• Logo

Allied Publications

Europe
നോട്ടിംഗ്ഹാം കമ്യൂണിറ്റിയിൽ വി. തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും തിരുനാൾ ജൂലൈ ഒന്നിന്
Share
നോട്ടിംഗ്ഹാം: ഈസ്റ്റ് മിഡ്സ്ലാന്‍റിലെ പ്രധാന തിരുനാളുകളിലെന്നായ നോട്ടിംഗ്ഹാം തിരുനാൾ നോട്ടിംഗ്ഹാം സെന്‍റ് അൽഫോൻസാ സീറോ മലബാർ കമ്യൂണിറ്റിയിൽ ജൂലൈ ഒന്ന് ശനിയാഴ്ച രാവിലെ 9.30 മുതൽ നടത്തപ്പെടുന്നു. ലെന്‍റണ്‍ ബുളിവാർഡ് സെന്‍റ് പോൾസ് ദേവാലയത്തിൽ റവ. ഫാ. ഡേവിസ് പാൽമർ പതാക ഉയർത്തുന്നതോടു കൂടി തിരുനാൾ കർമ്മങ്ങൾ ആരംഭിക്കും. പ്രസുദേന്തിവാഴ്ചയ്ക്കും നൊവേന പ്രാർത്ഥനയ്ക്കുശേഷം റവ. ഫാ. ഷൈജു നടുവത്താനിയിൽ ആഘോഷമായ തിരുനാൾ സന്ദേശം നൽകും. റവ. ഫാ. അബ്രഹാം പറന്പേട്ട്, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവർ സഹകാർമികരായിരിക്കും.

തിരുനാൾ കുർബാനയെ തുടർന്ന് വിശുദ്ധരുടെ വണക്കത്തിനായുള്ള ലദീഞ്ഞ് പ്രാർത്ഥന നടക്കും, അടിമവയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. സമാപനാശീർവാദത്തിനുശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്നോടു കൂടി തിരുനാൾ സമാപിക്കും. തിരുനാളിനൊരുക്കമായി വാർഡ് അടിസ്ഥാനത്തിൽ വി. അൽഫോൻസാമ്മയോടുള്ള നൊവേന പ്രാർത്ഥന ചൊല്ലിയുള്ള ആത്മീയ ഒരുക്കം കഴിഞ്ഞ 23 മുതൽ ആരംഭിച്ചു. തിരുനാളിൽ സംബന്ധിച്ചു വിശുദ്ധരുടെ മധ്യസ്ഥത വഴി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ചാപ്ലയിൻ ഫാ. ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയംഗങ്ങളും എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

തിരുനാൾ നടക്കുന്ന സെന്‍റ് പോൾസ് ദേവാലയത്തിന്‍റെ അഡ്രസ്:
st. paul’s catholic church Lenton Boulervard, Nottingham NG72BY

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.