• Logo

Allied Publications

Europe
കേരള വള്ളംകളിയിലും കാർണിവലിലും മലയാളി ബിസിനസുകാർക്ക് പ്രത്യേക പരിഗണന
Share
ലണ്ടൻ: യുക്മയുടെ ആഭിമുഖ്യത്തിൽ ജൂലൈ 29ന് (ശനി) സംഘടിപ്പിക്കുന്ന കേരള വള്ളംകളിയിലും അതോടനുബന്ധിച്ചു നടക്കുന്ന കാർണിവലിലും മലയാളി ബിസിനസുകാർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് സ്വാഗതസംഘം ചെയർമാൻ മാമ്മൻ ഫിലിപ്പ് അറിയിച്ചു.

കേരള ടൂറിസത്തിന്‍റെ പിന്തുണയോടെ നടത്തുന്ന സംരംഭം എന്ന നിലയിൽ കേരളത്തിന്‍റെ ടൂറിസം മേഖലയിലെ വികസനത്തിന് സഹായകരമായ നടപടികൾ സ്വീകരിക്കുവാൻ കഴിയുന്ന യുകെ മലയാളികളുടെ സ്ഥാപനങ്ങൾക്കാണ് കാർണിവലിൽ സ്റ്റാളുകളും മറ്റും സജ്ജീകരിക്കുന്നതിന് പ്രത്യേക പരിഗണന നൽകുന്നത്.

സംസ്ഥാന സർക്കാരിന്‍റെ ടൂറിസം, സാംസ്കാരികം, പ്രവാസികാര്യം എന്നീ വകുപ്പുകളുടെ സഹകരണം പരിപാടിക്ക് ഉണ്ടായിരിക്കും. യൂറോപ്പിൽ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന വള്ളംകളി മത്സരത്തിനൊപ്പം കേരളത്തിന്‍റെ പരന്പരാഗത കലാരൂപങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റേജ് പ്രോഗ്രാമുകളും അരങ്ങേറും. കേരളീയ ഭക്ഷണം ലഭ്യമാകുന്ന സ്റ്റാളുകളും കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിപുലമായ പ്രദർശനവും ഉണ്ടായിരിക്കും. ഇതിനു പുറമെയാണ് ടൂറിസം മേഖലയുടെ വികസനത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിനായി മലയാളി ബിസിനസുകൾക്കും അവസരം ഒരുക്കുന്നത്.

സാധാരണ ഇത്തരം പരിപാടികളിൽ സ്പോണ്‍സർഷിപ്പ് നൽകുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് മാത്രമാണ് സ്റ്റാളുകളും മറ്റും ഒരുക്കുന്നതിന് അവസരം ലഭ്യമാകുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളുടെ പിന്തുണയോടെ നടത്തുന്ന പരിപാടിയായതിനാൽ ഇതുമായി സഹകരിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മലയാളികളുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് സ്വാഗതസംഘം ഈ തീരുമാനമെടുത്തത്. ട്രാവൽ ഏജൻസികൾ, ടൂറിസം പാക്കേജ്, ആയുർവേദ സെന്‍ററുകൾ, റസ്റ്ററന്‍റുകൾ, കേരളാ ഫുഡ്സ്പൈസസ് ഷോപ്പുകൾ എന്നീ മേഖലകളിലുള്ള യുകെയിലെ ചെറുകിട ബിസിനസുകൾക്കാണ് പ്രത്യേക പരിഗണന നൽകുന്നതിന് തീരുമാനമെടുത്തിട്ടുള്ളത്. പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിൽ സ്റ്റാളുകൾ നൽകുന്നതിനൊപ്പം തന്നെ ഇവന്‍റ് വെബ്സൈറ്റിലും സ്ഥാപനങ്ങളുടെ വിവരങ്ങൾ നൽകുന്നതായിരിക്കും.

വിവരങ്ങൾക്ക്: മാമ്മൻ ഫിലിപ്പ്: 07885467034, ടിറ്റോ തോമസ് 07723956930, ഡിക്സ് ജോർജ് 07403312250.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ