെന്നും വിലയിരുത്തൽ.

റഷ്യയുടെ യുക്രേനിയൻ അധിനിവേശവും ഭീകരവിരുദ്ധ പ്രവർത്തനങ്ങളും ചർച്ച ചെയ്യാൻ അധികം സമയം ശേഷിച്ചിരുന്നില്ല. അര മണിക്കൂറിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്ന ചർച്ചയാണ് രണ്ടര മണിക്കൂറോളം ദീർഘിച്ചത്.

ഹസ്തദാന മത്സരത്തിൽ ഇക്കുറി വിജയം ട്രംപിന്

എവിടെ പോയാലും ഹസ്തദാനത്തിന്‍റെ പേരിൽ എന്തെങ്കിലും കുഴപ്പം കാണിക്കുന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഇക്കുറി ആശ്വസിക്കാം. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപിന്‍റെ ഹസ്തദാനമാണ് മികച്ചു നിന്നതെന്ന് ശരീരഭാഷാ വിദഗ്ധർ വിലയിരുത്തുന്നു.

ആദ്യ ഹസ്തദാനത്തിൽ ട്രംപ് ഇടം കൈ പുടിന്‍റെ വലതു കൈമുട്ടിനു താഴെ വച്ചിരുന്നു. ഇത് സഹായിക്കുന്ന തരത്തിലുള്ള ശരീരഭാഷയാണെന്നാണ് വിലയിരുത്തൽ. താനാണ് കൂടുതൽ വിലിയവൻ എന്ന സൂചനയും ഇതിലുണ്ടത്രെ. എന്നാൽ, രണ്ടാമത്തെ ഹസ്തദാനത്തിൽ, താനും തുല്യശക്തനാണെന്നു സ്ഥാപിക്കാൻ പുടിൻ ശ്രമിക്കുന്നതായും വിദഗ്ധർ വിലയിരുത്തുന്നു.

ഇരുവരും തമ്മിലുള്ള ആദ്യ മുഖാമുഖമാണ് ജി20 ഉച്ചകോടിക്കിടെ നടന്നത്. ഇരുവരും മൊത്തത്തിൽ സന്തുഷ്ടരായിരുന്നു എന്നും വിലയിരുത്തൽ. ഇരുവരും തമ്മിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ നടത്തിയെങ്കിലും സൗഹാർദത്തിനു കുറവില്ലെന്നും ഇരുനേതാക്കളും ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.