• Logo

Allied Publications

Europe
മെർക്കലിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ; തൊഴിലില്ലായ്മ തുടച്ചു നീക്കും
Share
ബെർലിൻ: ജർമൻ ചാൻസലറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തു നിന്ന് തൊഴിലില്ലായ്മ പൂർണമായി തുടച്ചു നീക്കുമെന്ന് ആംഗല മെർക്കൽ. സെപ്റ്റംബർ 24 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നാലാം തവണയും ചാൻസലറാകാനാണ് മെർക്കൽ മത്സരിക്കുന്നത്. കൂടാതെ കുടിയേറ്റത്തിന് ശക്തമായ നിയന്ത്രണം, നികുതി വെട്ടിക്കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങൾ അടങ്ങിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയും മെർക്കൽ പുറത്തിറക്കി. ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന്‍റെ സഹോദരി പാർട്ടിയായ സിഎസ്യു അധ്യക്ഷൻ ഹോർസ്റ്റ് സീഹോഫറിന്‍റെ സാന്നിധ്യത്തിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് മെർക്കൽ വോട്ട് തേടുന്നതെന്നും രാജ്യത്തിന്‍റെ ഭാവിയിലേക്ക് അവർക്കൊരു വാഗ്ദാനവും നൽകാനില്ലെന്നുമുള്ള പ്രതിപക്ഷ ആരോപണത്തോടുള്ള പ്രതികരണം എന്ന നിലയിലാണ് തൊഴിലില്ലായ്മ സംബന്ധിച്ച വാഗ്ദാനം.

നിലവിൽ 5.5 ശതമാനം മാത്രമാണ് ജർമനിയിലെ തൊഴിലില്ലായ്മാ നിരക്ക്. 2.5 ശതമാനം തൊഴിലില്ലായ്മാ നിരക്കാണ് തൊഴിലില്ലായ്മ പൂർണമായി തുടച്ചു നീക്കുക എന്നതുകൊണ്ട് സാന്പത്തിക വിദഗ്ധർ ഉദ്ദേശിക്കുന്നത്. താൻ വീണ്ടും ചാൻസലറായാൽ 2025 ആകുന്നതോടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കുമെന്നാണ് മെർക്കലിന്‍റെ പ്രഖ്യാപനം.

ജർമനിയുടെ സാന്പത്തിക ശക്തിയും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയും മെർക്കൽ അവതരിപ്പിച്ചു. എല്ലാവർക്കും സമൃദ്ധിയും സുരക്ഷയും എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.

നാലാം വട്ടവും ചാൻലസറായാൽ ഹെൽമുട്ട് കോളിന്‍റെ റിക്കാർഡിന് ഒപ്പമെത്താൻ മെർക്കലിനു സാധിക്കും. അഭിപ്രായ സർവേകൾ അനുസരിച്ച് അവരുടെ സാധ്യതകൾ എതിർ സ്ഥാനാർഥി മാർട്ടിൻ ഷൂൾസിനെക്കാൾ വളരെ കൂടുതലുമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.