• Logo

Allied Publications

Europe
സിഗ്മാർ ഖത്തർ വിദേശമന്ത്രിയുമായി ചർച്ച നടത്തി
Share
ബെർലിൻ: ഖത്തർ വിദേശകാര്യ മന്ത്രി ആദിൽ അൽ അഹമ്മദ് അൽ ജുബൈറുമായി ജർമൻ വിദേശകാര്യമന്ത്രി സിഗ്മാർ ഗബ്രിയേൽ ചർച്ച നടത്തി. ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കണമെന്ന് ഗബ്രിയേൽ ചർച്ചയിൽ ആവശ്യപ്പെട്ടു.

സൗദി അറേബ്യയും യുഎഇയും ഈജിപ്റ്റും ബഹറിനും ഖത്തറുമായുള്ള യാത്രാ നയതന്ത്ര ബന്ധങ്ങളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ, കര, നാവിക ഉപരോധങ്ങൾ എത്രയും വേഗം പിൻവലിക്കണമെന്ന് ഗബ്രിയേൽ ആവശ്യപ്പെട്ടു.

ഭീകരവാദത്തെ സഹായിക്കുന്നു എന്നാരോപിച്ചാണ് യുഎസിന്‍റെ ആഭിമുഖ്യത്തിൽ അറബ് രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തുന്നത്. എന്നാൽ, ആരോപണം ഖത്തർ ആവർത്തിച്ചു നിഷേധിക്കുകയാണ്.

ഖത്തറും അയൽ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയതു മുതൽ നയതന്ത്ര പരിഹാരം വേണമെന്ന് ജർമനി നിർദേശിക്കുന്നതാണ്.

ഇതിനിടെ ഖത്തർ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കണ്ടത്തണമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ ആവശ്യപ്പെട്ടു. ഇതിനായി ഗൾഫ് രാജ്യങ്ങൾ മാത്രമല്ല യൂറോപ്യൻ യൂണിയനും മുൻകൈ എടുക്കണമെന്ന് മെർക്കൽ കൂട്ടിച്ചേർത്തു. ഖത്തർ പ്രശ്നം ഏറെ ആശങ്കജനകമാണ്. തുർക്കി നേരത്തെ ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗൾഫ് രാജ്യങ്ങളാണ് ഇത് കൂടുതൽ വഷളാക്കുന്നതെന്ന് മെർക്കൽ പറഞ്ഞു. വിഷയത്തിൽ ജർമനിക്ക് ഒൗദ്യോഗികമായി മധ്യസ്ഥ ശ്രമങ്ങൾ നടത്താനാവില്ലെന്നും മെർക്കൽ പറഞ്ഞു. തുർക്കിയുമായി ജർമനിക്ക് അത്ര നല്ല ബന്ധമല്ലെങ്കിലും ഇക്കാര്യത്തിൽ തുർക്കിയുമായി യോജിക്കുമെന്നും മെർക്കൽ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.