• Logo

Allied Publications

Europe
അഭയാർത്ഥി രക്ഷാ ബോട്ടുകൾ തീരത്തടുക്കാൻ അനുവദിക്കില്ല: ഇറ്റലി
Share
റോം: കുടിയേറ്റ പ്രവാഹം നേരിടാൻ മതിയായ സഹായവും സഹകരണവും ലഭ്യമാക്കിയില്ലെങ്കിൽ കടലിൽ കുടുങ്ങുന്ന അഭയാർഥികളുമായെത്തുന്ന ബോട്ടുകൾ തീരത്ത് അടുക്കാൻ അനുമതി നൽകില്ലെന്ന് ഇറ്റലിയുടെ മുന്നറിയിപ്പ്. ഇക്കാര്യം രേഖാമൂലം യൂറോപ്യൻ യൂണിയനെ അറിയിക്കാൻ അംബാസഡറെയും ചുമതലപ്പെടുത്തി.

കുടിയേറ്റ, അഭയാർഥിത്വ പ്രശ്നം ഒറ്റയ്ക്കു നേരിടാൻ കഴിയാത്തത്ര വലുതാണെന്ന് അംബാസഡർ ദിമിത്രി അവ്റാമോ പൗലോസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ പല മേഖലകളിലെയും സാമൂഹിക സാന്പത്തിക രംഗങ്ങളെ ഇതു ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ 12,000 അഭയാർഥികളാണ് രാജ്യത്തെത്തിയിട്ടുള്ളത്.

മെഡിറ്ററേനിയൻ സമുദ്രത്തിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് തുടർന്നും നേതൃത്വം നൽകാമെന്നും ഇറ്റലി ഉറപ്പു നൽകിയിട്ടുണ്ട്. നിലവിൽ 25 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ രക്ഷാ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ടെങ്കിലും രക്ഷപെടുത്തുന്നവരിൽ ബഹുഭൂരിപക്ഷം പേരെയും ഇറ്റലിയാണ് എത്തിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.