• Logo

Allied Publications

Europe
കൊളോണ്‍ കർദ്ദിനാൾ ജോവാഹിം മൈസ്നർ അന്തരിച്ചു
Share
കൊളോണ്‍: കൊളോണ്‍ അതിരൂപതയുടെ മുൻ അധ്യക്ഷൻ കർദ്ദിനാൾ ജോവാഹിം മൈസ്നർ (83) അന്തരിച്ചു. ബാഡ് ഫുസിംഗനിലായിരുന്നു അന്ത്യം. 1989 മുതൽ 2014 വരെയാണ് അദ്ദേഹം കൊളോണ്‍ അതിരൂപതയുടെ കർദ്ദിനാളായി സേവനം അനുഷ്ടിച്ചത്. എണ്‍പതാമത്തെ വയസിൽ കർദ്ദിനാൾ പദവിയിൽ നിന്നും സ്വയം രാജിവയ്ക്കുകയായിരുന്നു മൈസ്നർ.

1933 ഡിസംബർ 25 ന് ബ്രെസ്ലൗ ലിസയിലാണ് മൈസ്നറുടെ ജനനം. തുടർന്ന് മൈസ്നറുടെ കുടുംബം ജർമനിയിലെ തൂരിംഗനിൽ കുടിയേറി. 1962 ഡിസംബർ 22 ന് എർഫുർട്ട് രൂപതയിൽ വൈദികനായി. 1975 മേയ് 17 ന് എർഫുർട്ട് രൂപതയുടെ സഹായ മെത്രാനായി നിയമിതനായി. 1980 മേയ് 17 ന് ബെർലിൻ രൂപതയുടെ ബിഷപ്പായി. 1983 ഫെബ്രുവരി രണ്ടിന് കർദ്ദിനാളായി ഉയർത്തപ്പെട്ടു. 1988 ഡിസംബർ 20ന് കൊളോണ്‍ അതിരൂപതയുടെ കർദ്ദിനാളായി പ്രഖ്യാപിച്ചെങ്കിലും 1989 ഫെബ്രുവരി 12 നാണ് അധികാരമേറ്റത്.
75ാം വയസിൽ വിരമിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ബെനഡിക്റ്റ് പതിനാറാമന്‍റെ അഭ്യർഥനപ്രകാരം കർദ്ദിനാൾ സ്ഥാനത്തു തുടരുകയായിരുന്നു.

ഇന്ത്യയിൽ പലതവണ സന്ദർശിച്ചിട്ടുള്ള മൈസ്നർ കൊളോണിലെ മലയാളികളുമായി നല്ല അടുപ്പവും സൗഹൃദവും പുലർത്തിയിരുന്നു. കൊളോണിലെ ഇന്ത്യൻ സമൂഹത്തിന്‍റെ തിരുനാളിൽ മൈസ്നറുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. കൊളോണ്‍ മലയാളികളെ സംബന്ധിച്ചിടത്തോളം കർദ്ദിനാൾ മൈസ്നറുടെ വിയോഗം ഒരു തീരാനഷ്ടമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.