• Logo

Allied Publications

Europe
വിശ്വാസത്തിൽ അടിയുറച്ച കുടുംബങ്ങളാണ് സഭയുടെ അടിസ്ഥാനം: കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ
Share
ലിവർപൂൾ: വിശ്വാസത്തിൽ ഉറപ്പിക്കപ്പെട്ട ഗാർഹിക സഭകളാണ് തിരുസഭയുടെ അടിസ്ഥാനമെന്ന് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സംഘത്തിന്‍റെ അധ്യക്ഷനുമായ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ പ്രതാവിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ ആറാമത് യുകെ നാഷണൽ കണ്‍വൻഷന് ലിവർപൂളിലെ മാർ തെയോഫിലോസ് നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസമെന്നത് പ്രമാണങ്ങളുടെ ആവർത്തിച്ചുള്ള ഓർമ്മയല്ല, മറിച്ച് ദൈവമാണ് എന്‍റെ ജീവിതത്തിന്‍റെ ഉറവിടവും കാവൽക്കാരനും, സംരക്ഷകനും വിധികർത്താവുമെന്നുള്ള അടിസ്ഥാനപരമായ ചിന്തയിൽനിന്നും രൂപ്പപെടുന്ന രക്ഷയുടെ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലങ്കര കത്തോലിക്കാസഭയുടെ യുകെയിലുള്ള പതിനാലു മിഷനുകളിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ദ്വിദിന നാഷണൽ കണ്‍വൻഷന് ജൂണ്‍ 17നു രാവിലെ 9ന് നാഷണൽ കോർഡിനേറ്റർ ഫാ. തോമസ് മടുക്കമൂട്ടിൽ കാതോലിക്കാ പതാക ഉയർത്തിയതോടെ തുടക്കമായി. തുടർന്നുനടന്ന വിശുദ്ധ കുർബാനയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ അയർലന്‍റ് കോർഡിനേറ്റർ ഫാ. ഏബ്രഹാം പതാക്കൽ കാർമികത്വം വഹിച്ചു. ഉദ്ഘാടനസമ്മേളനത്തിനായി നഗറിലെത്തിയ കർദ്ദിനാൽ ക്ലീമിസ് കാതോലിക്കാ ബാവയെ, വൈദികരും സഭാ പിതാവ് അരികിലെത്തിയപ്പോൾ വിശ്വാസികളുടെ ഹൃദയങ്ങളിൽ ആഹ്ളാദവും സ്നേഹവും ആർത്തിരന്പി.

ഉദ്ഘാടനസമ്മേളനത്തിന് മലങ്കര കത്തോലിക്കാ സഭയുടെ ചാപ്ലെൻ ഫാ. രഞ്ജിത്ത് മഠത്തിപറന്പിൽ സ്വാഗതം ആശംസിച്ചു. നാഷണൽ കോർഡിനേറ്റർ ഫാ. തോമസ് മടുക്കമൂട്ടിലിന്‍റെ ആമുഖ പ്രസംഗത്തെ തുടർന്ന് കർദ്ദിനാൾ ക്ലീമിസ് കതോലിക്കാ ബാവ ആറാമത് നാഷണൽ കണ്‍വൻഷൻ ഓപചാരികമായി ഉദ്ഘാടനം ചെയ്തു. ഫാ. ഏബ്രഹാം പതാക്കൽ, ജോജി മാത്യു (നാഷണൽ കൗണ്‍സിൽ വൈസ് പ്രസിഡന്‍റ്) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആതിഥേയരായ ലിവൽപൂൾ സെന്‍റ് ബേസിൽ മലങ്കര കാത്തലിക് മിഷൻ സെക്രട്ടറി സാജു തോമസ് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന വ്യത്യസ്ഥ ഹാളുകളിലായി നടത്തപ്പെട്ട മാതാപിതാക്കളുടെയും കുട്ടികളുടെയും ശുശ്രൂഷകൾക്ക് യഥാക്രമം കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും സെഹിയോൻ മിനിസ്ട്രീസും നേതൃത്വം നൽകി.
||
ഉച്ചകഴിഞ്ഞ് നടത്തപ്പെട്ട പാനൽ പ്രസന്േ‍റഷൻ ജോയ് ഓഫ് ലവ് ഇൻ ഫാമിലി ആശയത്തിലെ പുതുമകൊണ്ടും ഹൃദ്യമായി. കെയ്റോസ് ടീമിലെ ബ്രദർ റെജി കൊട്ടാരവും ഗായകൻ പീറ്റർ ചേരാനെല്ലൂരും ചേർന്നു നയിച്ച മ്യൂസിക്കൽ വർഷിപ്പ് ദൈവാനുഭവത്തിന്‍റെ നീർച്ചാലുകളായി മാറി. സഭയിലെ വിവിധ മിഷനുകൾ മാറ്റുരച്ച സോഫിയ 2017 ബൈബിൾ ക്വിസിന് ഫാ. രഞ്ജിത്ത് മഠത്തിപറന്പിൽ നേതൃത്വം നൽകി. വൈവിധ്യമാർന്ന കലാപരിപാടികളുമായി കുട്ടികൾ മുതൽ മുതിർന്നവരെ അണിനിരന്ന കലാ സംസ്കാരിക സായാഹ്നം ബഥാനിയാ 2017 ത്തോടെ ആദ്യദിനത്തലെ കണ്‍വൻഷനു സമാപനമായി.

സമാപനദിവസമായ ജൂണ്‍ 18 ഞായറാഴ്ച രാവിലെ ഒൻപതിനു വിശിഷ്ടാതിഥികളായ കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, ലിവർപൂൾ ആർച്ച്ബിഷപ്പ് മാൽക്കം മക്മഹൻ, സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ, മാർ ജോസഫ് സ്രാന്പിക്കൽ എന്നിവർക്ക് മാർ തെയോഫിലോസ് നഗറിന്‍റെ കവാടത്തിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകി. തുടർന്ന് നടന്ന വർണോജ്ജ്വലവും ഭക്തിനിർഭരവുമായ പ്രേക്ഷിതറാലിയിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കുചേർന്നു. വിശ്വാസസംഗീത്തോടൊപ്പം ഐറിഷ് ബാൻഡിന്‍റെ സംഗീതസാന്നിധ്യം ശ്രാവ്യസുന്ദരമായി.

നാഷണൽ കണ്‍വൻഷന്‍റെ കേന്ദ്രബിന്ദുവായ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്ക് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച്ബിഷപ്പ് മാൽക്കം മക്മഹൻ, ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ എന്നിവർ സഹകാർമികരായി. വിവിധ റീത്തുകളിലെ വൈദികർ വിശുദ്ധബലിയിൽ പങ്കുചേർന്നു.

മറ്റു സഭകളും റീത്തുകളും പുതുമകൾ തേടി പോകുന്പോൾ പാരന്പര്യത്തിലും വിശ്വാസത്തിലും അടിയുറച്ചു മാറ്റപ്പെടാത്ത ആരാധനാ ക്രമവുമായി അഭിമാനത്തോടെ നിലകൊള്ളുന്ന മലങ്കര കത്തോലിക്കാ സഭ അതിവേഗം ഒരു ആഗോളസഭയായി വളരുന്നതിൽ തനിക്ക് സന്തോഷവും ആനന്ദവുമുണ്ടെന്ന് വചനസന്ദേശം മധ്യേ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പ്രസ്താവിച്ചു. മാർ തെയോഫീലോസ് നഗറിലെ പ്രധാനഹാളിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് വിശ്വാസികൾക്ക് മൂന്നു റീത്തുകളിലെ മേലധ്യക്ഷ·ാർ ഒന്നുചേർന്ന ദിവ്യബലി അവിസ്മരണീയമായി.

വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ ആർച്ച്ബിഷപ്പ് മാൽക്കം, മലങ്കര കത്തോലിക്കാ സഭയുടെ വിശ്വാസസന്ദർശനത്തിലും കെട്ടറുപ്പിലും വിശ്വാസികൾ പ്രകടിപ്പിക്കുന്ന ദൈവാരാധനയുടെ ആഭിമുഖ്യത്തിലും തനിക്കുള്ള അതീവ സന്തോഷവും സന്തുഷ്ടിയും വ്യക്തമാക്കി.

ഉച്ചകഴിഞ്ഞ് നടന്ന സമാപനസമ്മേളനത്തിൽ കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളെ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. വിവിധ മത്സരവിജയികൾക്കുള്ള മെഡലുകളും അവാർഡുകളും കണ്‍വൻഷന് തീം സോംഗ് രചിച്ച പ്രകാശ് ഉമ്മനുള്ള മെമ്മന്േ‍റായും വിതരണം ചെയ്തു. ആറാമത് നാഷണൽ കണ്‍വൻഷൻ സുവനീർ ഈത്തോ 2017 ചാക്കാ കോവൂരിന് ആദ്യ കോപ്പി നൽകി കർദ്ദിനാൾ ക്ലീമിസ് പ്രകാശനം ചെയ്തു.
ക്രിസ്തുവിന്‍റെ സ്നേഹം ലോകത്തിനു പകർന്നു കൊടുക്കുന്ന ഗാർഹികസഭകളായി ഓരോ കുടുംബങ്ങളും നവീകരിക്കപ്പെടണമെന്നുള്ള സഭാ പിതാവിന്‍റെ സമാപന സന്ദേശത്തെ നെഞ്ചിലേറ്റി പുനരൈക്യ പ്രസ്ഥാനത്തിന്‍റെ പിൻതുലമുറ ആറാമത് നാഷണൽ കണ്‍വൻഷന്‍റെ സമാപനത്തിനു സാക്ഷ്യം വഹിച്ചു.സംഘാടകത്വത്തിലെ മികവുകൊണ്ടും കൃത്യതകൊണ്ടും ഉള്ളടക്കം കൊണ്ടും ഏറെ പ്രശംസിക്കപ്പെട്ട കണ്‍വൻഷന് ചുക്കാൻ പിടിച്ചത് നാഷണൽ കോർഡിനേറ്ററായ ഫാ. തോമസ് മടുക്കമൂട്ടിലും സഭാ ചാപ്ലൈൻ ഫാ രഞ്ജിത് മഠത്തിപറന്പിലുമാണ്.

റിപ്പോർട്ട്: ജോണ്‍സണ്‍ ജോസഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ