• Logo

Allied Publications

Europe
സ്വരരാഗ സന്ധ്യ ശനിയാഴ്ച; വെസ്റ്റേണ്‍ സൂപ്പർ മെയർ സംഗീത ലഹരിയിൽ
Share
ബ്രിസ്റ്റോൾ: സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമെന്നു പുകൾപെറ്റ ബ്രിട്ടന്‍റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വെസ്റ്റേണ്‍ സൂപ്പർമെയറിൽ സംഗീത സൗഹൃദത്തിന്‍റെ ' സ്വരരാഗ സന്ധ്യക്ക്' തിരിതെളിയും. മലയാള സംഗീതത്തിന്‍റെ രാജശില്പിയായ സംഗീത ചക്രവർത്തി പരവൂർ ജി. ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ഗാനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് വെസ്റ്റേണ്‍ സൂപ്പർ, മെയറിൽ ആദ്യമായി നടക്കുന്ന സ്വരരാഗ സന്ധ്യയിൽ മുപ്പതിൽപ്പരം ഗായകർ പങ്കെടുക്കും.

ജൂണ്‍ പത്ത് ശനിയാഴ്ച വൈകുന്നേരം നാലിന് സെന്‍റ് ജോർജ് കമ്മ്യൂണിറ്റി സെന്‍ററിൽ (ആട22 7തഎ) ആരംഭിക്കുന്ന സംഗീത വിരുന്ന് രാത്രി പത്തിനു സമാപിക്കും. ഗാനഗന്ധർവ്വൻ പത്മശ്രീ ഡോ. കെ.ജെ. യേശുദാസിന്‍റെ മുൻ പേഴ്സണൽ സെക്രട്ടറിയും ഗായകനുമായ പി.എസ്. രാജഗോപാൽ കോങ്ങാട് അധ്യക്ഷത വഹിക്കുന്ന സ്വരരാഗ സന്ധ്യാ സമ്മേളനം മലയാളം സാംസ്കാരിക സമിതി (മാസ്സ്) യുകെ ഓർഗനൈസർ സുധാകരൻ പാലാ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.

കലാ ഹാംഷെയർ പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ നായർ, ബ്രിസ്റ്റോൾ സണ്‍ മ്യൂസിക് ഡയറക്ടർ ജോസ് ജെയിംസ്, ലണ്ടൻ മലയാളം റേഡിയോ ഡയറക്ടർ(എൽഎംആർ) ജെറീഷ് കുര്യൻ, അക്ഷര ഗ്രന്ഥാലയം ഡയറക്ടർ അജിത് പാലിയത്ത്, എക്സിസ്റ്റർ മലയാളി അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി രഞ്ജിത് പിള്ള എന്നിവർ ദേവരാജൻ മാസ്റ്ററെ അനുസ്മരിക്കുകയും ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്യും. ഡിഷാ ടോമി സ്വാഗതവും മാർട്ടിൻ ചാക്കു കൃതജ്ഞതയും പറയും.

അന്പിലിൻ റോയ്, അമിബിനു, ബ്രീസ് ജയേഷ്, ആഗ്നസ് ലാലു, സാനിയ സജി, ഗ്ലോറിയ ഗ്രോമിക്കോ, ജ്വാലാ റോസ് വിൻസന്‍റ്, മേഖാ ബോബി, സിയാഹ്ന ഷിബു എന്നീ ഒൻപത് കുരുന്നു പ്രതിഭകൾ ആലപിക്കുന്ന പ്രാർത്ഥനാ ഗീതത്തോടെ 'സ്വരരാഗസന്ധ്യ' സമാരംഭിക്കും.

കുമാരി തുഷാര സതീശൻ, അഞ്ജു അനിൽ, അൽക്കാ ഷാജി, ആഷ് ലി ടോമി, ജോന്നാ ജോർജ്, സോണാ ടോമി എന്നിവരുടെ നൃത്തനൃത്ത്യങ്ങൾ സംഗീത സായാഹ്നത്തിന് ചാരുലത പകരും. കുമാരി സിമി സിറിയക് അവതാരകയാകും പി. എസ്. രാജഗോപാൽ, ഷിബു സെബാസ്റ്റ്യൻ, അനീഷ് മാത്യു, മാർട്ടിൻ ചാക്കോ, ജെയിംസ് ചാണ്ടി, ജിജോ ജേക്കബ്, ബിജു ഏബ്രഹാം, അനിൽ തോമസ്, ഡാൻ ഡാനിയേൽ, ബിനു ചാക്കോ, ഡിഷാ ടോമി, ആലീസ് വിൻസന്‍റ്, മായാ ജെയേഷ് എന്നിവർ ചേർന്ന് രൂപം കൊടുത്ത സ്വരരാഗ സന്ധ്യ സംഗീത പ്രേമികൾക്കായ് എല്ലാ വർഷവും മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരുടെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചു നടത്തുവാൻ ഉദ്ദേശിക്കുന്നതായി അറിയിച്ചു.

വിശദ വിവരത്തിന് 074 9039 3949 എന്ന നന്പരിൽ ബന്ധപ്പെടുക.

പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്
St. George Communtiy Cetnre
Western Supermare
BS22 7XF

റിപ്പോർട്ട്: ദിനേശ് വെള്ളാപ്പള്ളിൽ

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​