• Logo

Allied Publications

Europe
ഹെൽമുട്ട് കോളിന് യൂറോപ്പിന്‍റെ അശ്രുപൂജ
Share
ബെർലിൻ: ജർമനിയുടെ മുൻ ചാൻസലർ ഹെൽമുട്ട് കോളിന് യൂറോപ്പിന്‍റെ അശ്രുപൂജ. സ്ട്രാസ്ബുർഗിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുത്തു.

യുദ്ധാനന്തര കാലഘട്ടത്തിലെ അതികായനായിരുന്നു കോൾ എന്ന് യൂറോപ്യൻ കമ്മീഷൻ മേധാവി ക്ലോദ് ജുങ്കർ. ജർമനിയുടെ മാത്രമല്ല, യൂറോപ്പിന്‍റെയും ഐക്യത്തിനായാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും ജങ്കർ അനുസ്മരിച്ചു.

1982 മുതൽ 1998 വരെ ജർമൻ ചാൻസലറായിരുന്ന കോളിന്‍റെ കാലത്താണ് ജർമൻ പുനരേകീകരണം സാധ്യമായത്. യൂറോ കറൻസി ആവിഷ്കരിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് അദ്ദേഹമാണ്. കഴിഞ്ഞ മാസം പതിനാറിന്, എണ്‍പത്തേഴാം വയസിലാണ് കോൾ അന്തരിച്ചത്.

കോളിന്‍റെ പാരന്പര്യം കാത്തുസൂക്ഷിക്കാൻ ജർമനിയും യൂറോപ്പും പ്രതിജ്ഞാബദ്ധമാണെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.

ഫ്രാൻസിന്‍റെ അടുത്ത സുഹൃത്തായിരുന്നു കോൾ എന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍. യൂറോപ്യൻ യൂണിയൻ പതാക പുതപ്പിച്ചാണ് കോളിന്‍റെ മൃതദേഹം അടക്കം ചെയ്ത പേടകം സ്ട്രാസ്ബർഗിൽ പ്രദർശനത്തിനു വച്ചത്. ജർമനിക്കായും യൂറോപ്യൻ യൂണിയനായും കോളിന്‍റെ ഭാര്യ മൈക്കിനായും ഓരോ പുഷ്പചക്രങ്ങളാണ് അർപ്പിച്ചിരുന്നത്.

സ്ട്രാസ്ബുർഗിലെ യൂറോപ്യൻ പാർലമെന്‍റിൽ ആർക്കെങ്കിലും ഇത്തരത്തിലൊരു അന്തിമോപചാര ചടങ്ങ് നടത്തുന്നത് ചരിത്രത്തിലാദ്യമാണ്.

മൃതദേഹം അടക്കം ചെയ്ത പേടകം പിന്നീട് ഹെലികോപ്റ്ററിൽ അദ്ദേഹത്തിന്‍റെ ജൻമനാടായ ലുഡ്വിഗ്ഷാഫനിൽ പൊതു ദർശനത്തിനു വച്ചശേഷം വിലാപയാത്രയായി നദിയിലൂടെ എത്തിച്ച് സ്പെയറിലെ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. പൂർണ ബഹുമതികളോടെയാണ് പതിമൂന്നു മണിക്കൂർ നീണ്ട സംസ്കാരചടങ്ങ് അവസാനിച്ചത്.

ജർമൻ പുന:ഏകീകരണത്തിന്‍റെ ശില്പിയായ കോളിന്‍റെ ശവകുടീരം ബെർലിൻ മതിലിന്‍റെ കഷണങ്ങൾ കൊണ്ട് ആവരണം ചെയ്യപ്പെട്ടു. കോളിന്‍റെ മക്കളായ വാൾട്ടറും പീറ്ററും സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ കോളിന്‍റെ രണ്ടാം ഭാര്യ മൈക്ക് അനുവദിച്ചിരുന്നില്ല. മക്കളും കൊച്ചുമക്കളും ഞായറാഴ്ചയാണ് കോളിന് ആദരാഞ്ജലി അർപ്പിക്കാൻ സ്പെയറിൽ എത്തിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്