• Logo

Allied Publications

Europe
മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് ചാപ്ലിയൻസിയുടെ ആർട്സ് ആൻഡ് സ്പോർട്സ് ഡേ
Share
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് ചാപ്ലിയൻസിയുടെ ആർട്സ് ആൻഡ് സ്പോർട്സ് ഡേ ഇടവകയുടെ കീഴിലുള്ള ഏഴ് കൂടാരയോഗങ്ങൾ തമ്മിലുള്ള വാശിയേറിയ മത്സരങ്ങളോടെ സമാപിച്ചു.

ജൂണ്‍ 24ന് രാവിലെ ഒന്പതിന് വിഥിൻഷോ സെന്‍റ് ജോണ്‍സ് സ്കൂൾ ഹാളിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍. സജി മലയിൽ പുത്തൻപുരയിൽ ആർട്സ് ആൻഡ് സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു. പള്ളി ട്രസ്റ്റി ജോസ് അത്തിമറ്റം സ്വാഗതം ആശംസിച്ചു.

തുടർന്നു ക്നാനായ തനിമയും പാരന്പര്യവും വിളിച്ചോതുന്ന വാശിയേറിയ മത്സരങ്ങൾക്ക് തുടക്കമായി. പരന്പരാഗതമായ കച്ച തഴുകൽ, ക്നാനായ മന്നൻ, മങ്ക, മോണോ ആക്ട്, പ്രസംഗം, പാട്ട് —ഫാൻസി തുടങ്ങി വിവിധവും വിത്യസ്തവുമായ മത്സരങ്ങൾ പല പ്രായത്തിലുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ചിരുന്നു.

കച്ച തഴുകൽ മത്സരത്തിൽ സെന്‍റ്ജോർജ് ആൻഡ് മദർ തെരേസ കൂടാരയോഗം ഒന്നാമതെത്തി. രണ്ടാം സ്ഥാനം നട്ട്സ്ഫോർഡ് ആൻഡ് നോർത്ത് വിച്ച് കൂടാരയോഗത്തിനാണ്. ക്നാനായ മന്നൻ മത്സരത്തിൽ ആഷീഷ് എബ്രഹാം ഒന്നാമതും ജൂഡ് മടത്തിലേട്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്നാനായ മങ്ക മത്സരത്തിൽ ജൂലി കുന്നശേരി ന്നൊമതും ജെനി ജോസ് രണ്ടാം സ്ഥാനത്തും എത്തി.

ഉച്ചകഴിഞ്ഞ് നടന്ന സ്പോർട്സ് മത്സരങ്ങൾ മാർച്ച് പാസ്റ്റോടെ ആരംഭിച്ചു. ഏഴ് കൂടാരയോഗങ്ങൾ മാർച്ച് പാസ്റ്റിൽ അണിനിരന്നു. ഫാ.സജി മലയിൽ പുത്തൻപുരയിൽ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും വേണ്ടി മത്സരങ്ങൾ നടന്നു. യുവാക്കൾക്കുവേണ്ടി മാരത്തണ്‍ മത്സരം നടന്നു. മാർച്ച് പാസ്റ്റിലും സെന്‍റ്ജോർജ് ആൻഡ് മദർ തെരേസ കൂടാരയോഗം ഒന്നാമതെത്തി. തുടർന്ന് മുതിർന്നവരുടെ വടംവലി മത്സരത്തോടെ കായിക മേള സമാപിച്ചു.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ട്രസ്റ്റിമാരായ ജോസ് കുന്നശേരി, ജോസ് അത്തിമറ്റം, പുന്നൂസ്കുട്ടി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ പാരീഷ് കമ്മിറ്റിയംഗങ്ങൾ, മതബോധന അധ്യാപകർ എന്നിവർ നേതൃത്വം നല്കി.

ഇടവകയുടെ ആർട്സ് ആൻഡ് സ്പോർട്സ് ഡേ വൻ വിജയമാക്കിയ എല്ലാ ഇടവകാംഗങ്ങൾക്കും വികാരി റവ.ഫാ സജി മലയിൽ പുത്തൻപുരയിൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: അലക്സ് വർഗീസ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.