• Logo

Allied Publications

Europe
യുകെ മലയാളികളുടെ നാടക സ്വപ്നങ്ങൾക്ക് ഒരു ഉണർത്തു പാട്ട് 'അക്ഷര തിയേറ്റേഴ്സ്'
Share
ഗ്ലോസ്റ്റർ: യുകെ മലയാളികളുടെ ഗൃഹാതുരത്വം നിറഞ്ഞ നാടക സ്വപ്നങ്ങൾക്ക് ജീവൻ പകരുവാൻ ഗ്ലോസ്റ്ററിൽ 'അക്ഷര തിയേറ്റേഴ്സ്' എന്ന പേരിൽ പുതിയൊരുനാടക സമിതി തന്നെ രൂപം കൊണ്ടിരിക്കുന്നു. ഗ്ലോസ്റ്റർ മലയാളി അസോസിയേഷന്‍റെ ക്രിസ്റ്റൽ ഇയർ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഓൾ യുകെ നാടക മത്സരവേദിയിലാണ് അക്ഷര തിയേറ്റേഴ്സ് അരങ്ങേറ്റം നടത്തിയത്. ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ ദേശീയ തലത്തിൽ സംഘടിപ്പിച്ച ഈ നാടക മത്സരത്തിൽ ഒന്നാം സ്ഥാനത്തോടൊപ്പം കാണികളുടെയും വിധികർത്താക്കളുടെയും മുക്തകണ്ഠപ്രശംസകളും ഏറ്റു വാങ്ങിയാണ് അക്ഷര തിയേറ്റേഴ്സിന്‍റെ കന്നി സംരംഭമായ ’മാവോയിസ്റ്’ എന്ന നാടകം വേദിയിലും ആസ്വാദക മനസ്സുകളിലും നിറഞ്ഞു നിന്നത്.

മലയാളി ജീവിതത്തിന്‍റെ രാഷ്ട്രീയ,സാമൂഹ്യ, സാംസ്കാരിക മേഖലകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള കലാരൂപമാണ് നാടകം. നാടകങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട ആശയങ്ങളും സന്ദേശങ്ങളും സാധാരണക്കാരായ വലിയകൂട്ടം ജനങ്ങളുടെ മനസ്സിൽ പരിവർത്തനത്തിന്‍റെ വിത്തുകൾ വിതയ്ക്കാൻ തന്നെ കാരണമായി. ഒരു കാലത്ത് കേരളത്തിന്‍റെ സാമൂഹ്യാന്തരീക്ഷത്തെ നിയന്ത്രിക്കാനും നിർണയിക്കാനും നാടകങ്ങൾക്കും നാടക ഗാനങ്ങൾക്കും കഴിഞ്ഞിരുന്നു. സമകാലീന സാമൂഹ്യവിഷയങ്ങളും ബൈബിൾ കഥകളും പുരാണ ഇതിഹാസങ്ങളും അടിസ്ഥാനമാക്കി ഇറങ്ങിയ നാടകങ്ങൾ ഇന്നും മലയാളികൾക്ക് ഒരു ആവേശമാണ്.
||
ഭാഷയുടെ വാൾത്തല മൂർച്ചയാൽ വായനക്കാരെ അന്പരപ്പിച്ചുകൊണ്ട് മലയാളത്തിലെ പ്രശസ്ത യുവ കഥാകൃത്തുകളിൽ തനതായ സ്ഥാനം ഉറപ്പിച്ച എസ് ഹരീഷിന്‍റെ 2015 ഇൽ പുറത്തിറങ്ങിയ ’ആദം; എന്ന കഥാസമാഹാരത്തിലെ ’മാവോയിസ്റ്’ എന്ന ശ്രദ്ധേയമായ ചെറുകഥയുടെ സ്വതന്ത്ര നാടാകാവിഷ്കാരമാണ് അക്ഷര തിയേറ്റേഴ്സ് തുടക്കക്കാർ എന്ന നിലയിൽ സമകാലീന സംഭവങ്ങൾ കൂട്ടിച്ചേർത്ത് ആദ്യമായി വേദിയിൽ പുനഃസൃഷ്ടിച്ചത്.

സാമൂഹ്യ പ്രതിബന്ധതയുള്ള ആശയങ്ങൾ നാടകങ്ങളിലൂടെ ഫലപ്രദമായി കാണികളിലേക്കു എത്തിക്കുക എന്നതാണ് ഈ സമിതിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യം. അവയവദാനത്തിന്‍റെ ആവശ്യവും അതിന്‍റെ മാഹാത്മ്യവും വിളിച്ചറിയിക്കുന്ന ഒരു നാടകത്തിന്‍റെ രചന അക്ഷര തിയേറ്റേഴ്സിന്‍റെ അണിയറ ശില്പി റോയ് പാനികുളം തുടങ്ങിക്കഴിഞ്ഞു. ഗ്ലോസ്റ്റർ മലയാളി അസോസിയേഷനിലെ സജീവ അംഗങ്ങൾ തന്നെയാണ് ഈ നാടക സമിതിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത് . മാവോയിസ്റ് എന്ന നാടകത്തിനു വേണ്ട എല്ലാ സാങ്കേതിക സഹായ സഹകരണങ്ങളും ചെയ്തത് അസോസിയേഷൻ സെക്രട്ടറി മനോജ് വേണുഗോപാൽ, ഭാര്യ രമ്യ മനോജ്, ’ഉപഹാർ’ പ്രതിനിധിയും അസോസിയേഷൻ അംഗവുമായ ബിനു പീറ്റർ എന്നിവരാണ്. യൂക്കെ മലയാള നാടക വേദിയിലെ ആചാര്യ സ്ഥാനത്തു നിൽക്കുന്ന മനോജ് ശിവ അടക്കമുള്ളവർ അക്ഷര തിയേറ്റേഴ്സിന് സാങ്കേതിക സഹായവും ആശംസകളുമായി ഒപ്പമുണ്ട്. ഈ നാടകം ഏതെങ്കിലും വേദിയിലേക്ക് ബുക്ക് ചെയ്യുന്നതിനോ നാടക സമിതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ അറിയുവാനോ ആഗ്രഹിക്കുന്നവർ റോയ് പാനികുളമായോ ഫോണ്‍: 07828916041, അബിൻ ജോസുമായോ (ഫോണ്‍: 07506926360 ) ബന്ധപ്പെടുക.

റിപ്പോർട്ട്: അജിമോൻ ഇടക്കര

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​