ഡബ്ലിൻ: ജൂണ്‍ 24 നു ലുക്കാൻ വില്ലേജ് യൂത്ത് സെന്ററിൽ വച്ചു നടത്തപ്പെടുന്ന നാലാമതു കുടുംബസംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ജൂണ്‍ ആറിനു ലുക്കാൻ ഡിവൈൻ മേഴ്സി ചർച്ചിൽ മോണ്‍. ആന്റണി പെരുമായൻ നിർവഹിച്ചു.
കുടുംബസുഹൃദ്ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കാനും, നർമസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിർന്നവർക്കും, കുട്ടികൾക്കും,ദന്പതികൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.
മെമ്മറി ടെസ്റ്റ് ,100 മീറ്റർ ഓട്ടം,50 മീറ്റർ ഓട്ടം. ചിത്രരചന, പെയിന്റിംഗ്, ബലൂണ്‍ പൊട്ടിയ്ക്കൽ, പെനാലിറ്റി ഷൂട്ട് ഒൗട്ട്, ഫുട്ബോൾ മത്സരം, ലെമണ്‍ സ്പൂണ്‍റേസ്, കസേരകളി, വടംവലി എന്നിവ പരിപാടികളുടെ മാറ്റുകൂട്ടും.
ബൗണ്‍സിങ്ങ് കാസിൽ, ഫേസ് പെയിന്റിംഗ്, സഭായുവജനങ്ങളുടെയും ജീസസ് യൂത്ത് അയർലന്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ, എന്നിവ കുടുംബസംഗമവേദിയെ വർണാഭമാക്കും. പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും.
സീറോ മലബാർ ചർച്ച് ചാപ്ളയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റെണി ചീരംവേലിൽ എംഎസ്ടി, കോർഡിനേറ്റർ ജിമ്മി ആന്റണി, സോണൽ കൗണ്‍സിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുടുംബ സംഗമത്തിനു വേണ്ടി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.
റിപ്പോർട്ട്: ജയ്സണ്‍ ജോസഫ്
|