• Logo

Allied Publications

Europe
ന്യൂകാസിലിൽ യുക്മ നോർത്ത് ഈസ്റ്റ് റീജണ്‍ പുനഃസംഘടനയും പ്രവർത്തനവർഷ ഉദ്ഘാടനവും 25ന്
Share
ന്യൂകാസിൽ (ലണ്ടൻ): കൂടുതൽ സംഘടനകൾ യുക്മയിലേക്ക് കടന്നു വരുന്നതിന്‍റെ തുടർച്ചയായി പുതിയ റീജണുകൾ രൂപീകരിക്കുകയും കാര്യക്ഷമമല്ലാത്തവ പുനഃസംഘടിപ്പിക്കുകകയും ചെയ്യുമെന്ന പ്രഖ്യാപനം യാഥാർഥ്യമാകുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ നാല് വർഷത്തോളമായി യാതൊരു പ്രവർത്തനവും ഇല്ലാതിരുന്ന നോർത്ത് ഈസ്റ്റ് റീജണ്‍ പുനസംഘടിപ്പിക്കുന്നു.

മലയാളി അസോസിയേഷൻ സണ്ടർലാൻഡ്, ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സണ്ടർലാൻഡ് എന്നീ നിലവിലുണ്ടായിരുന്ന രണ്ട് അസോസിയേഷനുകളോടൊപ്പം, സ്കോട്ലൻഡിൽ നിന്നുള്ള സ്കോട്ലൻഡ് മലയാളി അസോസിയേഷൻ, എഡിൻബറോ മലയാളി അസോസിയേഷൻ എന്നീ സംഘടനകളും ന്യൂകാസിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന “ഓണം”(ഒൗർ ന്യൂകാസിൽ അസോസിയേഷൻ ഓഫ് മലയാളീസ്), മാൻ”(മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ്) എന്നീ അസോസിയേഷനുകളും കൂടി ചേർന്ന് ആറ് അസോസിയേഷനുകളുള്ള ഒരു റീജണായിട്ടാണ് നോർത്ത് ഈസ്റ്റ് പുനഃസംഘടിപ്പിക്കപ്പെടുന്നത്.

ജൂണ്‍ 25ന് (ഞായർ) ഉച്ചകഴിഞ്ഞ് മൂന്നിന് ത്രോക്ക് ലി യൂണിയൻ ജാക്ക് സോഷ്യൽ ക്ലബിൽ നടക്കുന്ന ചടങ്ങിൽ യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് പുതിയ റീജണിന്‍റെ പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് യുക്മയിലേക്ക് പുതുതായി കടന്നു വരുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റിന്‍റെ അംഗത്വവിതരണവും അദ്ദേഹം നിർവഹിക്കും. യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, ദേശീയ ട്രഷറർ അലക്സ് വര്ഗീസ്, ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. ദീപ ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ