കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ മുപ്പത്തിയേഴാമത്തെ തിരുനാളിനും കൂട്ടായ്മ ദിനത്തിനും നടന്നു വരുന്ന ഒരുക്കങ്ങൾ പൂർത്തിയായി.
ജൂലൈ എട്ട്, ഒന്‍പത് (ശനി, ഞായർ) തീയതികളിൽ കൊളോണ്‍ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് ആഘോഷപരിപാടികൾ.
തിരുനാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനർമാരുടെ യോഗം ജൂലൈ ഒന്നിന് കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ യുടെ അധ്യക്ഷതയിൽ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിൽ നടന്നു. യോഗത്തിൽ വിവിധ കമ്മിറ്റി കണ്‍വീനർമാരായ ഡെസീന തോട്ടുങ്കൽ, എൽസി വടക്കുംചേരി, വർഗീസ് ശ്രാന്പിക്കൽ, മേരി, ജോസ് പുതുശേരി, ജോസുകുട്ടി കളത്തിപ്പറന്പിൽ, പോൾ ചിറയത്ത്, ജോസ് കുന്പിളുവേലിൽ, റോസി വൈഡർ, ജോഷ അരീക്കാട്ട് എന്നിവർക്കു പുറമെ കമ്യൂണിറ്റിയുടെ കോർഡിനേഷൻ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി (കണ്‍വീനർ), തോമസ് അറന്പൻകുടി, ഷീബ കല്ലറയ്ക്കൽ, ആന്റണി സഖറിയ,യോഹന്നാൻ വാരണത്തിൽ,ഗ്രിഗറി മേടയിൽ, നടപ്പുവർഷത്തെ പ്രസുദേന്തി പ്രസുദേന്തി ജോണി/അൽഫോൻസ അരീക്കാട്ട് എന്നിവർ പങ്കെടുത്തു.
വിവരങ്ങൾക്ക് : ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, ജോണി അരീക്കാട്ട് (പ്രസുദേന്തി) 0221 96262399, 0178 6173184, ഡേവീസ് വടക്കുംചേരി (കോ ഓർഡിനേഷൻ കമ്മിറ്റികണ്‍വീനർ) 0221 5904183, Mail: indischegemeinde@netcologne.de
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
|