• Logo

Allied Publications

Europe
ചരിത്രത്തിലെ ഏറ്റവും വലിയ തിരുന്നാളിന് ഒരുങ്ങി മാഞ്ചസ്റ്റർ; ഗാന സന്ധ്യക്ക് ജി. വേണുഗോപാലെത്തി
Share
മാഞ്ചസ്റ്റർ: യുകെയിൽ താമസിക്കുന്ന ്രെകെസ്തവരായ മലയാളികൾക്ക് ഏറ്റവും അധികം ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് പള്ളിപെരുന്നാൾ. നാട്ടിലെ പള്ളിപെരുന്നാളുകളെക്കാൾ പെരുമയോടെ വർഷങ്ങളായി നടന്നുവരുന്ന മാഞ്ചസ്റ്റർ തിരുന്നാൾ യുകെ മലയാളികളുടെ ആത്മീയ ഉത്സവമായും, യുകെയിലെ ഏറ്റവും വലിയ തിരുന്നാൾ എന്ന ഖ്യതീയും ഇതിനോടകം നേടിക്കഴിഞ്ഞു. ഓരോ വർഷങ്ങൾ പിന്നിടുംതോറും മുൻ വർഷങ്ങളേക്കാൾ വിപുലമായിട്ടാണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്.

ഇക്കുറി തിരുന്നാൾ കുർബാനയിൽ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാർമ്മികൻ ആകുന്പോൾ തിരുന്നാൾ തിരുകർമങ്ങളെ തുടർന്ന് ഫോറം സെന്‍ററിൽ നടക്കുന്ന ഗാന സന്ധ്യക്ക് നേതൃത്വം നൽകുവാൻ മലയാളത്തിന്‍റെ പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാൽ മാഞ്ചസ്റ്ററിൽ എത്തിക്കഴിഞ്ഞു. ജൂണ്‍ 29നു മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിച്ചേർന്ന വേണുഗോപാലിനെ ഇടവക വികാരി ഡോ.ലോനപ്പൻ അരങ്ങാശേരി, തിരുന്നാൾ കമ്മറ്റി ജനറൽ കണ്‍വീനർ സാബു ചുണ്ടക്കാട്ടിൽ, ട്രസ്റ്റിമാരായ ബിജു ആന്‍റണി,സുനിൽ കോച്ചേരി, ട്വിങ്കിൾ ഈപ്പൻ, വിവിധ കമ്മറ്റി കണ്‍വീനർ മാരായ അലക്സ് വർഗീസ്, സണ്ണി ആൻറണി, സജിത്ത് തോമസ്, ജിൻസ് ജോർജ് എന്നിവർ ചേർന്ന് ഉൗഷ്മളമായ സ്വീകരണം നൽകി. വെള്ളിയാഴ്ച നടക്കുന്ന പ്രത്യക പ്രാക്ടീസ് സെക്ഷനെ തുടർന്ന് നാളെ മാഞ്ചസ്റ്റർ ഫോറം സെന്‍ററിലാണ് വേണുഗോപാലും, ഐഡിയ സ്റ്റാർ സിംഗർ ഡോ.വാണിയും ചേർന്ന് നയിക്കുന്ന ഗാനമേള നടക്കുക.

ജൂലൈ ഒന്നിനു രാവിലെ 10 ന് ആദ്യ പ്രദക്ഷിണത്തിന് തുടക്കമാകും. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികനാകുവാൻ എത്തുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ പിതാവിനെയും, വൈദികരെയും, തിരുന്നാൾ പ്രസിദേന്തിമാരും, മാതൃവേദി പ്രവർത്തകരും ചേർന്ന് മുത്തുക്കുടകളുടെയും ചെണ്ട മേളങ്ങളുടെയും അകന്പടിയോടെ സ്വീകരിച്ചു സെന്‍റ് ആന്‍റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ അത്യാഘോഷപൂർവ്വമായ പൊന്തിഭിക്കൽ കുർബാനക്ക് തുടക്കമാകും. തിരുന്നാൾ കുർബാനയെ തുടർന്ന് പൗരാണികത വിളിച്ചോതിയുള്ള തിരുന്നാൾ പ്രദക്ഷിണത്തിനു തുടക്കമാവുക. നൂറുകണക്കിന് പതാകകളും പൊനിൻ കുരിശുകളും, വെള്ളികുരിശുകളും, മുത്തുക്കുടകളുമെല്ലാം പ്രദക്ഷിണത്തിൽ അണിനിരക്കുന്പോൾ മേളപ്പെരുക്കം തീർത്തു മാഞ്ചസ്റ്റർ മേളവും സ്കോർടീഷ് പൈപ്പ് ബാൻഡും അണിനിരക്കും.
||
വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാസ്ലീഹായുടെയും തിരുസ്വരൂപങ്ങളും വാഹിച്ചുകൊണ്ട് ഭക്തിനിർഭരമായി നീങ്ങുന്ന പ്രദക്ഷിണം ഡങ്കരി റോഡ് വഴി പോയി പോർട്ട് വേയിലൂടെ നീങ്ങി തിരികെ പള്ളിയിൽ പ്രവേശിക്കും.സണ്ടേസ്കൂൾ വിദ്യാർത്ഥികളും,യുവജന സംഘടനകളും എല്ലാം പ്രദക്ഷിണത്തിൽ അണിനിരക്കും. തുടർന്ന് വിശുദ്ധകുർബാനയുടെ ആശീർവാദവും നടക്കും.
കഴുന്ന് നേർച്ച എടുക്കുന്നതിനും അടിമവെക്കുന്നതിനും ആയി പ്രത്ത്യേക കൗണ്ടർ പള്ളിയിൽ പ്രവർത്തിക്കും.

തുടർന്ന് പാച്ചോർ നേർച്ച വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഇതേതുടർന്ന് വിഥിൻഷോ ഫോറം സെന്‍ററിൽ ജി.വേണുഗോപാൽ നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഇടവക വികാരി ഡോ ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു..

തിരുന്നാളിന് എത്തുന്നവർ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണം

തിരുനാളിന് മാഞ്ചസ്റ്ററിൽ എത്തുന്നവർ പള്ളിയുടെ തൊട്ടടുത്തുള്ള കോർണീഷ് മാൻ പബ്ബിൽ കാർപാർക്കിൽ വേണം വാഹങ്ങൾ പാർക്ക് ചെയ്യുവാൻ. ഇവിടെ സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.പള്ളിയുടെ മുൻവശങ്ങളിലും,പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലും പാർക്കിംഗ് കർശനമായി നിരോധിച്ചിരിക്കുന്നു.

പബ്ബിൻറെ വിലാസം
Cornishman

Cornishway, Manchester
Wythenshawe
M22 0JX


പള്ളിയുടെ വിലാസം

St.Antonys Church, Dunkery Rd, Wythenshawe, Manchester M22 0WR


പരിപാടി നടക്കുന്ന ഫോറം സെന്‍ററിന്‍റെ വിലാസം

Wythenshawe Forum Cetnre
Simonsway, Wythenshawe, Manchester
M22 5RX

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്