• Logo

Allied Publications

Europe
യുക്മ കേരള കാർണിവൽ ആൻറ് ബോട്ട് റേസ്, വേദി റഗ്ബി മേയർ ഒൗദ്യോഗികമായി യുക്മക്ക് കൈമാറി
Share
ലണ്ടൻ: യുക്മയും കേരള ടൂറിസവും കൂടാതെ ഹൈകമ്മീഷൻ ഓഫ് ഇന്ത്യയുടെയും, ഇൻക്രെഡിബിൾ ഇന്ത്യയും (ഇന്ത്യ ടൂറിസം) പൂർണ്ണ സഹകരണത്തോടെ ജൂലൈ 29നു നടക്കുന്ന കേരള കാർണിവലും വള്ളംകളിയും ആകാംക്ഷയോടെ കാത്തിരിക്കുന്ന യുകെ മലയാളികൾക്ക് ആവേശത്തിന്‍റെ അലയൊലികൾ സമ്മാനിച്ചുകൊണ്ട് കാർണിവൽ നടക്കുന്ന ്രെഡെകോട്ട് വാട്ടർ റഗ്ബി, സംഘാടകരായ യുക്മക്ക് ഒൗദ്യോഗികമായി റഗ്ബി മേയർ ബെലിൻഡ ഗാർസിയ തുറന്നു കൊടുത്തു. കേരള സർക്കാരിന്‍റെ ടൂറിസം, സാംസ്കാരികം, പ്രവാസികാര്യം എന്നീ വകുപ്പുകളുമായി സഹകരിച്ചും ഇന്ത്യാ ടൂറിസവും, യുകെയിലെ ഇന്ത്യൻ ഹൈകമ്മീഷനുമായും ചേർന്ന് യുക്മ ആവിഷ്കരിക്കുന്ന ആദ്യ സംരംഭമാണിത്.

വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്‍റെ പരന്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉൾപ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും, കേരളത്തിന്‍റെ തനതായ രുചിക്കൂട്ടുകളുടെ വർക്ക്ഷോപ്പുകളും, സുഗന്ധവ്യഞ്ജനങ്ങളുടെയും, കൈത്തറി കലാരൂപ സ്റ്റാളുകളും ഉൾപ്പെടെ പൂർണ്ണമായും കേരളാ ടൂറിസത്തെ വിപണനം ചെയ്യുന്നതിനുള്ള വേദിയാണ് ്രെഡെകോട്ട് വാട്ടറിൽ യുക്മ ഒരുക്കുന്നത്. ഈ പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും യുകെയിൽ യുക്മ ആവിഷ്കരിക്കുന്ന നെഹ്റുട്രോഫി മാതൃകയിലുള്ള വള്ളംകളി മത്സരം. ഇതിനു അനുയോജ്യമായ സ്ഥലം എന്ന നിലക്കാണ് വാർവിക്ക്ഷെയറിലെ ്രെഡെകോട്ട് വാട്ടർ തടാകം യുക്മ തിരഞ്ഞെടുത്തതും ഒൗദ്യോഗികമായി ഏറ്റുവാങ്ങിയതും. ജൂണ്‍ 27 ന് ്രെഡെകോട്ട് വാട്ടറിൽ വച്ചു നടന്ന ഹ്രസ്വമായ ചടങ്ങിൽ വച്ചാണ്റഗ്ബി മേയർ ബെലിൻഡ ഗാർസിയ യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസിന് ഒൗദ്യോഗികമായി വേദി കൈമാറുകയും യുക്മയുടെ പോസ്റ്ററുകൾ അനാച്ഛാദനം ചെയ്യുകയും ചെയ്തത്.

സെവേണ്‍ ട്രെന്‍റ് വാട്ടർ കന്പനി ഉടമസ്ഥതയിലുള്ള 600 ഏക്കറിൽ അതികം വിസ്തൃതിയുള്ള ഈ തടാകം യുക്മക്ക് തുറന്നു തരുന്ന വേദിയിൽ കന്പനിയുടെ ചീഫ് റേഞ്ചർ ഓഫീസർ ഇയാൻ മാർട്ടിൻ ഡെയ്ൽ സന്നിഹിതനായിരുന്നു. യുക്മയെ പ്രതിനിധീകരിച്ച് യുക്മ നാഷണൽ ജോയിന്‍റ് ട്രഷറർ ജയകുമാർ നായർ, യുക്മ നാഷണൽ ജോയിന്‍റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, യുക്മ നാഷണൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ, ജോമോൻ കുന്നേൽ, മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്‍റ് ഡിക്സ് ജോർജ്ജ്, റീജിയണൽ ജോയിന്‍റ് സെക്രട്ടറി നോബി ജോസ്, ടിറ്റു സിറിയക്ക് എന്നിവരടക്കം ഉള്ള പ്രതിനിധി സംഘം സന്നിഹിതരായിരുന്നു. കൂടാതെ നീൽഗിരിസ് ഡയറക്ടർ റെക്സ് ജോസും സംഘവും ഈ വിശിഷ്ടഅവസരത്തിനു സാക്ഷികളായി.

ആദ്യ സംരംഭമെന്ന നിലയിൽ ആശങ്കയോടെ യുക്മ ഏറ്റെടുത്ത ഈ സംരംഭത്തിന് കേന്ദ്ര കേരള സർക്കാരിന്‍റെ പൂർണ്ണ പിന്തുണയോടൊപ്പം യുകെ മലയാളികളുടെ അകമഴിഞ്ഞ സഹകരണമാണ് ലഭിക്കുന്നത്. 16 ടീമുകളെ ഉൾപ്പെടുത്തി നാല് ഹീറ്റ്സ് മത്സരങ്ങളും ഫൈനലും സംഘടിപ്പിക്കാൻ ആലോചിച്ചിരുന്ന സംഘാടകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് 20 ടീമുകളുടെ രജിസ്ട്രേഷനാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. യുകെ യിലെ പ്രധാന പട്ടണങ്ങളെയും അസോസിയേഷനുകളെയും സംഗമങ്ങളെയും കേന്ദ്രീകരിച്ച് ഇപ്പോഴും രജിസ്ട്രേഷനുമായി ടീമുകൾ രംഗത്ത് വരുന്നുണ്ട്.

കേരളത്തിന്‍റെ തനതായ കലാരൂപങ്ങളുടെയും, രുചിക്കൂട്ടുകളുടെയും, ശിൽപ്പകലയുടെയും, ആയുർവേദ ചികിത്സാ രീതികളുടെയും, കളരി തുടങ്ങിയ കായിക പരിശീലനങ്ങളുടെയും, യോഗയുടെയും സ്റ്റാളുകളും ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. ജ·നാടിനെയും പൈതൃകത്തെയും ഇത്രയേറെ സ്നേഹിക്കുന്ന മലയാളികൾക്ക് അവിസ്മരണീയമായ കേരളാ കാർണിവൽ ആന്‍റ് ബോട്ട് റെയ്സ് ഒരുക്കുന്ന ടീമിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതായി യുക്മ നാഷണൽ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസ്, യുക്മ നാഷണൽ വൈസ് പ്രസിഡന്‍റ് സുജു ജോസഫ് തുടങ്ങിയ ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ബാല സജീവ് കുമാർ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട