• Logo

Allied Publications

Europe
ഫ്രാൻസിൽ അടിയന്തരാവസ്ഥ പിൻവലിക്കുന്നു
Share
പാരീസ്: 2015 നവംബറിൽ പാരീസിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഫ്രാൻസിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ വൈകാതെ പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചു. 130 പേർ മരിച്ച ആക്രമണത്തിനുശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഓരോ വട്ടം കാലാവധി കഴിയുന്പോഴും പാർലമെന്‍റിന്‍റെ അംഗീകാരത്തോടെ നീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, ഇനിയതിന്‍റെ ആവശ്യമില്ലെന്നാണ് ഇമ്മാനുവൽ മാക്രോണ്‍ സർക്കാരിന്‍റെ വിലയിരുത്തൽ.

ശക്തമായ ജനാധിപത്യത്തിന്‍റെ നിലനില്പിന് പൗരാവകാശവും ജനങ്ങളുടെ സ്വാതന്ത്ര്യവും അനിവാര്യമാണെന്നും അതിനാൽ എത്രയും വേഗം അടിയന്തരാവസ്ഥ പിൻവലിക്കുമെന്നും മാക്രോണ്‍ വ്യക്തമാക്കി. ഭീകരതയെ നേരിടാൻ കൂടുതൽ കർക്കശമായ നിയമ നിർമാണങ്ങൾ നടത്തുമെന്ന് അദ്ദേഹം നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഈ മാസം മധ്യത്തോടെയാണ് ഇപ്പോഴത്തെ അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്. ഇളവുകളോടെ ഇത് നവംബർ വരെ തുടരാനും തുടർന്ന് എടുത്തുകളയാനുമാണ് ആലോചിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.