• Logo

Allied Publications

Europe
പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയ കുടുംബ സംഗമം നടത്തി
Share
വിയന്ന: പ്രവാസി മലയാളി ഫെഡറേഷൻ കുടുംബ സംഗമം നടത്തി. വിയന്നയിലെ സ്റ്റാറ്റ് ലൗ പാരിഷ് ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ മാതൃദിനാഘോഷത്തിന്‍റെ ഭാഗമായി അലക്സാണ്ടർ വർഗീസ്, കുര്യാക്കോസ് തടത്തിൽ എന്നിവർ മാതാക്കളെ പ്രത്യേകം ആദരിച്ചു. യോഗത്തിൽ ഗ്ലോബൽ പ്രസിഡന്‍റ് ജോർജ് പടിക്കക്കുടിയും സിറിൽ മനയാനിപ്പുറം എന്നിവർ അതാത് മേഖലകളിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഓസ്ട്രിയൻ കോഓർഡിനേറ്റർ ജോളി തുരുത്തുമ്മേൽ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജർമനിയിൽ നിര്യാതനായ തിരുവനന്തപുരം സ്വദേശി ജോണ്‍ ബോയിയുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുവാനുള്ള പദ്ധതി പുരോഗമിക്കുന്നതായും കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

അന്തരിച്ച ഫെബിൻ പുത്തൻപുരയോടുള്ള ആദര സൂചകമായി തോമസ് ഇലഞ്ഞിക്കലിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ പുഷ്പചക്രം അർപ്പിച്ചു.

പ്രസിഡന്‍റ് തോമസ് ഇലഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് അവിരപ്പാട്ട് പ്രസംഗിച്ചു. തുടർന്നു കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരിപാടികളും ജോബി, അലക്സ് എന്നിവരുടെ ഗാനമേളയും അരങ്ങേറി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.