• Logo

Allied Publications

Europe
പ്രവാസി ഇന്ത്യക്കാർ പണം വിദേശത്തേക്ക് കൊണ്ടു പോകുന്പോൾ ശ്രദ്ധിക്കേണ്ടത്
Share
ഫ്രാങ്ക്ഫർട്ട്ഡൽഹി: പ്രവാസി ഇന്ത്യാക്കാർ സ്വദേശത്തേയ്ക്ക് പണവും സ്വർണവും കൊണ്ടുവരുന്പോൾ പല നിയമങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. എന്നാൽ പ്രവാസികൾ ഇന്ത്യയിൽ സന്പാദിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നിയമങ്ങൾ ശ്രദ്ധിക്കുക.

ഫെമാ നിയമം അനുസരിച്ച് പ്രവാസിയുടെ സ്വത്തുക്കൾ വിറ്റുകിട്ടുന്ന ലാഭം വിദേശത്തേക്കു നേരിട്ട് കൊണ്ടുപോകാൻ സാധിക്കില്ല. അത് പ്രവാസിയുടെ എൻആർഒ അക്കൗണ്ടിൽ അടച്ച് നികുതിക്ക് ശേഷം നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിന് ശേഷം മാത്രമേ കൊണ്ടുപോകാവൂ.
ഒരു സാന്പത്തിക വർഷത്തിൽ, പത്ത് ലക്ഷം ഡോളർ വരെ കൊണ്ടുപോകാം (അതായത് ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള കാലഘട്ടം). ഇതിൽ കൂടുതൽ തുക കൊണ്ടുപോകണമെങ്കിൽ റിസർവ് ബാങ്കിന്‍റെ അനുമതി ആവശ്യമാണ്.

അത്യാവശ്യം വേണ്ട രേഖകൾ: വിദേശ ഇന്ത്യൻ പൗരന് പാരന്പര്യമായി ലഭിച്ച സ്വത്തുക്കൾ വിറ്റുകിട്ടുന്നപണം വിദേശത്തേക്കു കൊണ്ടുപോകുന്നതിനു മുന്പ് ആദായനികുതി ഉദ്യോഗസ്ഥന്‍റെ പക്കൽനിന്നും നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റും, ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ സർട്ടിഫിക്കറ്റും ആവശ്യമാണ്.

ഇന്ത്യയിലെ വീട് വിൽക്കുന്ന പണം, സ്വത്തുക്കൾ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മുടക്കിയ തുകയും, അതിനു ബാങ്കിൽ നിന്ന് പണം കടം എടുത്തിട്ടുണ്ടെങ്കിൽ ഫോറിൻ എക്സ്ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉൾപ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് നിയമ തടസ്സമില്ല. എന്നാൽ താമസിക്കാൻ നിർമിച്ച വീടുകളാണ് വിൽക്കുന്നതെങ്കിൽ രണ്ടു വീടുകൾക്ക് ലഭിച്ച പണം മാത്രമേ വിദേശത്തേക്കു കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നുള്ളു.

വിദേശത്ത് താമസിക്കുന്ന ഇന്ത്യാക്കാർക്കും, വിദേശപൗരത്വമുള്ളവർക്കും ഇന്ത്യയിൽ സ്വത്തുക്കൾ സന്പാദിക്കുന്നതിന് നിയമ തടസമില്ല. എന്നാൽ, അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മാത്രമേ ഇടപാടുകൾ നടത്തുന്നതിനു സാധ്യമാവുകയുള്ളു. കൃഷിഭൂമിയുടെയും പ്ലാന്േ‍റഷന്‍റെയും കാര്യത്തിൽ ഇവർക്ക് ഒഴിവൊന്നുമില്ല.

റിപ്പോർട്ട്: ജോർജ് ജോണ്‍

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.