• Logo

Allied Publications

Europe
മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ കൊടിയേറ്റം ജൂണ്‍ 25 ന്
Share
മാഞ്ചസ്റ്റർ: ഭാരത അപ്പസ്തോലന്മാർ തോമാശ്ലീഹായുടെയും, ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസായുടെയും സംയുക്ത തിരുനാൾ യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്ററിൽ ഈ വർഷവും ഭക്തിപുരസരം ആഘോഷിക്കുന്നു. ജൂണ്‍ 25 ന് കൊടിയേറുന്നതോടെ ഒരാഴ്ച നീണ്ട് നില്കുന്ന തിരുനാളിന് തുടക്കം കുറിക്കും. തുടർന്ന് ഒരാഴ്ചക്കാലം മാഞ്ചസ്റ്റർ ആഘോഷ ലഹരിയിലേക്ക് പ്രവേശിക്കും. കൊടിയേറ്റത്തെ തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ദിവ്യബലിയും മദ്ധ്യസ്ഥ പ്രാർത്ഥനകളും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ ഒന്നിന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികനാകും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ ദേവാലയങ്ങളിലൊന്നായ വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. മലയാളത്തിലെ പ്രശസ്ത സിനിമാ പിന്നണി ഗായകനായ ജി.വേണുഗോപാൽ നേതൃത്വം കൊടുക്കുന്ന ഗാനമേളയാണ് ഇത്തവണത്തെ തിരുനാളിന്‍റെ മുഖ്യ ആകർഷണം. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഡോ. വാണി ജയറാമും മറ്റ് ഗായകരും ലൈവ് ഓർക്കസ്ട്രയോടൊപ്പം ഗാനമേളയിൽ അണിനിരക്കും.

ജൂണ്‍ 25 ന് ഞായറാഴ്ചയാണ് ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് കൊടിയേറുന്നത്. ഇടവക വികാരി റവ. ഡോ.ലോനപ്പൻ അറങ്ങാശേരിയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള കൊടിയേറ്റുന്നത്. തുടർന്ന് പ്രസുദേന്തി വാഴ്ചയും മദ്ധ്യസ്ഥ പ്രാർത്ഥനയും, വി കുർബാനയും നടക്കും. കുർബാനയ്ക്ക് ശേഷം ഉത്പന്ന ലേലവും ഉണ്ടായിരിക്കും.

ജൂണ്‍ 26 തിങ്കളാഴ്ച തിരുക്കർമങ്ങൾക്ക് റവ.ഫാ.തോമസ് തൈക്കൂട്ടത്തിൽ, 27 ചൊവ്വാഴ്ച റവ.ഫാ.നിക്കോളാസ് കേണ്‍, 28 ബുധനാഴ്ച മോണ്‍സിഞ്ഞോർ സജി മലയിൽ പുത്തൻപുര, 29 വ്യാഴാഴ്ച റവ.ഫാ. ജിനോ അരീക്കാട്ട്, 30 വെള്ളിയാഴ്ച മോണ്‍സിഞ്ഞോർ ഡോ.തോമസ് പാറയടിയിൽ എന്നിവർ കാർമ്മിരാകും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ ഒന്നിന് രാവിലെ 10ന് മാഞ്ചസ്റ്റർ തിരുനാളിൽ ആദ്യമായി മുഖ്യകാർമ്മികനായി പങ്കെടുക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ പിതാവിനേയും മറ്റ് വൈദിക ശ്രേഷ്ടരേയും പരന്പരാഗത രീതിയിൽ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂർവ്വമായ പൊന്തിഫിക്കൽ കുർബാനയ്ക്ക് തുടക്കമാകും.

ദിവ്യബലിയെ തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. പൊൻ വെള്ളി കുരിശുകളുടേയും, മുത്തുക്കുടകളുടേയും, വാദ്യമേളങ്ങളുടേയും അകന്പടിയോടെ മാർ തോമാശ്ശീഹായുടെയും, വി.അൽഫോൻസായുടെയും തിരുസ്വരൂപങ്ങൾ വഹിച്ച് കൊണ്ട് നഗര വീഥിയിലൂടെ നടക്കുന്ന തിരുനാൾ പ്രദക്ഷിണം വിശ്വാസ ചൈതന്യം നിറഞ്ഞ് നിലക്കുന്നതാണ്. പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം സമാപന ആശീർവാദവും, പാച്ചോർ നേർച്ച വിതരവും, സ്നേഹവിരുന്നും ഉണ്ടായിരിക്കും. ദേവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഇടവക വികാരി ഡോ.ലോനപ്പൻ അറങ്ങാശ്ശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാർ, ജനറൽ കണ്‍വീനർ എന്നിവർ മേൽനോട്ടം വഹിക്കുന്ന വിവിധ കമ്മിറ്റികൾ തിരുനാളിന്‍റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും വികാരി റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.


തിരുനാളിന്‍റെ വിജയത്തിനായി പുറത്തിറക്കിയ പ്രെമോ വീഡിയോകൾ കാണാം:
https://drive.google.com/file/d/0B4PL1yqxvCdDNEN1RmZZbFBuNDA/view?usp=drivesdk

https://drive.google.com/open?id=0B4PL1yqxvCdDdWd5M3otdXRILXc


റിപ്പോർട്ട്: അലക്സ് വർഗീസ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.