• Logo

Allied Publications

Europe
ഷെഫീൽഡിൽ വി. തോമ്മാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും തിരുനാളിന് ഭക്തിനിർഭരമായ തുടക്കം
Share
ഷെഫീൽഡ്: യുകെയിലെ മലയാളി തിരുനാൾ ആഘോഷങ്ങളിൽ പ്രസിദ്ധമായ ഷെഫീൽഡിലെ വി. തോമ്മാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ഭക്തി നിർഭരമായ തിരുക്കർമങ്ങളോടെ ജൂണ്‍ 16 മുതൽ 25 വരെ പത്തുദിവസത്തേക്ക് വിവിധ തിരുക്കർമങ്ങളോടെ നടന്നുവരുന്നു. 16 വെള്ളിയാഴ്ച ഷെഫീൽഡ് സെന്‍റ് പാട്രിക് പള്ളിയിൽ വി. അൽഫോൻസാമ്മയുടെ നൊവേനയോടും ആഘോഷമായ തിരുനാൾ കുർബാനയോടും കൂടി ആരംഭിച്ച പത്തു ദിവസത്തെ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങൾ 25നു സമാപിക്കും.

ഷെഫീൽഡിൽ സീറോ മലബാർ മലയാളം വി .കുർബാനയും കുട്ടികൾക്ക് വേദപാഠവും ആരംഭിച്ചിട്ട് 2017 ൽ പത്തുവർഷം പൂർത്തിയാകും. വിവിധ വൈദികർ തിരുനാൾ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിലും നൊവേനയിലും കാർമ്മികരാകുന്നു. 24നു വൈകിട്ട് തിരുനാൾ കുർബാനയും നൊവേന സമാപനവും വി അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് വണക്കം, പച്ചോർ നേർച്ച എന്നിവയും നടക്കും. 25നു വൈകിട്ട് ആഘോഷമായ തിരുനാൾ കുർബാനയ്ക്കു റവ .ഫാ .ജിൻസണ്‍ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. സന്തോഷ് വാഴപ്പള്ളി തിരുനാൾ സന്ദേശം നൽകും. ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം, ബാന്‍റുമേളം, കരിമരുന്ന്, മാജിക് ഷോ, ഗാനമേള എന്നിവയുണ്ടായിരിക്കും . തുടർന്ന് ഷെഫീൽഡിലെ നൂതന മലയാളി സംരംഭം നീലഗിരി റെസ്റ്റോറന്‍റ് ഒരുക്കുന്ന സ്നേഹവിരുന്നോടുകൂടി രാത്രി 8.30നു പത്തു ദിവസത്തെ ആഘോഷ പരിപാടികൾ സമാപിക്കും.

തിരുനാളിനോടനുബന്ധിച്ചു കുന്പസാരിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും . 24 ന് ശനിയാഴ്ച്ച തിരുനാൾ കുന്പസാരദിനമായിട്ടു (ഇംഗ്ലീഷ് /മലയാളം നടത്തപ്പെടുന്നതായിരിക്കും. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാൻ ചാപ്ലയിൻ റവ.ഫാ. മാത്യു മുളയോലിലും ഇടവകാ സമൂഹവും എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ബിജു മാത്യു 07828 283353.

ദേവാലയത്തിന്‍റെ അഡ്രസ്സ്:

ST.PATRICK CATHOLIC CHURCH
851 BARNSLEY ROAD
SHEFFIELD
S5 0QF

റിപ്പോർട്ട്: ബാബു ജോസഫ്

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.