• Logo

Allied Publications

Europe
സ്വർഗം സ്വന്തമാക്കാൻ എല്ലാവരും പരിശ്രമിക്കണം: മാർ ജോസഫ് സ്രാന്പിക്കൽ
Share
ലണ്ടൻ: യഥാർത്ഥ ജീവനായ ഈശോ തന്നെയാണ് സ്വർഗമെന്നും ആ സ്വർഗം സ്വന്തമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അഭിപ്രായപ്പെട്ടു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി ധ്യാനത്തിന്‍റെ മുന്നോടിയായി നടക്കുന്ന ഒരുക്കധ്യാനത്തിന് ലണ്ടൻ റീജിയണിൽ ദിവ്യബലിയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തി·യുടെ അന്ധകാരത്തിൽനിന്ന് മാറി നന്മയിലേക്ക് വരുന്പോഴാണ് സ്വർഗരാജ്യ അനുഭവം സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഡ്മന്‍റണ്‍ ദേവാലയത്തിൽ രാവിലെ 9.30ന് ആരംഭിച്ച ഏകദിന കണ്‍വൻഷന് കോഓർഡിനേറ്റർ റവ. ഡോ. തോമസ് പാറയടിയിൽ സ്വാഗതമാശംസിച്ചു. തുടർന്ന് ആരാധനസ്തുതികൾ, ജപമാല, വചനപ്രഘോഷണം, ആഘോഷമായ വി. കുർബാന, ദിവ്യകാരുണ്യ ആരാധന എന്നിവ നടന്നു. റീജിയണുകീഴിലുള്ള വിവിധ വി. കുർബാന കേന്ദ്രങ്ങളിൽ നിന്ന് വിശ്വാസികൾ ഏകദിന കണ്‍വൻഷനിൽ പങ്കുചേർന്നു.
വചനപ്രഘോഷകരായ ഫാ. സോജി ഓലിക്കൽ, ബ്ര. റെജി കൊട്ടാരം എന്നിവർ വചനപ്രഘോഷണം ശുശ്രൂഷ നയിച്ചപ്പോൾ പ്രശസ്ത ക്രിസ്തീയ സംഗീതസംവിധായകൻ പീറ്റർ ചോരാനെല്ലൂർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി.
||
ഒക്ടോബറിൽ നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷനുവേണ്ടിയുള്ള വോളണ്ടിയേഴ്സിനെയും തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽക്കുന്ന കമ്മിറ്റിയിൽ നിന്ന് ഒരു കോർ കമ്മിറ്റിയെയും രൂപീകരിച്ചു. മൂന്നാമത്തെ റീജിയണായ കേംബ്രിഡ്ജിൽ ജൂണ്‍ എട്ടിന്(വ്യാഴാഴ്ച) ഏകദിന ഒരുക്കധ്യാനം നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ധ്യാന സമയം. ഒരുക്കങ്ങൾ പൂർത്തിയതായി കണ്‍വൻഷൻ കണ്‍വീനർ റവ. ഫാ. ടെറിൻ മുല്ലക്കര അറിയിച്ചു. കേബ്രിഡ്ജ് റീജിയണുകീഴിലുള്ല വി. കുർബാന കേന്ദ്രങ്ങളിലെ എല്ലാ വിശ്വാസികളെയും യേശുനാമത്തിൽ ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.

ധ്യാനസ്ഥലത്തിന്‍റെ അഡ്രസ്: Saint Baotist cathedral, Unthank road, Northwichm NRA ZPA


റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ