• Logo

Allied Publications

Europe
ബ്രിട്ടനിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ
Share
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനും പുതിയ സർക്കാർ രൂപീകരിക്കാനുമുള്ള തെരേസ മേ യുടെ ശ്രമങ്ങൾ പ്രതിസന്ധിയിൽ. ഇടക്കാല തെരഞ്ഞെടുപ്പിൽ പൊതുസഭയിൽ കേവലഭൂരിപക്ഷം തികയ്ക്കാൻ അവരുടെ കണ്‍സർവേറ്റീവ് പാർട്ടിക്കു സാധിച്ചിരുന്നില്ല.

ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടിയുമായി (ഡിയുപി) സഖ്യ ധാരണയിലെത്താൻ തെരേസയ്ക്കു സാധിച്ചിരുന്നു. എന്നാൽ, സ്വന്തം പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ കാരണം സർക്കാർ രൂപീകരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

സർക്കാർ രൂപവത്കരണം സംബന്ധിച്ച് ഡിയുപിയുമായി ധാരണയിലെത്തിയതായും കഴിഞ്ഞ ദിവസം 10 ഡൗണിങ് സ്ട്രീറ്റ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും കണ്‍സർവേറ്റിവ് പാർട്ടിയുമായി ചർച്ച തുടരുകയാണെന്നുമാണ് ഡിയുപി വൃത്തങ്ങൾ നൽകുന്ന വിവരം. സർക്കാർ രൂപവത്കരണം സംബന്ധിച്ച ചർച്ച അടുത്തയാഴ്ചയും തുടരുമെന്ന് ഡിയുപി നേതാവ് അർലീൻ ഫോസ്റ്റർ അറിയിച്ചു. പിന്നീട് ഇക്കാര്യം ഡൗണിങ് സ്ട്രീറ്റും ശരിവെച്ചു.

ഡിയുപിയുമായി കരാറുണ്ടാക്കുന്നതിൽ കണ്‍സർവേറ്റിവ് പാർട്ടിയിൽതന്നെ ഭിന്നിപ്പുണ്ട്. ആഗോള താപനം, ഗർഭഛിദ്രം, സ്വവർഗാനുയായികളുടെ അവകാശം എന്നീ വിഷയങ്ങളിൽ ഡിയുപിയുടെ നിലപാടാണ് അഭിപ്രായവ്യത്യാസത്തിന് കാരണം. നിലപാടുകൾ എന്തുതന്നെയായാലും നിലവിൽ അവരെ പിന്തുണക്കേണ്ട അവസ്ഥയിലാണ് തെരേസ. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിെൻറ ഉത്തരവാദിത്ത മേറ്റെടുത്ത് തെരേസയുടെ ഉപദേശകരായ നിക് തിമോത്തിയും ഫിയോന ഹില്ലും രാജിവച്ചിരുന്നു.

അതിനിടെ, നേതൃപദം നിലനിർത്താൻ പാർട്ടിക്കുള്ളിൽ തെരേസ സമ്മർദം നേരിടുകയാണെന്നും സൂചനയുണ്ട്. തെരേസയെ ഒഴിവാക്കി വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി പദത്തിലേക്കും നേതൃതലത്തിലേക്ക് ടോറികൾ പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യം അദ്ദേഹവുമായി ബന്ധപ്പെട്ടവർ നിഷേധിക്കുകയാണുണ്ടായത്. അധികാരത്തിൽ തുടരാനുള്ള തെരേസയുടെ തീരുമാനത്തെ നിരുപാധികം പിന്തുണക്കുന്നുവെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും ബോറിസ് ജോണ്‍സനും വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.