• Logo

Allied Publications

Europe
ഈശോയെപ്പോലെ ജീവിക്കുന്പോഴാണ് നമ്മിൽ ദൈവരാജ്യം വരുന്നത് മാർ സ്രാന്പിക്കൽ; ഏകദിന ഒരുക്കധ്യാനങ്ങൾക്ക് ബ്രിസ്റ്റോളിൽ തുടക്കം
Share
ബ്രിസ്റ്റോൾ: ദൈവമായിരുന്നിട്ടും സ്വയം ശൂന്യനാക്കിയ ഈശോയുടെ മാതൃക അനുകരിക്കുന്പോഴാണ് നമ്മിലും ദൈവരാജ്യം വരുന്നതെന്ന് മാർ ജോസഫ് സ്രാന്പിക്കൽ. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിൽ ഒക്ടോബറിൽ നടക്കുന്ന അഭിഷേകാഗ്നി ധ്യാനങ്ങൾക്കൊരുക്കമായി രൂപതയിലെ എട്ടു റീജിയണുകളിൽ സംഘടിക്കുന്ന ഏകദിന ഒരുക്കധ്യാനങ്ങളിലെ ആദ്യ ധ്യാനത്തിന് ബ്രസ്റ്റോളിൽ ദിബ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സ്വയം എളിമപ്പെടുത്തി ദൈവത്തിൽ പൂർണമായി ആശ്രയിച്ചു കാഴ്ചശക്തിക്കായി ഈശോയോടു പ്രാർത്ഥിച്ച ബൈബിളിലെ രണ്ട് അന്ധ·ാരുടെ വിശ്വാസത്തിന്‍റെ ആഴം നമ്മുക്കുമുണ്ടാവണമെന്ന് മാർ സ്രാന്പിക്കൽ കൂട്ടിച്ചേർത്തു.

പ്രവൃത്തിദിവസമായിരുന്നിട്ടുകൂടി ധാരാളം വിശ്വാസികൾ ബ്രിസ്റ്റോൾകാർഡിഫ് റീജിയണിൽ നിന്ന് ഈ ആദ്യ ഒരുക്കധ്യാനം നടന്ന സെന്‍റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിലേക്ക് ഒഴുകിയെത്തി, റീജിയണ്‍ രക്ഷാധികാരി റവ. ഫാ. പോൾ വെട്ടിക്കാട്ടിന്േ‍റയും കമ്മിറ്റിയംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന കണ്‍വൻഷനിൽ, യുകെയിലെ സെഹിയോൻ മിനിസ്ട്രീസിന്‍റെ ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ന്യൂ ഇവാഞ്ചലൈസേഷൻ ഡയറക്ടറുമായ ഫാ. സോജി ഓലിക്കൽ, പ്രസിദ്ധ അൽമായ വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം എന്നിവരും വചനശുശ്രൂഷ നടത്തി. റീജിയണിലെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിൽനിന്നും വിശ്വാസികൾ താൽപര്യപൂർവം ധ്യാനത്തിൽ പങ്കുചേരാനെത്തി. സുപ്രസിദ്ധ സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലൂർ നേതൃത്വം നൽകിയ ഗാനശുശ്രൂഷയും പുത്തൻ ഉണർവേകി.
||
രണ്ടാമത്തെ ഏകദിന ഒരുക്കധ്യാനം ജൂണ്‍ 7 ബുധനാഴ്ച ലണ്ടൻ റീജിയണിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന കണ്‍വൻഷന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്ടിയാണ് നേതൃത്വം വഹിക്കുന്നത്. ശുശ്രൂഷകൾക്കിടയിൽ മാർ ജോസഫ് സ്രാന്പിക്കൽ ദിവ്യബലിയർപ്പിക്കുകയും വിശ്വാസികളോട് വചനസന്ദേശം പങ്കുവയ്ക്കുകയും ചെയ്യും. തുടർന്നു നടക്കുന്ന ദൈവവചനപ്രഘോഷണങ്ങൾക്ക് ഫാ. സോജി ഓലിക്കലും ബ്ര. റെജി കൊട്ടാരവും നേതൃത്വം നൽകും. ലണ്ടൻ റീജിയണിലുള്ള എല്ലാവരേയും ഈ അനുഗ്രഹിത ദിവസത്തിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.

കണ്‍വൻഷൻ നടക്കുന്ന ദേവാലയത്തിന്‍റെ അഡ്രസ്:
Most precious blood and st. Edmund church,115,
Hertford road, Edmunton, London, N11 IAA


ഫാ. ബിജു കുന്നയ്ക്കാട്ട്

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍