• Logo

Allied Publications

Europe
തെരേസ മേക്ക് പരിഹാസവർഷം
Share
ലണ്ടൻ: തെരഞ്ഞെടുപ്പിന് ഏതാനും ദിവസംമുന്പ് ഒരു അഭിമുഖത്തിനിടെയാണ് ഗോതന്പുപാടത്തിലെ തന്‍റെ വികൃതിയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഉള്ളുതുറന്നത്. എന്നാൽ, അതേ വാക്കുകൾകൊണ്ട് തിരിച്ചടിക്കുകയാണിപ്പോൾ അവരുടെ വിമർശകർ. ബ്രിട്ടീഷ് പാർലമന്‍റ് തെരഞ്ഞെടുപ്പിൽ ഏറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ സമൂഹമാധ്യമങ്ങളിൽ അവർ കണക്കറ്റ് പരിഹാസത്തിന് വിധേയമാവുന്നു.

ഞാൻ കുറ്റസമ്മതം നടത്തുകയാണ്. ഞാനും എെൻറ സുഹൃത്തും വികൃതികാണിച്ച് പതിവായി ഒരു ഗോതന്പു പാടത്തിലൂടെ ഓടുമായിരുന്നു. എന്നാൽ, അതൊട്ടും തന്നെ കർഷകർക്ക് ഇഷ്ടമായിരുന്നില്ല ആ സംഭവത്തെ അവർ വിവരിച്ചത് ഇങ്ങനെയായിരുന്നു. അതേസമയം, വ്യാജമോ വിശ്വസിക്കാൻ കൊള്ളാത്തതോ ആണ് മേയുടെ ഈ ഏറ്റുപറച്ചിൽ എന്നാണ് വിമർശകരുടെ പക്ഷം. പൊതുജനങ്ങളുമായുള്ള ബന്ധത്തിലുള്ള പ്രധാനമന്ത്രിയുടെ കഴിവുകേടിനെയാണ് ഇത് ഉയർത്തിക്കാണിക്കുന്നതെന്നും അവർ പറയുന്നു.

ഒൗദ്യോഗിക ജീവിതത്തിൽ ന്ധഗോതന്പുപാടത്തിലൂടെയുള്ള ഓട്ടം’ തെരേസ മേയുടെ ജീവിതത്തിലെ രണ്ടാമത്തെ ഏറ്റവും മോശമായ കാര്യമായിരിക്കുമെന്ന് ദ ടൈംസ് ന്യൂസ്പേപ്പറിൻറ ഡെപ്യൂട്ടി പൊളിറ്റിക്കൽ എഡിറ്റർ സാം കോട്സ് പരിഹസിച്ചു. സമാനമായ പരിഹാസം തന്നെയാണ് ഡെയ്ലി മിററിെൻറ കെവിൻ മാഗ്യറും നടത്തിയത്. ഇനിയിപ്പോൾ മേയ് ഗോതന്പുപാടത്തിനടിയിൽ ഒളിച്ചാൽ മതിയാവും എന്ന് ജെയിംസ് ഗിൽ എന്ന ട്വിറ്റർ ഉപഭോക്താവും കളിയാക്കി.

യുകെഐപിയുടെ അടിത്തറയിളകി

ബ്രെക്സിറ്റിനായി മുറവിളി കൂട്ടിയ തീവ്രവലതുപക്ഷ പാർട്ടിയായ യുകെ ഇൻഡിപെൻഡൻസ് പാർട്ടിക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോൾ നത്തൽ നേതൃസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ നിക്ക് ക്ലെഗ് ആണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖൻ. സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററുമായ അലക്സ് സാൽമണ്ടും പരാജയപ്പെട്ട പ്രമുഖരിൽപെടുന്നു.

സ്കോട്ടിഷ് ഹിതപരിശോധനക്കായി മുറവിളി കൂട്ടിയ സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് വോട്ടർമാർ നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെയുള്ള 59ൽ 56 സീറ്റും നേടിയ അവർക്ക് ഇക്കുറി 34 സീറ്റേ നേടാനായുള്ളൂ.

അലക്സ് സാൽമണ്ട് ഉൾപ്പെടെയുള്ള എസ്എൻപിയുടെ പല പ്രമുഖരും ദേശീയപാർട്ടി സ്ഥാനാർഥികളോട് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബ്രിട്ടന്‍റെ ഭാഗമായി തുടരാൻ തന്നെയാണ് ഇവിടെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു.

ഇന്ത്യൻ വംശജരായ 12 പേർ പുതിയ പാർലമെന്‍റിൽ

ഒരു വനിതാ സിഖ് എംപി ഉൾപ്പടെ 12 ഇന്ത്യൻ വംശജരാണ് പുതിയ ബ്രിട്ടീഷ് പാർലമെന്‍റിൽ അംഗങ്ങളായി എത്തിയത്. ഇതിൽ ഏഴുപേർ ലേബറിന്‍റെ ലേബലിലും അഞ്ചുപേർ കണ്‍സർവേറ്റീവുകളുമാണ്.

ലേബർ പാർട്ടി സ്ഥാനാർഥിയായി ബെർമിംഗ്ഹാമിൽ നിന്നാണ് സിഖുകാരിയായ പ്രീതി കൗർ ഗിൽ തെരഞ്ഞെടുക്കപ്പെട്ടത്. തലപ്പാവു ധരിച്ച തൻമൻജിത് സിംഗ് ധേസി സ്ളോ മണ്ഡലത്തിൽ നിന്നാണ് പാർലമെന്‍റിൽ എത്തിയത്. പ്രീതി പട്ടേൽ (കണ്‍സർവേറ്റീവ്), അലോക് ശർമ, ശൈലേഷ് വരാ, കീത്ത് വാസ് (ലേബർ), വലേറി വാസ് എന്നിവർ വിജയിച്ചപ്പോൾ ഡോ.നീരജ് പട്ടേൽ, പോൾ ഉപ്പൽ, റാഹുൽ ബൻസാലി, സമീർ ജാസൽ, അമിത് ജോജിയ, മിനേഷ് തലാത്തി എന്നിവർ പരാജയത്തിന്‍റെ രുചിയറിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്