• Logo

Allied Publications

Europe
ഹെൽമുട്ട് കോളിനായി ജർമനി തേങ്ങുന്നു
Share
ബെർലിൻ: ഹെൽമുട്ട് കോൾ അന്തരിച്ചു, പക്ഷേ, കോടിക്കണക്കിനു യൂറോപ്യൻമാരുടെ ഹൃദയങ്ങളിൽ അദ്ദേഹം ഇനിയും ജീവിക്കും; പൂർവ ജർമനിയിൽ ജനിച്ച് ജർമൻകാരുടെ സ്വന്തമായി മാറിയ കോൾ ജനമനസുകളിൽ ജീവിക്കും; പൊളിച്ചു നീക്കിയ ബർലിൻ മതിലിന്‍റെ ഓർമകൾക്കൊപ്പം ജീവിക്കും; മഹാനായ ജർമൻകാരൻ എന്നു മാത്രമല്ല, മഹാനായ യൂറോപ്യൻ എന്ന പേരിലും അനശ്വരനാകും ഈ എണ്‍പത്തിയേഴുകാരൻ.

അതിർത്തികൾ നോക്കാതെ യൂറോപ്യൻ യൂണിയൻ യാത്ര ചെയ്യാൻ കഴിയുന്നവരും, അവിടെ ഏതു രാജ്യത്തും യൂറോ കറൻസിയിൽ ഇടപാടുകൾ നടത്താൻ കഴിയുന്നവരും, അങ്ങനെ യൂറോപ്യൻ ഐക്യത്തിന്‍റെ ഗുണഫലങ്ങൾ അനുഭവിക്കുന്ന ഓരോരുത്തരും കോളിനോടു കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ജർമനി മാത്രമല്ല യൂറോപ്പും കോളിന്‍റെ വേർപാടിൽ തേങ്ങുകയാണ്.

യൂറോപ്യൻ രാഷ്ട്രീയത്തിലെ അതികായൻ വിശേഷണം അക്ഷരാർഥത്തിൽ യോജിച്ചിരുന്നു 1.92 മീറ്റർ പൊക്കമുണ്ടായിരുന്ന കോളിന്. 52 വയസുള്ളപ്പോഴാണ് അദ്ദേഹം ആദ്യമായി ജർമൻ ചാൻസലറാകുന്നത്. അന്ന് പോർക്ക് ഡിഷുകളോടുള്ള അദ്ദേഹത്തിന്‍റെ പ്രിയമായിരുന്നു വാർത്തയെങ്കിലും ബർലിൻ മതിൽ വീണതോടെ ജർമനിക്ക് അദ്ദേഹം ചരിത്രപുരുഷനായി, യൂറോ കറൻസി രൂപീകരിക്കപ്പെട്ടതോടെ ജർമനിക്കും അനിഷേധ്യ നായകനായി.

ജർമൻ പുനരേകീകരണം ചരിത്രമായിരുന്നെങ്കിലും, കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന പൂർവ ജർമനിയെ പശ്ചിമ ജർമനിയുടെ വികസന നിലവാരത്തിലേക്ക് ഉയർത്തുക എന്നത് പിന്നീട് ഹെൽമുട്ട് കോൾ നേരിട്ട വലിയ വെല്ലുവിളിയായിരുന്നു. തൊഴിലില്ലായ്മയും താഴ്ന്ന ജീവിത നിലവാരവുമൊന്നും ഇന്നും പൂർണമായി ഉയർത്തിയെടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും, പഴി കേൾപ്പിക്കാതെ ആ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ കോളിനു സാധിച്ചു. രണ്ടാം കിട പൗരൻമാരായി കണക്കാക്കപ്പെടുമെന്ന ആശങ്ക പൂർവ ദേശക്കാരുടെ മനസിൽനിന്ന് പൂർണമായി അകറ്റാൻ അദ്ദേഹത്തിന്‍റെ ഭരണകാലത്തു തന്നെ സാധിച്ചു.

യുദ്ധാനന്തര യൂറോപ്പിൽ ഏറ്റവുമധികം കാലം സേവമനുഷ്ഠിച്ച ചാൻസലർ എന്ന റെക്കോഡ് ഒരുപക്ഷേ കോളിനു നഷ്ടമായേക്കും. പക്ഷേ, ജർമനിയുടെ എക്കാലത്തെയും മഹാൻമാരായ ചാൻസലർമാരുടെ കൂട്ടത്തിൽ അദ്ദേഹം ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

ജർമനിയിലെ പടിഞ്ഞാറൻ സംസ്ഥാനമായ റൈൻലാൻഡ് പ്ളാറ്റ്സിലെ ലുഡ്വിഗ്സ്ഹാഫനിലുള്ള സ്വവസതിയിൽ വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 9.15 നായിരുന്നു അന്ത്യം.

സമകാലിക യൂറോപ്യൻ രാഷ്ട്രീയത്തിലെ അതികായ വ്യക്തിത്വവുമായ ഹെൽമുട്ട് കോളിന് പകരം വയ്ക്കാൻ ആരുംതന്നെ ഇല്ല.വീഴ്ചയെ തുടർന്ന് കാൽമുട്ടിനു പരിക്കേറ്റ അദ്ദേഹം ഓപ്പറേഷനു ശേഷം 2008 മുതൽ വീൽചെയറിലായിരുന്നു.

രണ്ടാം ലോകമഹായുദ്ധാനന്തരം ജർമനിയെ ഏറ്റവും കൂടുതൽ കാലം നയിച്ച രാഷ്ട്രീയ നേതാവായ കോൾ, 1989 ൽ ബർലിൻ മതിൽ പൊളിയ്ക്കാൻ മുൻനിരയിലുണ്ടായിരുന്നു. ജർമൻ ഏകീകരണത്തിലും യൂറോ എന്ന ഏകീകൃത ഇയു രാജ്യങ്ങളുടെ കറൻസിയുടെ രൂപീകരണത്തിലും നിർണായക പങ്കുവഹിച്ച കോളിനെ, ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രം രൂപപ്പെടുത്തിയ പ്രമുഖരുടെ കൂട്ടത്തിൽ ഒന്നാമനാക്കി.

1989/90 ൽ ജർമനിയുടെ ഏകീകരണം സാധ്യമാക്കിയ കോൾ ചരിത്രത്തിൽ ചിരപ്രതിഷ്ഠനായി. അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറിെൻറയും റഷ്യൻ പ്രസിഡൻറായിരുന്ന ഗോർബച്ചോവിെൻറയും എതിർപ്പുകളെ അതിജീവിച്ചാണ് കോൾ ജർമനിയുടെ ഏകീകരണം നടപ്പിലാക്കിയത്. 1982 മുതൽ 1998 വരെ തുടർച്ചയായി നാലു തവണ (16 വർഷം) കോൾ ജർമൻ ചാൻസലറായിരുന്നു. ഓട്ടോ വോണ്‍ ബിസ്മാർക്കിനുശേഷം (1867 മുതൽ 1890 വരെ) ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ചാൻസലറാണ് കോൾ.

യൂറോപ്യൻ ഐക്യം സ്വപ്നം കണ്ടിരുന്ന കോളിന്‍റെ ഭരണകാലമായ 1989 നവംബറിലാണ് കിഴക്കൻ ജർമനിയെയും പടിഞ്ഞാറൻ ജർമനിയെയും വേർതിരിച്ചിരുന്ന ബർലിൻ മതിൽ നിലം പൊത്തിയതും ഇരുജർമനികളും ഒന്നായതും. യൂറോയുടെ ഉപജ്ഞാതാക്കളിൽ മുൻപന്തിയിൽ നിന്നയാളാണ് കോൾ.

ഒരിക്കൽ ജർമനിയുടെ ഗർജിക്കുന്ന സിംഹമായിരുന്ന കോൾ വിടവാങ്ങി. 16 വർഷം തുടർച്ചയായി ജർമനിയെ നയിച്ച് രാജ്യങ്ങളുടെ മുൻനിരയിൽ എത്തിയ്ക്കുക മാത്രമല്ല ഒരു യുഗം തന്നെ രചിച്ച രാഷ്ട്രീയ നേതാവെന്ന നിലയിൽ ഏറെ ആദരം പിടിച്ചു പറ്റിയ വ്യക്തിയായിരുന്നു ഡോ. ഹെൽമുട്ട് കോൾ. 1973 മുതൽ 2000 വരെ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന്‍റെ അദ്ധ്യക്ഷനായിരുന്നു കോൾ. 2000 ൽ പാർട്ടിയ്ക്ക് കോഴയായി ലഭിച്ച വൻതുക കോൾ തട്ടിയെടുത്തു എന്ന ആരോപണം കോളിന അടിമുടി പിടിച്ചുലച്ചെങ്കിലും കേസ് തെളിവില്ലാതെ പോയി.

1930 ഏപ്രിൽ മൂന്നിന് ലുഡ്വിഗ്സ്ഹാഫനിലാണ് കോൾ ജനിച്ചത്. 1969 മുതൽ 1976 വരെ റൈൻലാന്‍റ് പ്ളാറ്റ്സ് മുഖ്യമന്ത്രിയായിരുന്നു കോൾ. കോളിന്‍റെ ആദ്യ ഭാര്യ ഹനലോറെ കോൾ മാരകരോഗം പിടിപെട്ടതിന്‍റെ ആഘാതത്തിൽ 2001 ൽ ആത്മഹത്യ ചെയ്തു. പിന്നീട് ഏകനായിരുന്ന കോൾ, സ്വന്തം സെക്രട്ടറിയിരുന്ന പ്രായത്തിൽ വളരെ ചെറുപ്പമായ മൈക്ക് കോൾറിച്ച്റ്ററിനെ 2008 ൽ വിവാഹം ചെയ്തു. വാൾട്ടർ കോളും,പീറ്റർ കോളും ആദ്യഭാര്യയിലെ കോളിന്‍റെ മക്കളാണ്.

കോളിന്‍റെ അനുമതി കൂടാതെ തന്‍റെ ജീവചരിത്രകാരനും സിഡിയുവിന്‍റെ മുൻ പ്രസിഡന്‍റുമായ ഹെരിബെർട്ട് ഷ്വാൻ എഴുതിയ “ലെഗസി ദി കോൾ പ്രോട്ടോക്കോൾസ് “എന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പേരിൽ സ്വാൻ പത്ത് ലക്ഷം യൂറോ (ഏഴ് കോടി രൂപാ) നഷ്ടപരിഹാരമായി നൽകിയിരുന്നു. 2014 ൽ പുറത്തിറക്കിയ ഈ ഗ്രന്ഥം ബെസ്റ്റ് സെല്ലർ പദവി നേടിയിരുന്നു.

യൂറോപ്യൻ യൂണിയന്‍റെ വിപുലീകരണവും യൂണിയന്‍റെ ഏകീകൃത നാണയമായ യൂറോയുടെ പ്രാബല്യവും കോളിന്‍റെ ഭരണത്തിലെ ദീർഘവീക്ഷണത്തിന്‍റെ പര്യായമാണ്. നിലവിലെ ചാൻസലർ അംഗലാ മെർക്കലിന്‍റെ രാഷ്ട്രീയഗുരു കൂടിയാണ് കോൾ. റഷ്യൻ പ്രസിഡന്‍റായിരുന്ന മിഖായേൽ ഗോർബച്ചോവിന്‍റെ വിശസ്തനായിരുന്നു കോൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ