• Logo

Allied Publications

Europe
കോർബിനെ ബ്രെക്സിറ്റ് ചർച്ചക്കാർ കൊന്നുതിന്നും: ബോറിസ് ജോണ്‍സണ്‍
Share
ലണ്ടൻ: ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ജെറമി കോർബിൻ മൃദുല മാനസനും ഭീകരതയെ നേരിടുന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത ആളുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍.

ഇടക്കാല തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ അഭിപ്രായ സർവേകളിൽ കണ്‍സർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഒപ്പത്തിനൊപ്പം നിൽക്കുന്പോഴാണ് ജോണ്‍സന്‍റെ മുന്നറിയിപ്പ്. നിലവിൽ ടോറികൾക്ക് 41.5 ശതമാനം ജനങ്ങളുടെയും ലേബറിന് 40.4 ശതമാനം പേരുടെയും പിന്തുണയാണ് കണക്കാക്കുന്നത്.

യുകെയുടെ ശത്രുക്കളെ സഹായിച്ച ചരിത്രമാണ് കോർബിനുള്ളതെന്നും ജോണ്‍സണ്‍ ആരോപിച്ചു. അദ്ദേഹം ബ്രെക്സിറ്റ് ചർച്ചയ്ക്കു പോയാൽ ബ്രസൽസിലെ ചർച്ചക്കാർ അദ്ദേഹത്തെ പ്രാതലിന് ആഹാരമാക്കുമെന്നും ജോണ്‍സണ്‍ പരിഹസിച്ചു.

ലേബർ പാർട്ടിക്ക് അധികാരത്തിലേറണമെങ്കിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെയും സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെയും പിന്തുണ ആവശ്യമായി വരും. ഇരു പാർട്ടികളും ബ്രെക്സിറ്റിനെ ശക്തമായി എതിർക്കുന്നവരാണ്. ഈ സാഹചര്യത്തിൽ ബ്രെക്സിറ്റ് തീരുമാനം അട്ടിമറിക്കപ്പെടുകയായിരിക്കും കോർബിൻ പ്രധാനമന്ത്രിയായാൽ സംഭവിക്കുക എന്നും ജോണ്‍സണ്‍ മുന്നറിയിപ്പു നൽകുന്നു.

തീവ്രവാദികൾ പങ്കെടുത്ത റാലിയിൽ കോർബിൻ പ്രസംഗിക്കുന്ന ചിത്രം പുറത്തായി

ബ്രിട്ടനിലെ പ്രതിപക്ഷ നേതാവും ലേബർ പാർട്ടിയുടെ നേതാവുമായ ജെറമി കോർബിൻ തീവ്രവാദികൾ പങ്കെടുത്ത യോഗത്തിൽ പ്രസംഗിക്കുന്ന ചിത്രം പുറത്തുവന്നത് ലേബർ പാർട്ടിയെ കുഴയ്ക്കുകയാണ്. പോളിംഗ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇത്തരമൊരു ചിത്രം പുറത്തുവന്നത് ലേബറിനു തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ലേബർ അനുഭാവികളും നേതൃത്വവും.
||
2002ൽ ട്രാഫാൾഗർ സ്ക്വയറിൽ നടത്തിയ പലസ്തീൻ അനുകൂല റാലിക്കിടെ പകർത്തിയതാണ് ചിത്രം. ഇപ്പോൾ ലണ്ടൻ ബ്രിഡ്ജിൽ ആക്രമണം നടത്തിയ ഭീകരരുമായി ബന്ധമുള്ള ചിലർ ഇതേ റാലിയിൽ പങ്കെടുത്തിട്ടുള്ളതായും ചിത്രത്തിൽ വ്യക്തമാകുന്നു.

അൽ മുഹാജിറൂൻ എന്ന സംഘടനയിൽപ്പെട്ട നിരവധി ആളുകൾ ഈ റാലിക്കെത്തിയിരുന്നു. ഒസാമ ബിൻ ലാദന് പിന്തുണ പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങളും ഇവർ മുഴക്കിയിരുന്നു. ഇപ്പോൾ നിരോധനം നേരിടുന്ന ഇതേ സംഘടനയുടെ പ്രവർത്തകനാണ് ലണ്ടൻ ബ്രിഡ്ജിൽ ആക്രമണം നടത്തിയ ഖുറാം ബട്ട്.

റാലിയിൽ പങ്കെടുത്ത കാര്യം കോർബിൻ നിഷേധിച്ചിട്ടില്ല. എന്നാൽ, മുഹാജിറൂനെ കോർബിൻ ശക്തവും സാധ്യവുമായ എല്ലാ രീതിയിലും വിമർശിക്കുന്നു എന്ന് അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.