• Logo

Allied Publications

Europe
ബ്രിട്ടനിൽ മേയ്ക്ക് ജൂണിൽ അടിപതറി; കൂട്ടുഭരണത്തിന് ശ്രമം
Share
ലണ്ടൻ: ബ്രിട്ടൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങൾ മുഴുവൻ പുറത്തുവന്നതോടെ ഭരണകക്ഷിയ്ക്ക് അടിപതറി. പ്രധാനമന്ത്രി തെരേസാ മേയുടെ ഭരണകക്ഷിയായ കണ്‍സർവേറ്റിവ് പാർട്ടിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ കൂട്ടുഭരണത്തിനുള്ള ശ്രമവും തുടങ്ങി. 10 സീറ്റുകൾ ലഭിച്ച ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുമായി (ഡിയുപി) ചങ്ങാത്തം കൂടി കൂട്ടുഭരണത്തിനുള്ള വഴി തേടുകയാണ് മേ. എന്നാൽ മന്ത്രിസഭ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് കോർബിൻ ആവശ്യപ്പെതോടെ മേ പുതിയ സർക്കാർ രൂപീകരിയ്ക്കാൻ രാജ്ഞിയുടെ അനുമതി തേടി ബെക്കിംഗ്്ഹാം കൊട്ടാരത്തിലെത്തി.

കണ്‍സർവേറ്റിവ് പാർട്ടിക്ക് 318 സീറ്റ് ലഭിച്ചപ്പോൾ ജെറമി കോർബിൻ നയിക്കുന്ന ലേബർപാർട്ടിക്ക് 261 സീറ്റുകളാണ് നേടാനായത്. എസ്എൻപി (സ്കോട്ടിഷ് നാഷണൽ പാർട്ടി) 35 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾ 12 സീറ്റും, ഡിയുപി 10 സീറ്റും, ഗ്രീൻ ഒരു സീറ്റും നേടി. യുകെഐപിയും സ്വതന്ത്ര·ാരും ഒരു സീറ്റുപോലും നേടാനാവാതെ ജനം ഇവരെ തൂത്തെറിഞ്ഞു.

650 അംഗ പാർലമെൻറിൽ കേവലഭൂരിപക്ഷം തികയ്ക്കാൻ 326 സീറ്റുകൾ വേണം. 15 ലക്ഷം ഇന്ത്യൻ വംശജരുൾപ്പെടെ നാലു കോടി 69 ലക്ഷം വോട്ടർമാരാണ് വിധി നിർണയത്തിൽ പങ്കാളികളായത്. 56 ഇന്ത്യൻ വംശജരുൾപ്പെടെ 3,300 സ്ഥാനാർഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ചുലക്ഷം വോട്ടർമാർ ഇക്കുറി പുതുതായി വോട്ടർപട്ടികയിലുണ്ട്. ഇവരിലാണ് തെരേസാ മേയുടെ പ്രതീക്ഷ. 2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ 4.64 കോടി വോട്ടർമാരാണുണ്ടായിരുന്നത്. പോസ്റ്റൽ വോട്ടിന് സൗകര്യമുള്ളതിനാൽ നിരവധി പേർ വ്യാഴാഴ്ചക്കു മുന്പു തന്നെ വോട്ട് ചെയ്തിരുന്നു 2014ൽ സ്കോട്ടിഷ് ഹിതപരിശോധനക്കും 2015ൽ പൊതുതെരഞ്ഞെടുപ്പിനും 2016ൽ ബ്രെക്സിറ്റ് ഹിതപരിശോധനക്കും ഇപ്പോൾ ഇടക്കാല തെരഞ്ഞെടുപ്പിനുമായി മൂന്നുവർഷത്തിനിടെ നാലാംതവണയാണ് ബ്രിട്ടീഷ് ജനത പോളിംഗ് ബൂത്തിലെത്തുന്നത്.

40,000 പോളിംഗ് ബൂത്തുകളാണ് രാജ്യത്തുടനീളം ഒരുക്കിയത്. 2015ൽ കണ്‍സർവേറ്റിവ് പാർട്ടിക്ക് 331ഉം ലേബർ പാർട്ടിക്ക് 232ഉം സീറ്റുകളുമാണ് ലഭിച്ചത്. കൂടുതലും സ്കൂളുകളും കമ്യൂണിറ്റി സെന്‍ററുകളും പാരിഷ് ഹാളുകളുമാണ് പോളിംഗ് ബൂത്തുകളായി ഒരുക്കിയിരുന്നത്. കഴിഞ്ഞ വർഷം പബുകളും സ്കൂൾ ബസുകളും വരെ പോളിംഗ് ബൂത്തുകളായി ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ടിെൻറ തെക്കുപടിഞ്ഞാറൻ മേഖലകളിലും വടക്കൻ അയർലൻഡിലും സ്കോട്ലൻഡിലും വെയ്ൽസിലും മഴയുടെ അകന്പടിയോടെയാണ് വോട്ടെടുപ്പ് നടന്നത്.

എന്നാൽ, മഴ പോളിംഗിനെ ബാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഘട്ടത്തിൽ തെരേസ മേയ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, തീവ്രവാദ ആക്രമണങ്ങൾ മേയ്യുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരുന്നു. ബ്രെക്സിറ്റിനെ തുടർന്ന് കഴിഞ്ഞ വർഷം ഡേവിഡ് കാമറോണ്‍ രാജിവെച്ചതോടെയാണ് തെരേസ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 2020 ലാണ് അവരുടെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്.എന്നാൽ ബ്രെക്സിറ്റിനു പിന്തുണ ലഭിച്ച മേ ഏപ്രിൽ 18 ന് പ്രഖ്യാപനം നടത്തി ജൂണ്‍ എട്ടിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ മൽസരിച്ച മിക്ക ഇന്ത്യാക്കാരും വിജയിച്ചുവെങ്കിലും മാഞ്ചസ്റ്ററിലെ സെയ്ൽ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച മലയാളി ലക്സണ്‍ ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു, കെട്ടിവെച്ച കാശും പോയി. ഇവിടെ നിലവിലെ എംപിയായ ലേബർ പ്രതിനിധി മൈക്ക് കെയ്ൻ കഴിഞ്ഞ പ്രാവശ്യത്തേക്കാളും ഭരിപക്ഷത്തോടെ വിജയിച്ച് സീറ്റ് നിലനിർത്തുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.