• Logo

Allied Publications

Europe
ആത്മീയജീവിതത്തെ ലാഘവത്തോടെ എടുക്കരുത്: മാർ ജോസഫ് സ്രാന്പിക്കൽ; നാലാം ഏകദിന ഒരുക്കധ്യാനം തിങ്കളാഴ്ച മാഞ്ചസ്റ്ററിൽ
Share
ലണ്ടൻ: ഭൗതികജീവിതത്തിലെ തിരക്കുകളും ഉത്തരവാദിത്വങ്ങളും വർധിക്കുന്പോഴും ആത്മീയജീവിതത്തെ ലാഘവത്തോടെ കാണരുതെന്നും ദൈവിക ഉത്തരവാദിത്വങ്ങൾ മറക്കരുതെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഓർമ്മിപ്പിച്ചു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി ധ്യാനത്തിന് വിശ്വാസികളെ സജ്ജമാക്കുന്ന ഏകദിന ഒരുക്കധ്യാനത്തിന്‍റെ മൂന്നാംദിവസം ക്രേംബ്രിഡ്ജ് സെന്‍റ് ബാപ്റ്റിസ്റ്റ് കത്ത്രീഡൽ ദേവാലയത്തിൽ ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഭയിൽ പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനങ്ങൾ പ്രത്യേകമായി അനുസ്മരിക്കുന്ന ഈ ശ്ലീഹാകാലത്തിൽ അപ്പസ്തോല·ാരെപ്പോലെ സാക്ഷ്യം വഹിക്കാനും ദൗത്യം നിർവഹിക്കാനും എല്ലാവർക്കും കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

||ഒരുക്കധ്യാനത്തിൽ വചനപ്രഘോഷണം നടത്തിയ രൂപതാ ന്യൂ ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ. സോജി ഓലിക്കലും പ്രശസ്ത അൽമായ വചനപ്രഘോഷകൻ ബ്ര. റെജി കൊട്ടാരവും ആത്മീയജീവിതത്തിൽ മധ്യസ്ഥപ്രാർത്ഥനയുടെ പ്രാധാന്യവും ഫലദായകത്വവും വിശ്വാസികളെ ഓർമിപ്പിച്ചു. അനുഗ്രഹിത ക്രിസ്തീയ ഭക്തിഗാന സംഗീതസംവിധായകൻ പീറ്റർ ചോരാനല്ലൂർ നേതൃത്വം നൽകിയ സംഗീതശുശ്രൂഷയും ആത്മീയഉണർവേകി. ധ്യാനത്തിന്‍റെ തുടക്കത്തിൽ ക്രേംബിഡ്ജ് റീജിയണിന്‍റെ കോർഡിനേറ്റർ റവി. ഫാ. ടെറിൻ മുല്ലക്കര എല്ലാവർക്കും സ്വാഗതമാശംസിച്ചു.

നാലാം ഏകദിന ഒരുക്കധ്യാനം തിങ്കളാഴ്ച മാഞ്ചസ്റ്റർ റീജിയണിൽ നടക്കും. ലോംഗ്സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തിൽ നടക്കുന്ന ഏകദിന ധ്യാനം വൈകിട്ട് 5.30 മുതൽ 9.30വരെയായിരിക്കുമെന്ന് മാഞ്ചസ്റ്റർ റീജിയണ്‍ കോർഡിനേറ്ററും രൂപതാ വികാരി ജനറാളുമായ റവ. ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ അറിയിച്ചു.

ധ്യാനം നടക്കുന്ന ദേവാലയത്തിന്‍റെ അഡ്രസ്:(St. Joseph church, Longsight, Manchesterm M13 OBU)

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്