• Logo

Allied Publications

Europe
പാരീസിലെ റാന്പിൽ മിന്നിത്തിളങ്ങി സോനം കപൂർ
Share
പാരീസ്: പരീസിൽ നടക്കുന്ന അന്താരാഷ്ട്ര ഫാഷൻ ഷോ പാരീസ് കൗട്ടൂർ വീക്ക് 2017 ൽ സോനം കപൂർ റാന്പിൽ വിസ്മയക്കാഴ്ചയൊരുക്കി പ്രശസ്തിയുടെ നിറുകയിലെത്തി.

ഫാഷൻ ലോകത്തിന്‍റെ പുതിയ മാനങ്ങളുമായി എത്തിയ സോനം കപൂർ പരീക്ഷണങ്ങളുടെ കലവറ തുറന്നതേ കാഴ്ചയുടെ പൂരമായി. പ്രമുഖ ബ്രിട്ടീഷ് ഡിസൈനർമാരായ റാൽഫും റൂസോയും രൂപകല്പന ചെയ്തു തയാറാക്കിയ പാരന്പര്യത്തിൽ പൊതിഞ്ഞതും ആധുനികവുമായ വിവാഹവസ്ത്രമാണ് സോനം ധരിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ശാലീന സൗന്ദര്യം നിറഞ്ഞൊഴുകുന്ന രൂപഭംഗിയിൽ ഉടയാടകളും ഒപ്പം പരന്പരാഗതമായ ആഭരണങ്ങളും മിഴിവേകിയ നടത്തവും സമന്വയിച്ചപ്പോൾ റാന്പിലെ സൗന്ദര്യ റാണിയായി സോനം തിളങ്ങി.

റാന്പിലേയ്ക്കു സോനത്തിന്‍റെ നിഴൽ എത്തിയപ്പോഴേ കരഘോഷം ഉയർന്നിരുന്നു. നീണ്ടു നിവർന്നു വിസ്താരമായി ഒഴുകുന്ന ഗൗണിൽ പൊതിഞ്ഞ സോനത്തിന്‍റെ അനന്യമായ ചുവടുവയ്പിൽ പ്രേക്ഷകർ വിസ്മയഭരിതരായി. ലക്ഷങ്ങൾ വിലമതിക്കുന്ന ഉടയാടകളും ആഭരണങ്ങളുമാണ് സോനം ധരിച്ചിരുന്നത്. ഒരു ഇന്ത്യൻ രാജകുമാരിയായി സോനത്തെ ഫാഷൻ ലോകത്തെ പ്രമുഖരും മാധ്യമപ്രവർത്തകരും വിലയിരുത്തി.

മേയിൽ നടന്ന കാൻ ഫെസ്റ്റിവലിൽ എത്തിയ സോനം അന്നു ധരിച്ചിരുന്ന വസ്ത്രങ്ങളും പുതിയ ഡിസൈനുകളും ഏറെ ചർച്ചയായെന്നു മാത്രമല്ല നിലവിൽ ആ ട്രെൻഡിലേയ്ക്കു ഫാഷൻലോകം വഴുതുകയും ചെയ്തിരുന്നു. പ്രശസ്ത ബോളിവുഡ് താരം അനിൽ കപൂറിന്‍റെ മകളായ സോനത്തിന് മോഡലിംഗിലും ഫാഷൻ ഷോകളിലും ഏറെ തിളങ്ങാൻ സാധിച്ചുവെങ്കിലും ബോളിവുഡ് സിനിമയിൽ അത്ര ശ്രദ്ധപിടിച്ചുപറ്റാനായിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ