• Logo

Allied Publications

Europe
ആഷ്ഫോർഡ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ലണ്ടൻ ഡെസ്പെറാഡോസ് ജേതാക്കൾ
Share
ആഷ്ഫോർഡ്: അഞ്ചാമത് ജോസഫ് മൈലാടുംപാറയിൽ എവർറോളിംഗ് ട്രോഫിയിൽ ആദ്യമായി ലണ്ടൻ ഡെസ്പെറാഡോസ് മുത്തമിട്ടു. ജൂണ്‍ മുന്നിനു രാവിലെ ഒന്പതിനു നടന്ന മത്സരം ആഷ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സോജ സിറിയക് ഓദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒരേസമയം വിൽസ്ബോറോ കെന്‍റെ റീജിണൽ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലനഗ്രൗണ്ടിലുമായിട്ടാണ് മത്സരം നടന്നത്. ആദ്യ മത്സരത്തിൽ കാന്‍റെർബറിയും മെയ്ഡ്സ്റ്റോണും തമ്മിൽ ഏറ്റുമുട്ടുകയും കാന്‍റെർബറി വിജയിക്കുകയും ചെയ്തു. യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഏഴു ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. ഡോ. റിതേഷ്, അഭിലാഷ്, ബൈജു, സാം, മോഡി കോശി, ജിജോ, സിബിൻ എന്നിവർ മത്സരം നിയന്ത്രിച്ചു.

ടൂർണമെന്‍റിനോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി വളയമേറ്, വയിലേറ്, പാട്ടയേറ്, കിലുക്കികുത്ത്സ ബൗണ്‍സി കാസിൽ മുതലായവ സംഘാടകർ സംഘടിപ്പിച്ചു. ഒപ്പം ആഷ്ഫോർഡ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ സ്വാദിഷ്ടമായ കേരളീയ വിഭവങ്ങളുടെ ഭക്ഷണശാലയും ഒരുക്കിയിരുന്നു.ജൂലി മനോജ്, ലിൻസി അജിത്ത്, സോജാ, ജീനാ രാജീവ്, ജോബി ജോജി, ദീപാ, സൂസൻ ഫിലിപ്പ്, സോണി ജോജി, ബിന്ദു സോനു, സ്നേഹ, കറിയാച്ചൻ, ബോബിച്ചൻ, ബിനു എന്നിവർ ഭക്ഷണശാലയ്ക്ക് നേതൃത്വം നൽകി.

സൈമിഫൈനൽ മത്സരത്തിൽ സൂപ്പർ ഓവർ കളിച്ചു ഫൈനലിലെത്തിയ കാന്‍റെർബറിയും, ആദ്യമത്സരംമുതൽ നല്ല ബൗളിംഗും മെച്ചപ്പെട്ട ബാറ്റിംഗുമുള്ള ലണ്ടൻ ഡെസ്പെറാഡോസും ഫൈനലിൽ ഏറ്റുമുട്ടി. വെളിച്ചകുറവുമൂലം 12 ഓവറായി വെട്ടിച്ചുരുക്കിയ കലാശക്കളിയിൽ ആദ്യം ബാറ്റു ചെയ്ത കാന്‍റെർബറിക്ക് 66 റണ്‍സ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ലണ്ടൻ രണ്ടുവിക്കറ്റ് നഷ്ടത്തിൽ എട്ടുബോൾ ബാക്കിനിൽക്കേ വിജയിച്ചു.
||
വൈകിട്ട് ഏഴിനാരംഭിച്ച സമാപനസമ്മേളത്തിൽ എഎംഎ പ്രസിഡന്‍റ് സോനു സിറിയക് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. മാൻ ഓഫ് ദി മാച്ചായി നൗഷാദ്(ലണ്ടൻ ഡെസ്പറാഡോസ്) ബെസ്റ്റ് ബാറ്റ്സ്മാൻ സ്റ്റൻലി(കാന്‍റെർബറി), ബെസ്റ്റ് ബൗൾ ജിജ(ലണ്ടൻ ഡെസ്പറാഡോസ്) എന്നിവരെ തെരഞ്ഞെടുത്തു.

ക്രിക്കറ്റ് മത്സരങ്ങളോടനുബന്ധിച്ച എഎംഎ പുറത്തിറക്കിയ റാഫിൾ ടിക്കറ്റിന്‍റെ നറുക്കെടുപ്പും നടന്നു. ഈ ടൂർണമെന്‍റ് ഇത്രയേറെ വിജയപ്രദമാക്കിയ ആഷ്ഫോർഡ് മലയാളി അസോസിയേഷൻ അംഗങ്ങളോടും മത്സരാർത്ഥികളോടും കാണികളോടും ഭാരവാഹികളായ സോനു സിറിയക്(പ്രസിഡന്‍റ്), രാജീവ തോമസ്(സെക്രട്ടറി), മനോജ് ജോണ്‍സൻ(ട്രഷറർ), ജോജി കോട്ടക്കൽ(വൈസ് പ്രസിഡന്‍റ്) ലിൻസി അജിത്ത്(ജോ. സെക്രട്ടറി) ജോളി ആന്‍റണി, ജെറി എന്നിവർ സംയുക്ത പ്രസ്താവനയിൽ നന്ദി പ്രകാശിപ്പിച്ചു.


റിപ്പോർട്ട്: ജോണ്‍സ് മാത്യു

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.