• Logo

Allied Publications

Europe
ജർമനിയിൽ മാതാവിന്‍റെ തിരുനാളിന് എട്ടിന് കൊടിയേറും
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ മുപ്പത്തിയേഴാമത്തെ തിരുനാളിനും കൂട്ടായ്മ ദിനത്തിനും ജൂലൈ എട്ടിന് (ശനി) കൊടിയേറും.

കൊളോണ്‍ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിൽ (Regentenstrasse 4, 51063,Köln) വൈകുന്നേരം അഞ്ചിന് ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം ആഘോഷമായ പ്രദക്ഷിണത്തോടെ ചാപ്ലിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കൊടിയേറ്റ് കർമം നിർവഹിക്കും.

പ്രധാന തിരുനാളായ ഒന്പതിന് (ഞായർ) രാവിലെ 9.45 ന് യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിന് സ്വീകരണം നൽകും. 10ന് ആഘോഷമായ സമൂഹബലിയിൽ മാർ ചിറപ്പണത്ത് മുഖ്യകാർമികനായിരിക്കും. പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ചവിളന്പ്, ഉച്ചഭക്ഷണം എന്നിവയ്ക്കു പുറമെ ഉച്ചകഴിഞ്ഞ് രണ്ടിന് വിവിധ കലാപരിപാടികൾക്കൊപ്പം സമാപന സമ്മേളനവും ലോട്ടറി നറുക്കെടുപ്പും നടക്കും.

തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിമുപ്പതോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു. ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസൻ, ആഹൻ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി. കൊളോണ്‍ കർദ്ദിനാൾ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ പ്രവർത്തനം 1969 ലാണ് ആരംഭിച്ചത്. എണ്ണൂറോളം കുടുംബങ്ങൾ കമ്യൂണിറ്റിയിൽ അംഗങ്ങളായുണ്ട്. ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ആണ് കമ്യൂണിറ്റി ചാപ്ലിൻ.

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, ജോണി അരീക്കാട്ട് (പ്രസുദേന്തി) 0221 96262399, 0178 6173184, ഡേവീസ് വടക്കുംചേരി (കോ ഓർഡിനേഷൻ കമ്മിറ്റികണ്‍വീനർ) 0221 5904183, Mail: indischegemeinde@netcologne.de,

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട