ഹോർഷം: യുകെയിലെ നിരവധി സ്റ്റേജുകളിൽ പെർഫോം ചെയ്തിട്ടുള്ള അനുഗ്രഹീത ഗായകൻ ജോണ്സൻ ജോണിന്റെ മ്യൂസിക് ഗ്രൂപ്പ് ആയ സിയോണ്‍ മെലോഡീസിന്റെ പ്രമോഷന്റെ ഭാഗമായി നടത്തുന്ന സംഗീത മാമാങ്കം ജൂലൈ ഏഴിന് (വെള്ളി) നടക്കും.
വൈകുന്നേരം അഞ്ചിന് ഹൊർഷാമിലെ ഡ്രിൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ അനുഗ്രീഹത ഗായകൻ വിൽസ്വരാജിനൊപ്പം ഹേവാർഡ്സ്ഹീത്ത് സ്വദേശി സജി ജോണ്‍, ജോണ്സണ്, സജി, ബിനോയ് ജോണ്‍, ഡാനി, ഉണ്ണികൃഷ്ണൻ, മിഥുൻ, ആന്‍േറാ, അനീഷ്, ഉല്ലാസ് എന്നീ ഗായകരും പ്രജിത, ഹെലൻ, അശ്വതി, സിലു, ടെസ് എന്നീ ഗായികമാരും ഗാനങ്ങൾ ആലപിക്കും.
സംഗീത മാമാങ്കത്തിന് മാറ്റു കൂട്ടുവാനായി സന്തോഷ് മേനോന്റെ ശിക്ഷണത്തിൽ ഡാൻസ് പഠിക്കുന്ന ക്രോയിഡോണ്‍ കലാ ക്ഷേത്രയിലെ കുട്ടികളുടെ ഡാൻസ് പ്രോഗ്രാമും യുകെയിലെ പ്രസിദ്ധമായ നിസരി ഓർക്കസ്ട്രയുടെ അകന്പടിയോടെ എ.ആർ. റഹ്മാന്റെ മ്യൂസിക് ട്രൂപ്പിൽ കീ ബോർഡ് വായിച്ചിട്ടുള്ള സന്തോഷ് നന്പ്യാരും ഷോയിൽ പെർഫോം ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അവതരണ കലയിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ലക്ഷ്മി മേനോനൊപ്പം യുക്മ സ്റ്റാർ സിംഗർ 2016 ലെ അവതാരിക ജെന്നിയും സിയോണ്‍ രാഗ സന്ധ്യയുടെ അവതാരാകരാകും.
പരിപാടി ഗർഷോം ടെലിവിഷനിൽ ലൈവ് ആയി കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. മിതമായ നിരക്കിൽ നാടൻ ഭക്ഷണവും സൗജന്യമായ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്. പ്രവേശനം സൗജന്യമാണ്.
പ്രമുഖ നഴ്സിംഗ് ഏജൻസിയായ പ്രൈം കെയർ ആണ് മുഖ്യ പ്രായോജകർ. റോസ് ഡിജിറ്റൽ ഹോർഷം, റോയൽ ഇവെന്റ്സ് യുകെ ഹോർഷം, എഎൻഅർസി. ഫിസിയോ തെറാപ്പി ഹോർഷം, കുമ്മോണ് ട്യൂഷൻസ് ഹോർഷം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഓപ്പണ്‍ വർക്ക് ലിമിറ്റഡ് എന്നിവരാണ് മറ്റു സ്പോണ്‍സേഴ്സ്.
വിലാസം: Drill Hall, Denne Road, Horsham RH12 1JF
റിപ്പോർട്ട്: റോജിമോൻ വർഗീസ്
|