• Logo

Allied Publications

Europe
ഇന്ത്യൻ ആഭ്യന്തര വിമാന യാത്രകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു
Share
ഫ്രാങ്ക്ഫർട്ട്ഡൽഹി: ഇന്ത്യൻ ആഭ്യന്തര വിമാന യാത്രകൾക്ക് ആധാർ ഉൾപ്പെടെ വിവിധ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനം മൂന്നുമാസത്തിനകം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു. ടിക്കറ്റ് ബുക്കിംഗിനായി ആധാർ, പാസ്പോർട്ട്, പാൻ കാർഡ് എന്നിവയിലേതെങ്കിലുമൊന്ന് നിർബന്ധമാക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയും വ്യക്തമാക്കി. ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്നതിലൂടെ പ്രശ്നക്കാരെ കണ്ടെത്താനും നിയന്ത്രിക്കാനും സാധിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

വ്യോമയാന മന്ത്രാലയത്തിന്‍റെ ’ഡിജിയാത്ര’ പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. വിമാന യാത്രക്കാർക്ക് ബോർഡിംഗ് പാസ് എടുക്കാതെ തന്നെ വിമാനത്തിലേക്കു പ്രവേശിക്കാൻ സാധിക്കും. ടിക്കറ്റ് പിഎൻആറിനൊടൊപ്പം തിരിച്ചറിയൽ രേഖയുടെ നന്പരും രേഖപ്പെടുത്തും. ആധാർ നൽകുന്നവർക്ക് വിരലടയാളം പതിപ്പിച്ചു വിമാനത്തിൽ പ്രവേശിക്കാം.

മറ്റു രേഖകൾ നൽകുന്നവർക്ക് സ്മാർട് ഫോണിൽ ലഭിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത ശേഷമായിരിക്കും വിമാനത്താവളത്തിൽ പ്രവേശിക്കാൻ സാധിക്കുക. കൂടാതെ ബാഗേജ് സ്വയം കയറ്റിവിടുന്നതിനുള്ള സൗകര്യവും എല്ലാ വിമാനത്താവളങ്ങളിലും ഏർപ്പെടുത്തുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവിലുള്ള കൗണ്ടർ സംവിധാനവും താൽക്കാലികമായി മാത്രം തുടരും.

ഇന്ത്യയിൽ സമാന്തര വിമാന യാത്രകൾ നടത്തേണ്ട പ്രവാസികളും, ടൂറിസ്റ്റുകളും കേന്ദ്രസർക്കാരിന്‍റെ പുതിയ തിരിച്ചറിയൽ നിബന്ധനകൾ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് അറിയിച്ചു.


റിപ്പോർട്ട്: ജോർജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ